ഉണ്ണി കൊടുങ്ങല്ലൂര്‍

കാവേരി കത്തുന്നു: ബെംഗളൂരുവിൽ അക്രമം; നിരോധനാജ്ഞ
ബെംഗളൂരു/ചെന്നൈ ∙ കാവേരി പ്രശ്നത്തിൽ സുപ്രീം കോടതിയുടെ പ്രതികൂല വിധിക്കെതിരെ കർണാടകയിൽ പ്രതിഷേധം ആളിക്കത്തി. ഹെഗ്ഗനഹള്ളിയിൽ പൊലീസ് വാൻ ആക്രമിച്ചവർക്കു നേരെ അർധസൈനിക വിഭാഗം നടത്തിയ വെടിപയ്പിൽ ഒരാൾ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം. ബെംഗളൂരുവിൽ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കർണാടകയിൽ ബലിപെരുന്നാൾ ഇന്നായതിനാൽ ഈദ്ഗാഹുകൾക്ക് ഇളവുണ്ട്. മൈസൂരു, മണ്ഡ്യ ജില്ലകളിലും അക്രമം നിയന്ത്രണാതീതമായി. സംസ്ഥാനമാകെ ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തു.
കെഎസ്ആർടിസി, സ്വകാര്യബസ് സർവീസുകൾ റദ്ദാക്കിയത് ഓണത്തിനു നാട്ടിൽ പോകാനിരുന്ന നൂറുകണക്കിനു മലയാളികളെ വലച്ചു. കേരളസർക്കാരിന്റെ ആവശ്യം അംഗീകരിച്ച് ഇന്നു പകൽ 11.15നു ബെംഗളൂരു സിറ്റി സ്റ്റേഷനിൽനിന്നു തിരുവനന്തപുരത്തേക്കു സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. കണ്ണൂരിലേക്കും ട്രെയിൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർക്കായി ഷൊർണൂരിൽനിന്നു കണക്‌ഷൻ സർവീസാകും ഏർപ്പെടുത്തുക.
മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാൻഡിൽ കുടുങ്ങിയവരുമായി അഞ്ചു കേരള ആർടിസി ബസുകൾ രാത്രി 12നു ശേഷം കാസർകോട്ടേക്കു പുറപ്പെട്ടു. പൊലീസ് അകമ്പടിയോടെ ഹാസൻ വഴിയായിരുന്നു യാത്ര. എല്ലാവർക്കും കാസർകോട്ടുനിന്നു തുടർയാത്രയ്ക്കും സൗകര്യമൊരുക്കും.
സംഘർഷത്തെത്തുടർന്നു 39 കെഎസ്ആർടിസി ബസുകൾ കർണാടകയിൽ കുടുങ്ങിക്കിടക്കുകയാണെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ തിരുവനന്തപുരത്ത് അറിയിച്ചു. മലയാളികളുടെ സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ കർണാടക എമർജെൻസി കോ– ഓർഡിനേറ്ററും എടപ്പാൾ സ്വദേശിയുമായ കെ.കെ. പ്രദീപിനെ കർണാടക സർക്കാർ നിയോഗിച്ചു.
ബെംഗളൂരുവിലും മൈസൂരുവിലും ശ്രീരംഗപട്ടണത്തും തമിഴ്നാട് ബസുകളും മദ്ദൂരിൽ ലോറികളും കത്തിച്ചു. ബെംഗളൂരുവിലെ കെങ്കേരിയിൽ മാത്രം മുപ്പതിലേറെ സ്വകാര്യബസുകൾക്കു തീയിട്ടു. അമ്പതോളം ലോറികൾക്കു കല്ലെറിഞ്ഞു. ലെഗ്ഗേരിയിൽ പൊലീസ് വാൻ കത്തിച്ചു. മണ്ഡ്യ മദ്ദൂരിൽ യുവാവ് തീയിൽ ചാടി ആത്മാഹുതിക്കു ശ്രമിച്ചു. മൈസൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരുവിലെ വീടിനു നേരെയും കല്ലേറുണ്ടായി.
ക്രമസമാധാനപാലനത്തിനു 15,000 പൊലീസുകാരെ വിന്യസിച്ചു. 10 കമ്പനി കേന്ദ്ര സേന കർണാടകയിലെത്തി. കൂടുതൽ കേന്ദ്രസേനയെ എത്തിക്കാൻ കർണാടക സർക്കാർ അഭ്യർഥിച്ചു.
ബെംഗളൂരുവിൽ ഇന്നലെ ഉച്ച കഴിഞ്ഞ് മെട്രോ, ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട് കോർപറേഷൻ ബസുകൾ, ഓട്ടോ, ടാക്സി കാബ് എന്നിവയെല്ലാം മുടങ്ങി. പലയിടത്തും ടയറുകൾ കത്തിച്ചു ഗതാഗതം തടസ്സപ്പെടുത്തി. തിയറ്ററുകൾ പ്രദർശനം നിർത്തിവച്ചു. തമിഴ്നാട്ടുകാരുടെ ഹോട്ടലുകളും കടകളും തകർത്തു.മഡിവാളയിൽ സ്വകാര്യ ബസ് ഏജൻസി ഓഫിസുകളെല്ലാം അടച്ചിട്ടു. സമരത്തിന്റെ ഗതി അനുസരിച്ചാകും ഇന്നു ബസുകൾ ഓടുക.
കർണാടകയിൽ ഇന്ന് ഓഫിസുകൾക്കും സ്കൂളുകൾക്കും ഈദ് അവധിയാണ്. എന്നാൽ ഐടി കമ്പനികൾക്ക് ഇന്നലെയായിരുന്നു അവധി. പ്രവർത്തിച്ച ചുരുക്കം ഐടി കമ്പനികളിൽ ബെന്നാർഘട്ട റോഡിലെ കൺവേർജിസിനു നേരെ കല്ലേറുണ്ടായി. ഐടി കമ്പനികൾക്ക് ഇന്നു പ്രവൃത്തിദിവസമാണെങ്കിലും സംഘർഷം കണക്കിലെടുത്തു വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുവദിച്ചേക്കും.
സുപ്രീം കോടതി വിധി വരുന്നതിനു മുൻപ്, തമിഴ്നാട്ടിൽ ചെന്നൈയിലും രാമേശ്വരത്തും അക്രമങ്ങളുണ്ടായി. ചെന്നൈയിൽ കർണാടക സ്വദേശിയുടെ ഹോട്ടലിനു നേരെ പെട്രോൾ ബോംബെറിഞ്ഞു. കർണാടക വാഹനങ്ങൾ ആക്രമിച്ചു. രാമേശ്വരത്തു കന്നഡിഗ യുവാവിനെ മർദിച്ചു. ചെന്നൈയിലെ കർണാടക ബാങ്ക് ശാഖകൾ, കർണാടക മാനേജ്മെന്റുകളുടെ സ്കൂളുകൾ എന്നിവയ്ക്ക് ഇന്നലെ ഉച്ച കഴിഞ്ഞ് അവധി നൽകി.
പ്രതിഷേധം ആളിക്കത്തിയതിവിടെ
ബെംഗളൂരു
∙ കെങ്കേരി: ഗോഡൗണിൽ നിർത്തിയിട്ടിരുന്ന 32 തമിഴ്നാട് സ്വകാര്യ ബസുകൾ കത്തിച്ചു ചാമ്പലാക്കി.
∙ മൈസൂരു റോഡ്: അഡയാർ ആനന്ദഭവൻ ഹോട്ടൽ അടിച്ചുതകർത്തു. തടിമില്ലിൽ നിർത്തിയിട്ടിരുന്ന 25 തമിഴ്നാട് ലോറികൾ കത്തിച്ചു. സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ തമിഴ്നാട് റിസർവേഷൻ കൗണ്ടർ അടിച്ചുതകർത്തു.
∙ നായന്തഹള്ളി: രണ്ടു ബസുകളും നാലു ലോറികളും കത്തിച്ചു.
∙ മല്ലേശ്വരം: മന്ത്രിസ്ക്വയർ മാൾ അടപ്പിച്ചു.
∙ മഡിവാള: കേരളത്തിലേക്കുള്ള സ്വകാര്യബസുകളിൽ ഭൂരിഭാഗവും പുറപ്പെടുന്ന മഡിവാളയിൽ സ്വകാര്യ ട്രാവൽ ഏജൻസികൾ അടപ്പിച്ചു.
∙ ബെന്നാർഘട്ടെ റോഡ്: അഡയാർ ആനന്ദഭവൻ ഹോട്ടലിനു നേരെ ആക്രമണം. ബിടിഎം ലേഔട്ടിൽ തമിഴ്നാട് ബൈക്ക് കത്തിച്ചു.
∙ യെലഹങ്ക: തമിഴ്നാട് റജിസ്ട്രേഷൻ വാഹനങ്ങൾക്കു കല്ലേറ്
∙ ഇന്ദിരാനഗർ: മൊബൈൽ കടയ്ക്കും ഹോട്ടലിനും കല്ലേറ്
∙ യശ്വന്തപുര: മൊത്തവ്യാപാര വിപണനകേന്ദ്രമായ എപിഎംസി യാഡിൽ വ്യാപാരം നിർത്തിവച്ചു.
∙ വിജയനഗർ: തമിഴ്നാട് റജിസ്ട്രേഷൻ കാർ മറിച്ചിട്ടു, തല്ലിത്തകർത്തു.
മൈസൂരു
∙ രാമാനുജ റോഡ്: തമിഴ്നാട് റജിസ്ട്രേഷൻ കാർ കത്തിച്ചു. മർദനമേറ്റ കാർഡ്രൈവർ ഓടിരക്ഷപ്പെട്ടു.
∙ നഞ്ചൻഗുഡ് റോഡ്: എപിഎംസി യാഡിൽ രണ്ടു തമിഴ്നാട് ലോറികൾ കത്തിച്ചു.
ചാമരാജ്നഗർ
∙ തമിഴ്നാട് വാഹനത്തിനു കല്ലേറ്. ഇവിടെ തമിഴ്നാട് അതിർത്തിയിലെ ചെക്പോസ്റ്റ് അടച്ചു.
മണ്ഡ്യ
∙ശ്രീരംഗപട്ടണം: ബെഗളൂരു–മൈസൂരു ദേശീയപാതയിൽ തമിഴ്നാട് വാഹനങ്ങൾക്കു കല്ലേറ്.
∙ മദ്ദൂർ: പ്രതിഷേധത്തിനിടെ യുവാവ് തീയിൽചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു.
∙ ഇന്ദവലു: തമിഴ്നാട് വാഹനങ്ങൾക്കു കല്ലേറ്.
∙ പാണ്ഡവപുര: തമിഴ്നാട്ടുകാർക്കു നേരെ ആക്രമണം, ആറു കടകൾ തകർത്തു. ഇവിടെ നിരോധനാജ്ഞ.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment