Thursday, 23 June 2016

പരിക്കേറ്റ വലതുകാലിനു പകരം ശസ്ത്രക്രിയ ചെയ്തതു കുഴപ്പമൊന്നുമില്ലാത്ത ഇടതുകാലിൽ; ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ അഞ്ചു ഡോക്ടർമാരുൾപ്പെടെ ആറുപേരെ പിരിച്ചുവിട്ടു


പരിക്കേറ്റ വലതുകാലിനു പകരം ശസ്ത്രക്രിയ ചെയ്തതു കുഴപ്പമൊന്നുമില്ലാത്ത ഇടതുകാലിൽ; ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ അഞ്ചു ഡോക്ടർമാരുൾപ്പെടെ ആറുപേരെ പിരിച്ചുവിട്ടു

June 23, 2016 | 04:29 PM | Permalink


സ്വന്തം ലേഖകൻ

ന്യൂഡൽഹി: വലതുകാലിനു പകരം ഇടതുകാലിൽ ശസ്ത്രക്രിയ നടത്തിയ അഞ്ചു ഡോക്ടർമാരെ പിരിച്ചുവിട്ടു. ഡൽഹി ഷാലിമാർ ബാഗിലെ ഫോർട്ടിസ് ആശുപത്രിയിൽ നിന്നാണു ഗുരുതര പിഴവിന് അഞ്ചു ഡോക്ടർമാരെയും ഒരു ജീവനക്കാരനെയും പിരിച്ചുവിട്ടത്.
പടിയിൽ നിന്നു വീണു പരിക്കേറ്റ വലതുകാലിനു പകരം ഇടതുകാൽ ശസ്ത്രക്രിയ ചെയ്തതിനാണു നടപടി. ചാർട്ടേഡ് അക്കൗണ്ടന്റായ രവി റായി(24)യുടെ പരാതിയിലാണ് നടപടി. കുഴപ്പമൊന്നുമില്ലാത്ത ഇടതു കാലിന്റെ കണ്ണയിലായിരുന്നു ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്തത്.
വീടിന്റെ പടിയിറങ്ങുന്നതിനിടെ താഴെ വീണാണ് രവിയുടെ വലതുകാലിന്റെ കണ്ണയ്ക്കു പരുക്കേറ്റത്. ഫോർട്ടിസ് ആശുപത്രിയിലെത്തിയ രവിയെ പരിശോധനകൾക്കുശേഷം ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചു. എന്നാൽ ശസ്ത്രക്രിയയ്ക്കുശേഷം പുറത്തെത്തിച്ചപ്പോഴാണ് പരുക്കേറ്റ വലതുകാലിനുപകരം ഇടതുകാലിൽ തുന്നിക്കെട്ട് കണ്ടതു വീട്ടുകാർ ശ്രദ്ധിക്കുന്നത്.
ഇക്കാര്യം ഡോക്ടർമാരോടു ചോദിച്ചപ്പോൾ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തി ആരോഗ്യമുള്ള കാലിൽ ഇട്ട സ്‌ക്രൂകൾ മാറ്റി പരുക്കേറ്റ കാലിൽ ഘടിപ്പിക്കാമെന്നും ഇതു ചെറിയ കാര്യമാണെന്നുമായിരുന്നു മറുപടി. ഇതേത്തുടർന്ന് രവി റായിയെ മികച്ച ചികിൽസയ്ക്കായി ഷാലിമാർ ബാഗിൽ തന്നെയുള്ള മാക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശസ്ത്രക്രിയയിൽ അബദ്ധം പറ്റിയയുടനെ വിദഗ്ധ സമിതിയെവച്ച് അന്വേഷിച്ചെന്നും ഡോക്ടർമാരുടെ പിഴവാണെന്നു കണ്ടെത്തിയെന്നും ഫോർട്ടിസ് ആശുപത്രി അധികൃതർ അറിയിച്ചു. സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് ബാക്കി നടപടികൾ സ്വീകരിക്കുമെന്നും ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു. 

Readers Comments


മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

No comments :

Post a Comment