Wednesday, 7 September 2016

റോസറ്റയും ഫിലെയും ചിത്രകാരന്റെ ഭാവനയിൽ(ഇടത്), റോസറ്റയുടെ ക്യാമറയിൽ പതിഞ്ഞ ഫിലെയുടെ ചിത്രം(വലത് മുകളിൽ), ഫിലെയുടെ ട്വിറ്റർ അക്കൗണ്ട്(വലത് താഴെ) റോസറ്റയും ഫിലെയും ചിത്രകാരന്റെ ഭാവനയിൽ(ഇടത്), റോസറ്റയുടെ ക്യാമറയിൽ പതിഞ്ഞ ഫിലെയുടെ ചിത്രം(വലത് മുകളിൽ), ഫിലെയുടെ ട്വിറ്റർ അക്കൗണ്ട്(വലത് താഴെ) അവനെ കണ്ടുകിട്ടി; ബഹിരാകാശ ഗവേഷണത്തിലെ അദ്ഭുതകഥ by സ്വന്തം ലേഖകൻ ManoramaOnline | Wednesday 07 September 2016 01:28 PM IST ഫ്രാങ്ക്ഫുർട്ട് ∙ നഷ്ടപ്പെട്ടുവെന്നു കരുതിയ മകനെ, അമ്മ വർഷങ്ങൾക്കു ശേഷം കണ്ടെത്തിയതു പോലെ വികാരനി‍ർഭരമാകേണ്ടതാണ് ഈ നിമിഷം! പക്ഷേ, ഇവിടെ അമ്മ ഒരു ബഹിരാകാശ പേടകമാണ് – റോസറ്റ. മകൻ ആ വാഹനത്തിൽനിന്നയച്ച നിരീക്ഷണ റോബോട്ടും – ഫിലെ ലാൻഡർ. ഛിന്നഗ്രഹമായ 67പിയെക്കുറിച്ചു പഠിക്കാനുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൗത്യമാണു റോസറ്റ–ഫിലെ. 67 പിയുടെ ഉപരിതലത്തിൽ 2014 അവസാനം ഇടിച്ചിറിങ്ങിയ ഫിലെയെ രണ്ടുവർഷത്തോളമായി കാണാനില്ലായിരുന്നു. ലാൻഡിങ്ങിൽ ഉണ്ടായ തകരാറുകൾ മൂലം ബാറ്ററി ചാർജ് തീർന്ന് ഉറക്കമായിരുന്നു ഫിലെ. എന്നാൽ, ഈ വെള്ളിയാഴ്ച 67 പിയുടെ സമീപത്തുകൂടി കടന്നുപോയ റോസറ്റയുടെ ക്യാമറക്കണ്ണുകളിൽ ഫിലെ തെളിഞ്ഞു. റോസറ്റ ഭൂമിയിലേക്കയച്ച ഈ ചിത്രങ്ങളിൽനിന്നു ഗവേഷകർ കണ്ടെത്തി – ഛിന്നഗ്രഹത്തിലെ ഗർത്തത്തിൽ കിടക്കുകയാണു ഫിലെ. സന്തോഷം കൊണ്ടു റോസറ്റയ്ക്കു തുള്ളിച്ചാടാൻ കഴിയില്ലെങ്കിലും ഇവിടെ ഭൂമിയിൽ ഗവേഷകർ വലിയ ആവേശത്തിലാണ്, ഇനിയൊരിക്കലും ഫിലെയെ കണ്ടെത്താൻ കഴിയില്ലെന്നു കരുതിയിരിക്കുമ്പോഴാണു റോസറ്റയിൽനിന്നു സന്തോഷചിത്രമെത്തിയത്. ഛിന്നഗ്രഹത്തിന്റെ 2.7 കിലോമീറ്റർ അടുത്തുകൂടി റോസറ്റ സഞ്ചരിക്കുമ്പോൾ എടുത്ത ചിത്രങ്ങളിലാണു ഫിലെയെ കണ്ടെത്തിയത്. റോസറ്റ – ഫിലെ ദൗത്യം ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുള്ളതു പോലെയുള്ള ആവേശവും അദ്ഭുതവും നിറഞ്ഞ കഥയാണ് ഇത്. ഭൂമിയിൽ ജീവൻ എങ്ങനെയുണ്ടായി എന്നതിന്റെ വേരുകൾ തേടിയാണു 2004ൽ യൂറോപ്യൻ സ്പേസ് ഏജൻസി, 67 പി എന്ന ഛിന്നഗ്രഹത്തെക്കുറിച്ചു പഠിക്കാൻ റോസറ്റ വിക്ഷേപിക്കുന്നത്. ഭൂമിയിലേക്കു ജലമെത്തിക്കുന്നതിലും ജീവനു കാരണമാകുന്നതിലും വാൽനക്ഷത്രങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന വാദത്തിന്റെ പൊരുൾ തേടുകയായിരുന്നു ലക്ഷ്യം. 650 കോടി യുഎസ് ഡോളറാണ് ഈ ദൗത്യത്തിന്റെ ചെലവ്. റോസറ്റ–ഫിലെമാരുടെ നേട്ടം ഒരു വാൽനക്ഷത്രത്തിൽ ഇറങ്ങുന്ന ആദ്യ പേടകമാണു ഫിലെ. വാൽനക്ഷത്രത്തിന്റെ അന്തരീക്ഷത്തിൽ കാർബണിക തന്മാത്രകളുടെ സാന്നിധ്യം ഫിലെ പേടകം കണ്ടെത്തി. കാർബണിക തന്മാത്രകളെ ജീവന്റെ ആദ്യ തെളിവായാണു കരുതുന്നത്. അവർ സഞ്ചരിച്ച വഴി 2004 മാർച്ചിലാണു റോസറ്റ വിക്ഷേപിക്കുന്നത്. 10 വർഷം കൊണ്ട് 600 കോടി കിലോമീറ്റർ സഞ്ചരിച്ചു 2014 ഓഗസ്റ്റിൽ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. 2014 നവംബറിൽ റോസറ്റയിൽനിന്നു ഫിലെ വിക്ഷേപിച്ചു. എന്നാൽ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ ഉറച്ചുനിൽക്കാൻ ഫിലെയ്ക്കു കഴിഞ്ഞില്ല. പലതവണ ഇതു തട്ടിത്തെറിച്ച് ഇരുണ്ട കുഴിയിൽ വീണു. അങ്ങനെ കേടുപാടുകളുണ്ടായി. സൗരോർജം കൊണ്ടാണു ഫിലെ പ്രവർത്തിക്കേണ്ടിയിരുന്നത്. എന്നാൽ ലാൻഡിങ് തെറ്റിയതോടെ ബാറ്ററികൾ അടിയിലായിപ്പോയി. സൂര്യപ്രകാശം കിട്ടാത്ത അവസ്ഥ. എങ്കിലും ആദ്യത്തെ 57 മണിക്കൂറിൽ ഫിലെ പ്രവർത്തിച്ചു. ചിത്രങ്ങളും വിവരങ്ങളും ഭൂമിയിലേക്ക് അയച്ചു. പിന്നീടു ബാറ്ററി ചാർജ് തീർന്ന് ഉറക്കമായി. 2015 ജൂണിൽ അപ്രതീക്ഷിതമായി ഫിലെ വീണ്ടും ഉണർന്നു. ഭൂമിയിലേക്ക് എട്ടു സന്ദേശങ്ങൾ അയച്ചു. എന്നാൽ ഇത് അധികം നീണ്ടില്ല. 2015 ജൂലൈയിൽ വീണ്ടും നിശ്ശബ്ദമായി. വാഷിങ് മെഷീന്റെ വലുപ്പവും 100 കിലോ തൂക്കവുമാണു ഫിലെയ്ക്ക്. റോസറ്റ ഇനി ആഴ്ചകൾ മാത്രം ഈ 30നു റോസറ്റയുടെ 12 വർഷം നീണ്ട ദൗത്യം അവസാനിക്കുകയാണ്. ഛിന്നഗ്രഹത്തിലേക്കു തന്നെ റോസറ്റയും പതിക്കുമെന്നാണു ഗവേഷകരുടെ കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ റോസറ്റയും ഫിലെയും ശതകോടി കിലോമീറ്ററുകൾക്കപ്പുറമുള്ള വിദൂരതയിൽ ഒരുമിച്ച് ‘ഉറങ്ങും.’ ട്വിറ്റർ താരം ഫിലെ ലാൻഡർ എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് സൂപ്പർ ഹിറ്റാണ്. ഒരു വ്യക്തി എന്ന നിലയിലാണ് അധികൃതർ ഈ അക്കൗണ്ട് നടത്തുന്നത്. ഫിലെയുടെ ട്വീറ്റുകളും അങ്ങനെ തന്നെ. നാലരലക്ഷത്തോളം ഫോളോവേഴ്സ് ഫിലെയ്ക്കുണ്ട്. © Copyright 2016 Manoramaonline. All rights reserved.

റോസറ്റയും ഫിലെയും ചിത്രകാരന്റെ ഭാവനയിൽ(ഇടത്), റോസറ്റയുടെ ക്യാമറയിൽ പതിഞ്ഞ ഫിലെയുടെ ചിത്രം(വലത് മുകളിൽ), ഫിലെയുടെ ട്വിറ്റർ അക്കൗണ്ട്(വലത് താഴെ)
റോസറ്റയും ഫിലെയും ചിത്രകാരന്റെ ഭാവനയിൽ(ഇടത്), റോസറ്റയുടെ ക്യാമറയിൽ പതിഞ്ഞ ഫിലെയുടെ ചിത്രം(വലത് മുകളിൽ), ഫിലെയുടെ ട്വിറ്റർ അക്കൗണ്ട്(വലത് താഴെ)

അവനെ കണ്ടുകിട്ടി; ബഹിരാകാശ ഗവേഷണത്തിലെ അദ്ഭുതകഥ

ഫ്രാങ്ക്ഫുർട്ട് ∙ നഷ്ടപ്പെട്ടുവെന്നു കരുതിയ മകനെ, അമ്മ വർഷങ്ങൾക്കു ശേഷം കണ്ടെത്തിയതു പോലെ വികാരനി‍ർഭരമാകേണ്ടതാണ് ഈ നിമിഷം! പക്ഷേ, ഇവിടെ അമ്മ ഒരു ബഹിരാകാശ പേടകമാണ് – റോസറ്റ. മകൻ ആ വാഹനത്തിൽനിന്നയച്ച നിരീക്ഷണ റോബോട്ടും – ഫിലെ ലാൻഡർ.
ഛിന്നഗ്രഹമായ 67പിയെക്കുറിച്ചു പഠിക്കാനുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൗത്യമാണു റോസറ്റ–ഫിലെ. 67 പിയുടെ ഉപരിതലത്തിൽ 2014 അവസാനം ഇടിച്ചിറിങ്ങിയ ഫിലെയെ രണ്ടുവർഷത്തോളമായി കാണാനില്ലായിരുന്നു. ലാൻഡിങ്ങിൽ ഉണ്ടായ തകരാറുകൾ മൂലം ബാറ്ററി ചാർജ് തീർന്ന് ഉറക്കമായിരുന്നു ഫിലെ.
എന്നാൽ, ഈ വെള്ളിയാഴ്ച 67 പിയുടെ സമീപത്തുകൂടി കടന്നുപോയ റോസറ്റയുടെ ക്യാമറക്കണ്ണുകളിൽ ഫിലെ തെളിഞ്ഞു. റോസറ്റ ഭൂമിയിലേക്കയച്ച ഈ ചിത്രങ്ങളിൽനിന്നു ഗവേഷകർ കണ്ടെത്തി – ഛിന്നഗ്രഹത്തിലെ ഗർത്തത്തിൽ കിടക്കുകയാണു ഫിലെ.
സന്തോഷം കൊണ്ടു റോസറ്റയ്ക്കു തുള്ളിച്ചാടാൻ കഴിയില്ലെങ്കിലും ഇവിടെ ഭൂമിയിൽ ഗവേഷകർ വലിയ ആവേശത്തിലാണ്, ഇനിയൊരിക്കലും ഫിലെയെ കണ്ടെത്താൻ കഴിയില്ലെന്നു കരുതിയിരിക്കുമ്പോഴാണു റോസറ്റയിൽനിന്നു സന്തോഷചിത്രമെത്തിയത്. ഛിന്നഗ്രഹത്തിന്റെ 2.7 കിലോമീറ്റർ അടുത്തുകൂടി റോസറ്റ സഞ്ചരിക്കുമ്പോൾ എടുത്ത ചിത്രങ്ങളിലാണു ഫിലെയെ കണ്ടെത്തിയത്.
റോസറ്റ – ഫിലെ ദൗത്യം
ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുള്ളതു പോലെയുള്ള ആവേശവും അദ്ഭുതവും നിറഞ്ഞ കഥയാണ് ഇത്. ഭൂമിയിൽ ജീവൻ എങ്ങനെയുണ്ടായി എന്നതിന്റെ വേരുകൾ തേടിയാണു 2004ൽ യൂറോപ്യൻ സ്പേസ് ഏജൻസി, 67 പി എന്ന ഛിന്നഗ്രഹത്തെക്കുറിച്ചു പഠിക്കാൻ റോസറ്റ വിക്ഷേപിക്കുന്നത്.
ഭൂമിയിലേക്കു ജലമെത്തിക്കുന്നതിലും ജീവനു കാരണമാകുന്നതിലും വാൽനക്ഷത്രങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന വാദത്തിന്റെ പൊരുൾ തേടുകയായിരുന്നു ലക്ഷ്യം. 650 കോടി യുഎസ് ഡോളറാണ് ഈ ദൗത്യത്തിന്റെ ചെലവ്.
റോസറ്റ–ഫിലെമാരുടെ നേട്ടം
ഒരു വാൽനക്ഷത്രത്തിൽ ഇറങ്ങുന്ന ആദ്യ പേടകമാണു ഫിലെ. വാൽനക്ഷത്രത്തിന്റെ അന്തരീക്ഷത്തിൽ കാർബണിക തന്മാത്രകളുടെ സാന്നിധ്യം ഫിലെ പേടകം കണ്ടെത്തി. കാർബണിക തന്മാത്രകളെ ജീവന്റെ ആദ്യ തെളിവായാണു കരുതുന്നത്.
അവർ സഞ്ചരിച്ച വഴി
2004 മാർച്ചിലാണു റോസറ്റ വിക്ഷേപിക്കുന്നത്. 10 വർഷം കൊണ്ട് 600 കോടി കിലോമീറ്റർ സഞ്ചരിച്ചു
2014 ഓഗസ്റ്റിൽ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.
2014 നവംബറിൽ റോസറ്റയിൽനിന്നു ഫിലെ വിക്ഷേപിച്ചു. എന്നാൽ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ ഉറച്ചുനിൽക്കാൻ ഫിലെയ്ക്കു കഴിഞ്ഞില്ല. പലതവണ ഇതു തട്ടിത്തെറിച്ച് ഇരുണ്ട കുഴിയിൽ വീണു. അങ്ങനെ കേടുപാടുകളുണ്ടായി.
സൗരോർജം കൊണ്ടാണു ഫിലെ പ്രവർത്തിക്കേണ്ടിയിരുന്നത്. എന്നാൽ ലാൻഡിങ് തെറ്റിയതോടെ ബാറ്ററികൾ അടിയിലായിപ്പോയി. സൂര്യപ്രകാശം കിട്ടാത്ത അവസ്ഥ. എങ്കിലും ആദ്യത്തെ 57 മണിക്കൂറിൽ ഫിലെ പ്രവർത്തിച്ചു. ചിത്രങ്ങളും വിവരങ്ങളും ഭൂമിയിലേക്ക് അയച്ചു.
പിന്നീടു ബാറ്ററി ചാർജ് തീർന്ന് ഉറക്കമായി.
2015 ജൂണിൽ അപ്രതീക്ഷിതമായി ഫിലെ വീണ്ടും ഉണർന്നു. ഭൂമിയിലേക്ക് എട്ടു സന്ദേശങ്ങൾ അയച്ചു. എന്നാൽ ഇത് അധികം നീണ്ടില്ല. 2015 ജൂലൈയിൽ വീണ്ടും നിശ്ശബ്ദമായി. വാഷിങ് മെഷീന്റെ വലുപ്പവും 100 കിലോ തൂക്കവുമാണു ഫിലെയ്ക്ക്.
റോസറ്റ ഇനി ആഴ്ചകൾ മാത്രം
ഈ 30നു റോസറ്റയുടെ 12 വർഷം നീണ്ട ദൗത്യം അവസാനിക്കുകയാണ്. ഛിന്നഗ്രഹത്തിലേക്കു തന്നെ റോസറ്റയും പതിക്കുമെന്നാണു ഗവേഷകരുടെ കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ റോസറ്റയും ഫിലെയും ശതകോടി കിലോമീറ്ററുകൾക്കപ്പുറമുള്ള വിദൂരതയിൽ ഒരുമിച്ച് ‘ഉറങ്ങും.’
ട്വിറ്റർ താരം
ഫിലെ ലാൻഡർ എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് സൂപ്പർ ഹിറ്റാണ്. ഒരു വ്യക്തി എന്ന നിലയിലാണ് അധികൃതർ ഈ അക്കൗണ്ട് നടത്തുന്നത്. ഫിലെയുടെ ട്വീറ്റുകളും അങ്ങനെ തന്നെ. നാലരലക്ഷത്തോളം ഫോളോവേഴ്സ് ഫിലെയ്ക്കുണ്ട്.

No comments :

Post a Comment