Tuesday, 20 September 2016

ഒറ്റ ചാര്‍ജില്‍ 563 കിലോമീറ്റര്‍ കുതിക്കുന്ന ഇലക്ട്രിക് ബസ്‌

ഉണ്ണി കൊടുങ്ങല്ലൂര്‍

ഒറ്റ ചാര്‍ജില്‍ 563 കിലോമീറ്റര്‍ കുതിക്കുന്ന ഇലക്ട്രിക് ബസ്‌


കാറ്റലിസ്റ്റ് ഇ2 എന്ന പ്രോട്ടെറയുടെ പൂര്‍ണ ഇലക്ട്രിക് ബസ് ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 563 കിലോമീറ്റര്‍ വരെ തളരാതെ ഓടുമെന്ന് കമ്പനിയുടെ സാക്ഷ്യം, ഇ2 എന്നത് എഫിഷ്യന്റ് ചാര്‍ജിങ് എന്നതിന്റെ ചുരുക്കമാണ്.

ല്ല വായു, വെള്ളം എന്നിവയെക്കുറിച്ചെല്ലാം ആധി ഉയരുന്ന കാലമാണിത്. പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നത് ഒരേസമയം ഫാഷനും ബൗദ്ധികതയുമായപ്പോള്‍ സര്‍ക്കാറും പുതിയ ആശയ പ്രചാരണത്തിനിറങ്ങി. വാഹനങ്ങളുടെ കാര്യത്തില്‍ ഹൈബ്രിഡ് സാങ്കേതികതയ്ക്ക് പ്രോത്സാഹനം ലഭിച്ചു. വാഹനങ്ങളുടെ മലിനീകരണ-നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനൊപ്പം ഹൈബ്രിഡ് പ്രോത്സാഹനത്തിന് പദ്ധതികളും ഓഫറുകളും കൊണ്ടുവന്നു.
സാദാ കാറുകളും സൂപ്പര്‍ കാറുകളും എന്നുവേണ്ട സ്‌കൂട്ടറുകള്‍ വരെ ഹൈബ്രിഡ് തരംഗത്തിലോടിയപ്പോഴും പൊതുഗതാഗത രംഗത്ത് ഇലക്ട്രിക് സ്പാര്‍ക്ക് ഉണ്ടായില്ല. ചാര്‍ജിങ് ഉള്‍പ്പെടെയുള്ള പ്രായോഗിക പ്രശ്നങ്ങള്‍ അതിജീവിച്ച് കറന്റടിച്ചോടുന്ന ബസ്സിനെക്കുറിച്ച് എങ്ങനെ ചിന്തിക്കാന്‍. എന്നാല്‍ മലിനീകരണമുണ്ടാക്കാത്ത ഇലക്ട്രിക് വാഹനങ്ങളുടെ അമേരിക്കന്‍ നിര്‍മാതാക്കളായ പ്രോട്ടെറ ഈയിടെ നിരത്തിലിറക്കിയ പുതിയ ബസ് ഇവിടെയും പ്രതീക്ഷയുടെ ഹൈ വോള്‍ട്ടേജില്‍ ഓടുകയാണ് -നമുക്കും പ്രതീക്ഷ പകര്‍ന്നുകൊണ്ട്.
കാറ്റലിസ്റ്റ് ഇ2 എന്ന പ്രോട്ടെറയുടെ പൂര്‍ണ ഇലക്ട്രിക് ബസ് ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 563 കിലോമീറ്റര്‍ വരെ തളരാതെ ഓടുമെന്ന് കമ്പനിയുടെ സാക്ഷ്യം. ഇ2 എന്നത് എഫിഷ്യന്റ് ചാര്‍ജിങ് എന്നതിന്റെ ചുരുക്കമാണ്. 660 കിലോവാട്ട് അവര്‍ ബാറ്ററി പായ്ക്കാണ് ബസ്സിന് കരുത്ത് പകരുന്നത്. ലോകത്ത് ശുദ്ധവായു ശ്വസിക്കണമെന്നാഗ്രഹിക്കുന്ന നഗരങ്ങള്‍ക്കെല്ലാം നല്ലവാര്‍ത്തയാകുകയാണിത്.
ഇന്ത്യയിലാണെങ്കില്‍ പൊതുഗതാഗത രംഗത്ത് കൂടുതല്‍ ബസ്സുകളും ഓടുന്നത് ഡീസലിലോ സി.എന്‍.ജി.യിലോ ആണ്. പലപ്പോഴും ചാര്‍ജിങ്ങിനെടുക്കുന്ന സമയമാണ് ഇലക്ട്രിക് വാഹനങ്ങളെ ജനങ്ങളോട് അടുപ്പിക്കാത്തതിന് കാരണം. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടിരിക്കുകയാണ് കാറ്റലിസ്റ്റ് ഇ2. പരീക്ഷണഘട്ടത്തില്‍ ഒറ്റച്ചാര്‍ജിങ്ങില്‍ 966 കിലോമീറ്റര്‍ എന്ന ഞെട്ടിക്കുന്ന ദൂരം താണ്ടാനായെന്ന് പ്രോട്ടെറ പറയുന്നു. ആളെ കയറ്റിയുള്ള യഥാര്‍ത്ഥ ട്രിപ്പില്‍ ഉറപ്പായും 312 മുതല്‍ 563 വരെ ദൂരം ഓടാനാകുമെന്നതില്‍ അവര്‍ക്ക് സംശയമില്ല.
ലോഡിനനുസരിച്ച് ഇതില്‍ അല്പം മാറ്റം വന്നേക്കാമെന്നു മാത്രം. കാറ്റലിസ്റ്റ് ഇ2 വിന് 42 അടി നീളമാണുള്ളത്. 40 പേര്‍ക്ക് ഇരുന്ന് യാത്രചെയ്യാനാകും. കാര്‍ബണ്‍ ഫൈബര്‍ റീ-ഇന്‍ഫോഴ്‌സ്ഡ് കോംപസൈറ്റ് ബോഡിയാണിതിന് നല്‍കിയിരിക്കുന്നത്. ഇതിലൂടെ ഭാരം ഗണ്യമായി കുറയ്ക്കാനായി. അന്തരീക്ഷത്തിന് ഷോക്കേല്‍പ്പിക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍ പരമാവധി ഒഴിവാക്കി പൊതുഗതാഗത രംഗത്ത് മലിനീകരണംകുറഞ്ഞ സാങ്കേതികതയ്ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ പ്രോട്ടെറ ഇ2 പോലുള്ള ബസ്സുകള്‍ ഇന്ത്യയില്‍ നിന്ന് അത്ര അകലെയല്ല.

No comments :

Post a Comment