ഉണ്ണി കൊടുങ്ങല്ലൂര്‍

മോദിയുടെ സ്വപ്നം ഏറ്റെടുത്ത് റെയിൽവെ, ടിക്കറ്റ് കൗണ്ടറുകൾ ക്യാഷ്‌ലെസാകും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാഷ്‌ലെസ് സ്വപ്നം ഏറ്റെടുക്കാൻ ഇന്ത്യൻ റെയിൽവെയും രംഗത്ത്. ട്രെയിൻ ടിക്കറ്റ് കൗണ്ടറുകളിൽ ഇനി മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കും. ഇതിനുള്ള നീക്കം ഇന്ത്യൻ റെയിൽവെ തുടങ്ങി കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ റെയിൽവെ ട്രെയിൻ ടിക്കറ്റ് കൗണ്ടറുകളിൽ പണമിടപാടിനു കാർഡുകൾ സ്വീകരിക്കാൻ പോകുന്നത്.
കൗണ്ടറുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവെ മുൻനിര ബാങ്കുകളുമായി ചർച്ച നടത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ തുടങ്ങി ബാങ്കുകൾ റെയിൽവെക്ക് വേണ്ട പിഒഎസ് മെഷീനുകൾ വിതരണം ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. പിഒഎസ് മെഷീനുകൾ ഡിസംബർ 31 മുതൽ ടിക്കറ്റ് കൗണ്ടറുകളിൽ എത്തുമെന്നാണ് കരുതുന്നത്.
അടുത്ത വർഷം മുതൽ എല്ലാ ട്രെയിൻ ടിക്കറ്റ് കൗണ്ടറുകളിലും കാർഡുകൾ സ്വീകരിക്കും. നിലവിൽ ട്രെയിൻ ടിക്കറ്റ് കൗണ്ടറുകളിൽ പിഒഎസ് മെഷീൻ സേവനം ലഭ്യമല്ല. രാജ്യത്ത് ഏകദേശം 12,000 ടിക്കറ്റ് കൗണ്ടറുകളുണ്ട്. ഇവിടേക്കായി 15,000 പിഒഎസ് മെഷീനുകളാണ് ഇന്ത്യൻ റെയിൽവെ ഓർഡർ കൊടുത്തിരിക്കുന്നത്. എല്ലാ സ്റ്റേഷനുകളിലും ഒന്നോ രണ്ടോ പിഒഎസ് മെഷീനുകൾ ലഭ്യമാക്കുമെന്നാണ് മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥൻ അറിയിച്ചത്.
കടലാസു നോട്ടുകൾ കൈകാര്യം ചെയ്യാൻ ടിക്കറ്റ് കൗണ്ടറുകളിലെ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുകയാണ്. പിഒഎസ് സംവിധാനം വരുന്നതോടെ എല്ലാം വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ നഗരങ്ങളിലെ എല്ലാ ട്രെയിൻ ടിക്കറ്റ് കൗണ്ടറുകളിലും ഈ സേവനം നടപ്പിലാക്കും. ചില പ്രധാന കൗണ്ടറുകളിലേക്കു വേണ്ട 1000 പിഒഎസ് മെഷീനുകൾ അടിയന്തരമായി നൽകാൻ എസ്ബിഐ ഉറപ്പുനൽകിയിട്ടുണ്ട്.
റെയിൽവെ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഓൺലൈൻ വഴിയാക്കാനും നീക്കം നടക്കുന്നുണ്ട്. ടെൻഡർ, കരാർ ഇടപാടുകൾ ഓൺലൈൻ വഴിയാക്കും. ഇന്ത്യൻ റെയിൽവെയുടെ ക്യാഷ്‌ലെസ് പദ്ധതികളുടെ രൂപരേഖ ഉടനെ പുറത്തുവരും. കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭു ഇത് സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് നേരത്തെ നിർദ്ദേശങ്ങൾ നൽകിയിരുന്നു. എല്ലാ ഇടപാടുകളും സുതാര്യമാക്കാൻ ലക്ഷ്യമിട്ടാണ് റെയിൽവെ പൂർണമായും ഡിജിറ്റലിലേക്ക് നീങ്ങുന്നത്.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment