ഉണ്ണി കൊടുങ്ങല്ലൂര്‍

സൗരോര്‍ജ ഓട്ടോയില്‍ നവീന്‍ ലണ്ടനിലെത്തി
സ്വന്തമായി രൂപകല്പന ചെയ്ത ഓട്ടോറിക്ഷയില്‍ കിടക്ക, സഹയാത്രികനുള്ള ഇരിപ്പിടം, സാധനങ്ങള്‍ സൂക്ഷിക്കാനുള്ള അലമാര, ആഹാരം പാകം ചെയ്യാനുള്ള സൗരോര്‍ജ കുക്കര്‍ എന്നിവ ഒരുക്കിയായിരുന്നു നവീനിന്റെ യാത്ര
Published: September 15, 2016, 12:56 PM IST
സൗരോര്‍ജ ഓട്ടോറിക്ഷ ഏഴുമാസം കൊണ്ട് 9978 കിലോമീററര്‍ ഓടിച്ച് ഇന്ത്യക്കാരനായ യുവ എന്‍ജിനീയര്‍ ലണ്ടനിലെത്തി. ഫിബ്രവരിയില്‍ ബെംഗളൂരുവില്‍ നിന്ന് യാത്ര തിരിച്ച നവീന്‍ റബേലി (35) തിങ്കളാഴ്ചയാണ് ലണ്ടനിലെത്തിയത്. ഊര്‍ജസംരക്ഷണവും സൗരോര്‍ജത്തിന്റെ പ്രാധാന്യവും ജനങ്ങളിലെത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് നവീന്‍ പറഞ്ഞു.

ഫ്രാന്‍സില്‍ വെച്ച് പാസ്‌പോര്‍ട്ടും അത്യാവശ്യവസ്തുക്കളും മോഷണം പോയതൊഴിച്ചാല്‍ യാത്ര ഒട്ടേറെ അനുഭവങ്ങള്‍ സമ്മാനിച്ചു. യാത്രയിലുടനീളം സൗരോര്‍ജറിക്ഷയ്ക്ക് വന്‍വരവേല്പാണ് ലഭിച്ചതെന്നും നവീന്‍ പറഞ്ഞു. അടിയന്തര പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചായിരുന്നു യാത്ര.
ഓട്ടോറിക്ഷയുമായി ബെക്കിങ്ഹാം കൊട്ടാരത്തിലെത്തി യാത്ര അവസാനിപ്പിക്കണമെന്നാണ് നവീന്റെ ആഗ്രഹം. സ്വന്തമായി രൂപകല്പന ചെയ്ത ഓട്ടോറിക്ഷയില്‍ കിടക്ക, സഹയാത്രികനുള്ള ഇരിപ്പിടം, സാധനങ്ങള്‍ സൂക്ഷിക്കാനുള്ള അലമാര, ആഹാരം പാകം ചെയ്യാനുള്ള സൗരോര്‍ജ കുക്കര്‍ എന്നിവ ഒരുക്കിയിരുന്നു.

ഇറാന്‍, തുര്‍ക്കി, ബള്‍ഗേറിയ, സെര്‍ബിയ, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെയായിരുന്നു യാത്ര. റോഡില്ലാത്ത സ്ഥലങ്ങളില്‍ ഓട്ടോറിക്ഷ ഫെറികളിലാണ് എത്തിച്ചത്. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള നവീന്‍ അവിടെ ഓട്ടോമൊബൈല്‍ എന്‍ജിനീയറാണ്.
ഫോട്ടോസ്: ഫിലിപ്പ് ടോസ്‌കാനോ/പിഎ
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment