Saturday, 10 September 2016

രാജ്ഭവന്റെ മുറ്റത്ത് രാവണൻ മാവ് നടീൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിക്കുന്നു. ഒരു മരത്തിൽ പത്ത് ഇനം മാങ്ങകൾ വിരിയുന്ന രാവണൻ മാവ് ഇനി രാജ്ഭവന്റെ മുറ്റത്തും by സ്വന്തം ലേഖകൻ ManoramaOnline | Friday 09 September 2016 09:04 PM IST തൃശൂർ ∙ വെള്ളാനിക്കര സ്വദേശി എം.വി.അനീഷിന്റെ രാവണൻ മാവ് ഇനി രാജ്ഭവന്റെ മുറ്റത്തും തലയുയർത്തും. കാർഷിക സർവകലാശാല വിസി പി.രാജേന്ദ്രന്റെ സാമീപ്യത്തിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം രാജ്ഭവൻ മുറ്റത്ത് മാവ് നട്ടു.ഒരു മാസം മുൻ‌പു കാർഷിക സർവകലാശാലയിൽ നടത്തിയ സന്ദർശനത്തിനിടെയാണ് ഒരു മരത്തിൽ പത്ത് ഇനം മാങ്ങകൾ വിരിയുന്ന രാവണൻ എന്ന അദ്ഭുത മാവ് ഗവർണർ കാണാൻ ഇടയാകുന്നത്. തുടർന്ന്, അത്തരം ഒരു ഇനം രാജ്ഭവന്റെ മുറ്റത്തും നടാൻ ഗവർണർ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ആറു വർഷം മുൻപാണ് അനീഷ് രാവണൻ മാവ് വികസിപ്പിച്ചെടുത്തത്. അൽഫോൻസ, മൽഗോവ, ചന്ദ്രക്കാരൻ, രത്‌ന, മല്ലിക, കോട്ടപറമ്പൻ, സിന്ദൂരം, പുളിയൻ, നടശാല, വട്ടമാങ്ങ എന്നീ ഇനങ്ങളാണ് ഒരൊറ്റ മരത്തിൽ വിരിയുന്നത്. രണ്ടു വർഷം കൊണ്ടാണ് ഒരു തൈ വികസിപ്പിച്ചെടുക്കുന്നത്. സാധാരണ മാവിൻ തൈയ്ക്ക് ശിഖരങ്ങൾ വന്നു തുടങ്ങുമ്പോൾ തന്നെ വ്യത്യസ്ത ഇനം മാവുകൾ ഗ്രാഫ്റ്റ് ചെയ്യും. 14 വെറൈറ്റികൾ വരെയാണു സാധാരണ ഗ്രാഫ്റ്റ് ചെയ്യാറുള്ളത്. ഇതിൽ പത്തിനങ്ങളെങ്കിലും തീർച്ചയായും കായ്ക്കുമെന്ന് അനീഷ് പറയുന്നു. കാർഷിക സർവകലാശാല കശുമാവ് ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരനായ അനീഷ് സ്വന്തമായി ഒരു ബഡിങ് നഴ്സറിയും നടത്തുന്നുണ്ട്. സ്ഥലപരിമിതിയിൽ നിന്നുകൊണ്ടു വ്യത്യസ്ത ഇനം മാങ്ങകൾ എങ്ങനെ വിരിയിക്കാം എന്ന ചിന്തയിൽ നിന്നാണു രാവണൻ മാവ് ഉണ്ടായതെന്ന് അനീഷ് പറയുന്നു. നാലടി വരെയാണു ഗ്രാഫ്റ്റ് ചെയ്ത തൈയുടെ ഉയരം. കൃത്യമായ പരിചരണം നൽകിയാൽ മൂന്നു വർഷം കൊണ്ടു മാവ് ഫലം തരുമെന്ന് അനീഷ് പറയുന്നു. © Copyright 2016 Manoramaonline. All rights reserved.

ഉണ്ണി കൊടുങ്ങല്ലൂര്‍രാജ്ഭവന്റെ മുറ്റത്ത് രാവണൻ മാവ് നടീൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിക്കുന്നു.

ഒരു മരത്തിൽ പത്ത് ഇനം മാങ്ങകൾ വിരിയുന്ന രാവണൻ മാവ് ഇനി രാജ്ഭവന്റെ മുറ്റത്തും

തൃശൂർ ∙ വെള്ളാനിക്കര സ്വദേശി എം.വി.അനീഷിന്റെ രാവണൻ മാവ് ഇനി രാജ്ഭവന്റെ മുറ്റത്തും തലയുയർത്തും. കാർഷിക സർവകലാശാല വിസി പി.രാജേന്ദ്രന്റെ സാമീപ്യത്തിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം രാജ്ഭവൻ മുറ്റത്ത് മാവ് നട്ടു.ഒരു മാസം മുൻ‌പു കാർഷിക സർവകലാശാലയിൽ നടത്തിയ സന്ദർശനത്തിനിടെയാണ് ഒരു മരത്തിൽ പത്ത് ഇനം മാങ്ങകൾ വിരിയുന്ന രാവണൻ എന്ന അദ്ഭുത മാവ് ഗവർണർ കാണാൻ ഇടയാകുന്നത്. തുടർന്ന്, അത്തരം ഒരു ഇനം രാജ്ഭവന്റെ മുറ്റത്തും നടാൻ ഗവർണർ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
ആറു വർഷം മുൻപാണ് അനീഷ് രാവണൻ മാവ് വികസിപ്പിച്ചെടുത്തത്. അൽഫോൻസ, മൽഗോവ, ചന്ദ്രക്കാരൻ, രത്‌ന, മല്ലിക, കോട്ടപറമ്പൻ, സിന്ദൂരം, പുളിയൻ, നടശാല, വട്ടമാങ്ങ എന്നീ ഇനങ്ങളാണ് ഒരൊറ്റ മരത്തിൽ വിരിയുന്നത്. രണ്ടു വർഷം കൊണ്ടാണ് ഒരു തൈ വികസിപ്പിച്ചെടുക്കുന്നത്. സാധാരണ മാവിൻ തൈയ്ക്ക് ശിഖരങ്ങൾ വന്നു തുടങ്ങുമ്പോൾ തന്നെ വ്യത്യസ്ത ഇനം മാവുകൾ ഗ്രാഫ്റ്റ് ചെയ്യും. 14 വെറൈറ്റികൾ വരെയാണു സാധാരണ ഗ്രാഫ്റ്റ് ചെയ്യാറുള്ളത്. ഇതിൽ പത്തിനങ്ങളെങ്കിലും തീർച്ചയായും കായ്ക്കുമെന്ന് അനീഷ് പറയുന്നു.
കാർഷിക സർവകലാശാല കശുമാവ് ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരനായ അനീഷ് സ്വന്തമായി ഒരു ബഡിങ് നഴ്സറിയും നടത്തുന്നുണ്ട്. സ്ഥലപരിമിതിയിൽ നിന്നുകൊണ്ടു വ്യത്യസ്ത ഇനം മാങ്ങകൾ എങ്ങനെ വിരിയിക്കാം എന്ന ചിന്തയിൽ നിന്നാണു രാവണൻ മാവ് ഉണ്ടായതെന്ന് അനീഷ് പറയുന്നു. നാലടി വരെയാണു ഗ്രാഫ്റ്റ് ചെയ്ത തൈയുടെ ഉയരം. കൃത്യമായ പരിചരണം നൽകിയാൽ മൂന്നു വർഷം കൊണ്ടു മാവ് ഫലം തരുമെന്ന് അനീഷ് പറയുന്നു.

No comments :

Post a Comment