ബെൽഗ്രേഡിൽ വെടിവയ്പ്:5 പേർ കൊല്ലപ്പെട്ടുmangalam.com
സെര്‍ബിയയിലും വെടിവയ്പ്: അഞ്ചു മരണം; കൊല്ലപ്പെട്ടവരില്‍ അക്രമിയുടെ ഭാര്യയും
ബെല്‍ഗ്രേഡ്:
ബംഗ്ലാദേശിനു പിന്നാലെ സെര്‍ബിയയിലും കഫേയില്‍ വെടിവയ്പ്. ശനിയാഴ്ച
പുലര്‍ച്ചെ ഉത്തര സെര്‍ബിയിലെ ഒരു കഫേയില്‍ യന്ത്രത്തോക്കുമായി കടന്നുകയറിയ
അക്രമി നടത്തിയ വെടിവയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക്
പരുക്കേറ്റു. അക്രമിയെ പോലീസ് അറസ്റ്റു ചെയ്തു.
റെന്‍ജാനിന്‍ നഗരത്തിനു സമീപമാണ് വെടിവയ്പുണ്ടായത്. പുലര്‍ച്ചെ 1.40ഓടെയാണ് അക്രമി കഫേയില്‍ അക്രമം നടത്തിയത്. അക്രമി ആദ്യം തന്നെ ഭാര്യയെയും മറ്റൊരു യുവതിയേയും കൊലപ്പെടുത്തിയ ശേഷമാണ് മറ്റുള്ളവരെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
അക്രമി കഫേയില്‍ എത്തിയപ്പോള്‍ ഭാര്യ ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്നത് കണ്ട് തിരിച്ചുപോയി തോക്കുമായി വന്ന് വെടിവയ്പ് നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ സെര്‍ബിയന്‍ ടെലിവിഷനോട് പറഞ്ഞു. അക്രമിയെ കുറിച്ച് സെഡ്.എസ് എന്നുമാത്രമാണ് പോലീസ് വിവരം പുറത്തുവിട്ടിട്ടുള്ളൂ.
ബംഗ്ലാദേശില്‍ ഹോലെ ബേക്കറി റസ്റ്ററന്റില്‍ കടന്നുകയറിയ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടിരുന്നു. ആറു ഭീകരരെ സൈന്യം വധിച്ചു. ഒരാളെ ജീവനോടെ പിടികൂടി. ഭീകരര്‍ ബന്ദികളാക്കിയ 20 വിദേശികള്‍ അടക്കം 35 പേരെയും മോചിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്

No comments :
Post a Comment