ഉണ്ണി കൊടുങ്ങല്ലൂര്‍mathrubhumi.com
വീടുപണിയുമ്പോള്‍ സൗരോര്‍ജം ഉപയോഗപ്പെടുത്തി പണം ലാഭിക്കുന്നതിനെക്കുറിച്ചറിയാന് ക്ലിക്ക് ചെയ്യുകഅക്ഷയോര്ജ ഉപകരണങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം, സൗജന്യമായി ഇന്‍ഷുര്‍ ചെയ്യാം Jan 15, 2019, 03:42 PM ISTA A A ബയോഗ്യാസ് പ്ലാന്റ്, സോളാര്‍ പ്ലാന്റ്, പുകയില്ല...
Read more at: https://www.mathrubhumi.com/sponsored-content/anert/agency-for-non-conventional-energy-and-rural-technology-1.3483340
അക്ഷയോര്‍ജ ഉപകരണങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം, സൗജന്യമായി ഇന്‍ഷുര്‍ ചെയ്യാം
പാരമ്പര്യേതര ഊര്‍ജ സംരക്ഷണ ഏജന്‍സിയായ അനേര്‍ട്ട് (Agency for Non-Conventional Energy and Rural Technology (ANERT)
വഴി ഇപ്പോള്‍ അക്ഷയോര്‍ജ ഉപകരണങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനായും വാങ്ങാം.
അക്ഷയോര്‍ജ ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില് ലഭ്യമാക്കുന്ന
അനെര്‍ട്ടിന്റെ ഇകോമേഴ്സ് പോര്‍ട്ടലാണ് www.buymysun.com. ഇതിലൂടെ
ബയോഗ്യാസ് പ്ലാന്റ്, സോളാര്‍ പ്ലാന്റ്, പുകയില്ലാ അടുപ്പുകള്‍, സൗരോര്‍ജ
വിളക്കുകള്‍ തുടങ്ങിയവ ഓണ്‍ലൈനായി വീട്ടിലിരുന്നും ഓര്‍ഡര്‍ ചെയ്യാം.
സബ്സിഡി ലഭ്യമായ ഉപകരണങ്ങള്‍ക്ക് ഓണ്‍ ലൈന്വ്യാപാരത്തിലും സബ്സിഡി
ലഭിക്കും.
സബ്സിഡി തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലാണ് എത്തുക. സൗരോര്‍ജ നിലയങ്ങള്‍, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവയ്ക്ക് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കേണ്ടതായി വരും. അനായാസം സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന രീതിയിലാണ് അനെര്‍ട്ട് 'ബൈ മൈ സണ്‍' രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൈറ്റില്‍ പ്രാഥമിക വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്ത ശേഷം വിശ്വാസയോഗ്യമായ കമ്പനികളുടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ഉപകരണങ്ങളും സ്പെസിഫിക്കേഷനും താരതമ്യം ചെയ്യാം. വിവരസാങ്കേതിക രംഗത്തെ സാധ്യതകള്‍ പരമാവധി മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനാണ് ഇലക്ട്രോണിക് മാര്‍ക്കറ്റ് പ്ലേസിലൂടെ അനെര്‍ട്ട് ലക്ഷ്യമിടുന്നത്.
10 ശതമാനം ഡിസ്കൗണ്ട്
www.buymysun.com എന്ന വെബ് പോര്‍ട്ടല്‍ ലോക പരിസ്ഥിതിദിനമായ ജൂണ്‍ 5, 2018ല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. 'ബൈ മൈ സണ്‍' മുഖേന വാങ്ങുന്ന അക്ഷയോര്‍ജ ഉപകരണങ്ങള്‍ക്ക് 10 ശതമാനം ഡിസ്കൗണ്ട് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ആകെ പര്‍ച്ചേസ് മൂല്യം 20 കോടി രൂപയാകുന്നതു വരെയാണ് ഡിസ്കൗണ്ട് ലഭിക്കുക. അംഗീകൃത സേവനദാതാക്കളുടെയും ഗുണനിലവാരം ഉറപ്പുവരുത്തിയ ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കി അത് ആവശ്യക്കാര്‍ക്ക് ആഗ്രഹിക്കുന്ന സമയത്ത് കിട്ടാനുള്ള സംവിധാനമാണിതിന്റെ ലക്ഷ്യം. അനെര്‍ട്ട് തെരഞ്ഞെടുത്ത സേവനദാതാക്കളെയാണ് ഇലക്ട്രോണിക് മാര്‍ക്കറ്റ് പ്ലേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ സേവനദാതാക്കളുടെ ഉപകരണങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കും. 'സൗരവീഥി' മൊബൈല്‍ ആപ്പ് വഴിയും ഓര്‍ഡര്‍ സംബന്ധിച്ച വിവരങ്ങള്‍ കാലക്രമേണ ലഭ്യമാക്കും.
ഉപകരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യൂ, സൗജന്യ ഇന്‍ഷുറന്‍സ് നേടൂ
കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ അക്ഷയോര്‍ജ ഉപകരണങ്ങള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ് നേടാന്‍ അനെര്‍ട്ട് അവസരമൊരുക്കുന്നു. അനെര്‍ട്ട് മുഖേനയും അല്ലാതെയും വാങ്ങിയ ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും. പ്രീമിയം അടയ്ക്കുന്നത് അനെര്‍ട്ടാണ്. ഇതിനായി സൗരവീഥി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഗുണഭോക്താവ് ഉപകരണം രജിസ്റ്റര്‍ ചെയ്യണം. വിലകൂടിയ ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് ആത്മവിശ്വാസവും പ്രോത്സാഹനവും ലഭിക്കും. ഇന്‍ഷുറന്‍സ് നല്കാന് ലക്ഷ്യമിട്ട് അനെര്‍ട്ട് സംസ്ഥാന സ്റ്റാര്‍ട്ട് അപ് മിഷന് മുഖേന വികസിപ്പിച്ച 'സൗരവീഥി' മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് രജിസ്ട്രേഷന്. രജിസ്റ്റര്‍ ചെയ്യുന്ന അക്ഷയോര്‍ജ ഉപകരണങ്ങള്‍ക്ക് മാത്രമാണ് സൗജന്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന ഉപകരണങ്ങള്‍ അനെര്‍ട്ടില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ നേരിട്ടെത്തി സൗജന്യമായി പരിശോധിക്കും. ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും ഇവരില്‍ നിന്ന് സ്വീകരിക്കാം. കേരളത്തില്‍ അക്ഷയോര്‍ജ ഉപകരണങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. ഇവയുടെ കൃത്യമായ കണക്ക് ലഭ്യമല്ലാത്തതിനാല്‍ കൃത്യമായ പരിപാലനവും നടക്കാറില്ല. സേവനം മുറയ്ക്ക് ലഭിക്കാത്തത് നിലവിലെ ഗുണഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 'സൗരവീഥി' രജിസ്ട്രേഷന് മുഖേനയുള്ള കണക്കെടുപ്പിലൂടെ ലക്ഷ്യമിടുന്നു.
'സൗരവീഥി' രജിസ്ട്രേഷന് ഇങ്ങനെ
ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ച് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് 'സൗരവീഥി' ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക. RE Census' സെലക്റ്റ് ചെയ്ത് നിര്‍ദേശങ്ങളും നിബന്ധനകളും വായിച്ച ശേഷം നിങ്ങളുടെ പേരും വിലാസവും രേഖപ്പെടുത്തുക. നിങ്ങളുടെ അക്ഷയോര്‍ജ ഉപകരണം സെല്കട് ചെയ്യുക. ഉപകരണത്തിന്റ വിവരങ്ങള്‍ രേഖപ്പെടുത്തുക. ഉപകരണത്തിന്റെ ഫോട്ടോ എടുക്കുക. രേഖപ്പെടുത്തിയ വിവരങ്ങള്‍ സമര്‍പ്പിക്കുക. ഇത്രയും ചെയ്ത് രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയാല്‍ സൗജന്യ ഇന്‍ഷുറന്‍സിന്റെ വിവരങ്ങള്‍ ഗുണഭോക്താവിനെ അറിയിക്കും.
രജിസ്റ്റര്‍ ചെയ്യാവുന്ന ഉപകരണങ്ങള്‍
സൗര റാന്തല്‍(സോളാര്‍ ലാന്റേണ്‍) സോളാര്‍ തെരുവ് വിളക്ക് സോളാര്‍ ഹോം ലൈറ്റിങ് സിസ്റ്റം സോളാര്‍ വാട്ടര്‍ പമ്പ് സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ് സോളാര്‍ വാട്ടര്‍ ഹീറ്റര്‍ മെച്ചപ്പെട്ട പുകയില്ലാത്ത വിറകടുപ്പുകള്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സോളാര്‍ ഓഫ്ഗ്രിഡ് പവര്‍ പ്ലാന്റുകള്‍ സോളാര്‍ കുക്കര്‍ സോളാര്‍ ഡ്രയര്‍ സോളാര്‍ ഗ്രിഡ്ടൈഡ് പവര്‍ പ്ലാന്റുകള്‍