Thursday, 15 September 2016

പടുകൂറ്റൻ പൂക്കളങ്ങളൊരുക്കി തിരുവോണത്തെ വരവേറ്റ് തിരുവനന്തപുരം

ഉണ്ണി കൊടുങ്ങല്ലൂര്‍

പടുകൂറ്റൻ പൂക്കളങ്ങളൊരുക്കി തിരുവോണത്തെ വരവേറ്റ് തിരുവനന്തപുരം

തിരുവനന്തപുരം∙ തിരുവനന്തപുരത്തിന്റെ തെക്കൻപ്രദേശങ്ങളിൽ തിരുവോണത്തെ വരവേറ്റത് പടുകൂറ്റൻ പൂക്കളങ്ങളൊരുക്കി. ഗ്രാമങ്ങളിൽ ഒരു ലക്ഷം മുതൽ അഞ്ചുലക്ഷം വരെ പൊടിപൊടിച്ചാണ് നാട്ടുകാർ പൂക്കളങ്ങൾ തയാറാക്കിയത്. നാടൻതലപന്തു മത്സരവും മാവേലി വേഷധാരികളുമെല്ലാം അതിർത്തിഗ്രാമങ്ങളെ ആഘോഷലഹരിയിലാക്കി.
തമിഴ്നാട്ടിലെ തോവാള, ദിണ്ഡിഗൽ, കർണാടകയിലെ മൈസൂർ എന്നിവിടങ്ങളിൽ നിന്ന് ലക്ഷങ്ങൾ മുടക്കി വാങ്ങിയ പൂക്കളാണ് തലസ്ഥാനജില്ലയുടെ തെക്കൻഗ്രാമങ്ങളെ വർണാഭമാക്കിയത്. കൂറ്റൻ പൂക്കളങ്ങൾ ആസ്വദിക്കാൻ പുലർച്ചെ മുതൽ നാട്ടുകാർ ഒഴുകിയെത്തി. ക്ലബുകളും റസിഡൻസ് അസോസിയേഷനുകളും സൗഹൃദസംഘങ്ങളുമാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.
നെയ്യാറ്റിൻകര പട്ടണത്തിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നതിന് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കൂറ്റൻ ഓണത്തുമ്പിയെയാണ് ഒരുക്കിയത്. നാടൻ തലപന്തുകളിയും തെക്കൻ തിരുവനന്തപുരത്തെ ആഘോഷങ്ങളെ വീറുറ്റതാക്കി. 

No comments :

Post a Comment