Thursday, 18 August 2016

ദിവാകര്‍ ദി വാക്കര്‍ ആയ കഥ

കെട്ടുകഥപോലെ അവിശ്വസനീയമായിരുന്നു മാള പുത്തന്‍ചിറയിലെ ചന്ദ്രനിലയത്തില്‍ ദിവാകരമേനോന്റെ ജീവിതം..
വി.കെ. ശ്രീരാമന്റെ 'വേറിട്ട കാഴ്ചകളി'ലൂടെ ദിവാകരമേനോന്‍ മലയാളിയ്ക്ക് പരിചിതനാണ് ..
ദിവാകരമേനോന്‍ എന്ന പേര് സര്‍വകലാശാലാ സര്‍ട്ടിഫിക്കറ്റുകളില്‍ ദിവാകര്‍ എന്ന് ലോപിച്ചു. പിന്നീട് നടത്തത്തിന്റെ ലോകത്തെത്തിയപ്പോള്‍ ദിവാകര്‍, പതുക്കെ 'ദി വോക്കര്‍' ആയി.
അതേ, പുതുവഴികളുടെ സഞ്ചാരി...
ഒരുപാട് ബിരുദങ്ങള്‍ നേടിയിരുന്നു ദിവാകര്‍ . പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ബി.എ. പൊളിറ്റിക്‌സും ബി.കോമും. അവസാനവര്‍ഷം യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനുമായിരുന്നു. എം.എ. പൊളിറ്റിക്കല്‍ സയന്‍സും എം.എ. ഇംഗ്‌ളീഷും എടുത്തത് ബോംബെ എല്‍ഫിന്‍സ്റ്റന്‍ കോളേജില്‍നിന്ന്. ഇന്ത്യയിലെ ആദ്യബാച്ചില്‍, ബജാജ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എം.ബി.എ. ബോംെബയിലെ കുക്കൂഷ്യ ആന്‍ഡ് കമ്പനിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തുകൊണ്ട് സി.എ. എഴുതിയെടുത്തു..
ഉന്നത പദവി സ്വപ്നം കണ്ട് സിവില്‍ സര്‍വീസിന് അപേക്ഷിച്ചു.. ഐ.എ.എസ് പരീക്ഷ 73 ശതമാനം മാര്‍ക്കോടെ വിജയിച്ച്‌ റാങ്ക് ലിസ്റ്റിലും ഇടം നേടി. പേഴ്സണാലിറ്റി ടെസ്റ്റും മെഡിക്കല്‍ ടെസ്റ്റും കടന്ന് ഹൈദരാബാദില്‍ പരിശീലനത്തിന് ക്ഷണം ലഭിച്ചു.. വലിയ പ്രതിഫലം കൈപ്പറ്റി ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തിയാകാന്‍ ഇഷ്ടപ്പെടാതെ ദിവാകര്‍ ഐ.എ.എസ് ഉപേക്ഷിച്ചു.ഒരു ജില്ലാആസ്ഥാനത്ത് കസേരയിട്ടിരിക്കാനുള്ളതല്ല തന്റെ ജീവിതം എന്നദ്ദേഹം വിശ്വസിച്ചു ..
ഇദ്ദേഹത്തിന്റെ ആധികള്‍ വേറെയായായിരുന്നു. സ്വര്‍ഗം പണിയാനുള്ള മനുഷ്യന്റെ
ഓരോ ശ്രമങ്ങളും കൂടുതല്‍ വലിയ നരകങ്ങളുണ്ടാക്കുന്നത് എന്തുകൊണ്ട്? ഭൂമിയെ നന്മയിലേക്ക് മാറ്റിപ്പണിയേണ്ടിയിരിക്കുന്നു......
പിന്നെ നിയമം പഠിക്കാന്‍ തീരുമാനിച്ചു.. എല്‍.എല്‍.ബി പാസായി. ബിരുദങ്ങളോട് കമ്പം തോന്നിയ ഇദ്ദേഹം എം.ബി.എയും സി.എയും നേടി..ഓരോ ബിരുദങ്ങള്‍ കരസ്ഥമാക്കി കഴിയുമ്പോഴേക്കും അതിന്റെ പരിമിതിയും ചിലപ്പോള്‍ വ്യര്‍ഥതയും ബോധ്യമാവുകയും അതിനപ്പുറത്തേക്ക് അന്വേഷണം തുടരുകയും ചെയ്തു ..
പിന്നീട് യാത്രകളോടായി കമ്പം .അദ്ദേഹം എന്നും ജനങ്ങള്‍ക്കിടയിലായിരുന്നു കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലൂടെയും പദയാത്ര നടത്തി, പലവട്ടം. പശ്ചിമഘട്ടം കയറിയിറങ്ങി ഹിമാലയസാനുക്കളോളം നീണ്ടു
ജീവിതത്തിന്റെ പൊരുള്‍ തേടിയുള്ള ആ യാത്ര. തലങ്ങും വിലങ്ങും അലഞ്ഞു, തോള്‍സഞ്ചി നിറയെ സര്‍വകലാശാലാ ബിരുദങ്ങളുമായി ജീവിതത്തിന്റെ എല്ലാവഴികളിലൂടെയും ഏകനായിനടന്നുകൊണ്ടേയിരിക്കുന്നു..പിന്നെ നാട്ടിലെത്തി ചന്ദ്രാലയത്തില്‍ താമസമാക്കി.
പുത്തന്‍ചിറ വില്ലേജ്ഓഫീസറായിരുന്ന പിതാവ് ശങ്കരപ്പിള്ള പണികഴിപ്പിച്ച 'ചന്ദ്രനിലയം' വീട് അപ്പോഴേക്കും പൂര്‍ണമായും കാടെടുത്തിരിക്കുന്നു. വീട്ടുമുറ്റത്തെയും വിശാലമായ പറമ്പിലെയും കാടും കാട്ടുപടര്‍പ്പും വെട്ടിമാറ്റാതെ മേനോന്‍ അവിടെ ജീവിതം തുടങ്ങി . കാടുതേടിനടന്ന ദിവാകറിന് ചുറ്റും കാടുകയറി. വള്ളികളും പടര്‍പ്പുകളും ചന്ദ്രാലയത്തെ പുണര്‍ന്നു. ഒരു വള്ളിച്ചെടിക്ക് പോലും ക്ഷതമേല്പിക്കാതെ, കാല് കവച്ചുവച്ച്‌ ദിവാകരന്‍ യാത്രകള്‍ക്കിടയില്‍ അവിടെയെത്തി ഒറ്റയ്ക്കു താമസിച്ചു. കാടിന്റെ ഉറ്റതോഴനായി..ദി വോക്കര്‍ കാടുകയറിപ്പോയതല്ല. അദ്ദേഹത്തിന് കൂട്ടായി കാട് ഇറങ്ങിവന്നതാണ്. ഓരോ യാത്രകഴിഞ്ഞ് എത്തുമ്പോഴും കാട് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ചന്ദ്രനിലയത്തെ വകഞ്ഞുപിടിച്ചുകൊണ്ടിരിക്കുന്നത് കണ്ട് അദ്ദേഹം ഊറിച്ചിരിച്ചു..കാറ്റും വെയിലും മഴയും കാട്ടുവള്ളികളും ചന്ദ്രനിലയത്തിന്റെ ഓരോ മുറിയിലേക്കും ഇറങ്ങിവന്നു..
ഇതിനിടെ കുടുംബ ജീവിതത്തെപ്പറ്റി ചിന്തിച്ചില്ല. അങ്ങനെ ഒറ്റത്തടിയായി. .ജീവിതത്തില്‍ ഒരിക്കലും ഒരു അസുഖവും വന്നിട്ടില്ല. ഒരു ഡോക്ടറെയും വൈദ്യനെയും ജീവിതത്തില്‍ കണ്ടിട്ടില്ല. ''അവരൊക്കെ കച്ചവടക്കാരാണ്. ഇറക്കിയ മുതലും പലിശയും തിരിച്ചുപിടിക്കാന്‍ തക്കം നോക്കിയിരിക്കുന്നവര്‍'' എന്നായിരുന്നു മേനോന്റെ വിശ്വാസം.....
കൊടുങ്ങല്ലൂര്‍ ഹൈസ്‌കൂളില്‍ എട്ടാംക്‌ളാസില്‍ പഠിക്കണ കാലത്ത് തന്നെ ദിവാകരമേനോന്‍ 'വീരപുത്രന്‍' എന്നൊരു പുസ്തകം അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട് അവസാനകാലത്ത് ഒരു പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു .പതിനാലായിരം പേജുള്ള 'വേദാന്തജീവിതാമൃതം'....
എഴുത്ത് മുഴുമിപ്പിക്കാന്‍ കഴിയാതെ 2015 ജൂലൈ 31നു തൊണ്ണൂറാംവയസില്‍ ആ യാത്ര അവസാനിച്ചു..എല്ലാം നേടിയിട്ടും ഒന്നും നേടാതെ ,ഒരുപാട് ബിരുദങ്ങള്‍ ഇവിടെ ഉപേക്ഷിച്ചു 'ദി വാക്കര്‍ ' ജീവിതത്തില്‍ നിന്ന് നടന്ന് നീങ്ങി....
LikeShow more reactions
Comment
54 Comments
Comments
Unni Kodungallur
Write a comment...
ശ്രീ വിദ്യാധിരാജ സേവാസമിതി ദിവാകരമേനോന്റെ ജീവിതം വ്യര്‍ത്ഥമായി എന്ന് പറയുന്നവര്‍ ,ജീവിതവിജയം സമ്പത്തുമായി മാത്രം ബന്ധപ്പെടുത്തി കാണുന്നതുകൊണ്ടാണ് .അദ്ദേഹം മാനസികരോഗിയാണെന്ന് പറഞ്ഞവരുടെ മാനസികാലയാണ് പരിശോധിക്കേണ്ടത് ... രോഗം എന്നാല്‍ അനുഭവിക്കുന്ന ആളെ സംബന്ധിച്ചിടത്തോളം അസ്വസ്ഥതയും വേദനയും ദുഃഖവും ഉളവാക്കുന്നതാണ് . ഒരു മനുഷ്യന്‍ ആഹ്ലാദിക്കാനും ആനന്ദിക്കാനുമായി ചെയ്യുന്ന കര്‍മങ്ങള്‍ സമൂഹത്തിന് അശാന്തിയും വേദനയും ദുരിതവുമുണ്ടാക്കുന്നത് മഹാരോഗം എന്ന ഗണത്തില്‍പ്പെടുന്നു. ധനം, അധികാരം എന്നിവ കേന്ദ്രീകരിച്ചിരിക്കുന്ന ഇടങ്ങളില്‍നിന്നുകൊണ്ട് ചില മനുഷ്യര്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഭയവും വേദനയും ജീവഹാനിതന്നെയും ഉണ്ടാക്കുന്ന വാര്‍ത്തകള്‍ നാം ദിവസവും മാധ്യമങ്ങളിലൂടെ അറിയുന്നു. ഭരണാധികാരികളും രാഷ്ട്രീയക്കാരും മതനേതാക്കളും സ്വന്തം കാമനകള്‍ക്ക് വഴിപ്പെട്ട് അധര്‍മം ചെയ്യുമ്പോള്‍ അത് സമൂഹത്തെ ബാധിക്കുന്ന മഹാമാരിയാകുന്നു..... ദിവാകരമേനോന്‍ തനിക്കുള്ള ബിരുദങ്ങളേതിന്റെയെങ്കിലും പേരില്‍ ഒരു ജോലിയില്‍ കയറിപ്പറ്റുകയും ബിരുദം വ്യാജമെന്നുകണ്ട് ജോലിപോവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ മാനസികരോഗമാണെന്ന് സമ്മതിക്കാം. . ലോകനന്മയെക്കുറിച്ച് സ്വപ്നങ്ങള്‍ നെയ്ത് പരാജയപ്പെട്ട ഒരു നെയ്ത്തുകാരനോടു മാത്രമേ മേനോനെ ഉപമിക്കാന്‍ കഴിയൂ.. ദിവാകരമേനോന്റെ സഞ്ചിയില്‍ കൈയിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ഇതാ ഈ മനുഷ്യന്‍ ചതിയനാണ്, നുണയനാണ് എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ് ബുദ്ധിമാനാവാന്‍ തോന്നാതിരുന്നത് അദ്ദേഹത്തിന്റെ ഭാഗ്യം ..
LikeReply269 hrs
Sabu Paul പുതിയ കാലത്തെ നാറാണത്ത്
LikeReply210 hrs
ശ്രീ വിദ്യാധിരാജ സേവാസമിതി നാറണത്തിനെ അറിഞ്ഞതിനാലാണ് ശ്രീ sabu paul അങ്ങനെ പറഞ്ഞത്. Aziz Mbk
Shejeer Ali He was great sufi
LikeReply15 hrs
ഞാൻ ഏകൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് .... കാബൂളിവാലാ എന്നാണ് ഞങ്ങൾ ചെറുപ്പത്തിൽ വിളിച്ചിരുന്നത് ..... വിശദമായി പറഞ്ഞതിന് നന്ദി ..,, ഒപ്പം ഒാർമ്മകളെ എൻറെ ആ പഴയ വീട്ടിലേക്കെത്തിച്ചതിനും
Manikandan KG ഒരു പക്ഷെ അദ്ദേഹം എഴുതിക്കൊണ്ടിരുന്ന ആ ഗ്രന്ഥം സഫലമായിരുന്നുവെങ്കിൽ ആരും "waste" എന്ന് പറയുമായിരുന്നില്ലായിരിക്കാം! എന്നാൽ അദ്ദേഹത്തിന്റെ കർമ്മങ്ങൾക്ക് "Full stop" ഇട്ടതിൽ ആരെയാണ് നാം വിചാരണ ചെയ്യുക!
LikeReply39 hrs
Rajani Sreedharan If he was writing a book titled elixir of Vedanta ,he was much richer than any of us for a vedanti has the most valued asset of freedom from worldly desires ,the ultimate freedom that leads to eternal pleasure,where normal people are slave to their desires.
LikeReply214 hrsEdited
Thankam Nair in mathrubhoomi there was anarticle earlier/his cousinis in delhi..a scholarhimself/i contacted him then
Rajesh Sadasivan അത്ഭുതത്തോടെ നമിക്കുന്നു ആ വലിയ മനുഷ്യനെ .
LikeReply49 hrs
Ajith Namboothiri Arivullavarude aduthu chennu ninnal mathi !
LikeReply29 hrs
Subhash Sasidharan Wish to be.. But tied to worthless commitments😔
LikeReply221 hrs
Sadashivan Manu പ്രണാമം
Vijayakumar Pk Pranamam
LikeReply26 hrs
Vinod Mayannur അറിയാത്ത കാര്യങ്ങൾ അറിയിച്ചു തന്നതിന് നന്ദി
LikeReply221 hrs
Renjith Gopi ആവിശ്യസിനിയം...
LikeReply222 hrs
LikeReply222 hrs
Rajiv Thaiyattu തികച്ചും വ്യര്‍ത്ഥമായിപ്പോയ ജീവിതംഎന്ന് വായിച്ചതില്‍ നിന്നും തോന്നുന്നു..ഒരാള്‍ ലോകത്തില്‍ ആദരിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും അയാളുടെ വ്യക്തിപരമായ എന്തെങ്കിലും നേട്ടങ്ങളിലല്ല മറിച്ച് അയാള്‍ സമൂഹത്തിന് ,,,,മറ്റൊരാള്‍ക്ക് വേണ്ടി എന്ത് ചെയ്തു എന്നതിലാണ്,,ഒരുവ്യക്തിയുടെ മാഹാത്മ്യം അളക്കേണ്ടത് അങ്ങിനെയാണ്
LikeReply39 hrs
George Jacob അദ്ദേഹത്തെ കാണുന്നവർ ഭയപ്പെടുന്നു. അപ്പാൾ ദൈവത്തെ കണ്ടാലോ? മോശ ഭയ്പ്പട്ടു. ഭയങ്കരൻ (Reverent) എന്ന് നിലവിളിച്ചു! ഭയത്തോടും വിറയലോടും കൂടെ മേശയും കൂട്ടരും ഇcപ്പാഴും ദൈവത്തെക്കാണുന്നു !! ഇദ്ദേഹം സത്യമായിതീർന്നവൻ!!! എന്ന് ഞാൻ കരുതുന്നു. സത്യമായി തീർന്നാൽ പുസ്തകമെഴുതാൻ കഴിയില്ല. സത്യത്തിൽ നിന്ന് വിട്ടു വീഴ്ച ചെയ്യാതെ പുസ്തകമെഴുതാൻ കഴിയില്ല. യേശു പുസ്തമെഴുതിയില്ല.യഥാർത്ഥ യേശുവിനെ കണ്ടവർ ഓടി "രക്ഷപെട്ടു." കാണാൻ യോഗ്യരെന്നു യേശു കരുതിയ മൂവർ പോലും ബോധം കെട്ടു വീണു. സത്യമായി തീർന്നവരെ കണ്ടാൽ ലോകം ഭയപ്പെടും, ആത്മ പൂർണ്ണൻ ഭ്രാന്തൻ എന്ന് ആ കൃത്യ ബാഹുല്യത്താൻ ദേഷ്യം വന്ന സമൂഹത്തിൽ അറിയപ്പെടും.
LikeReply23 hrs
Shijil Karthika extra born.

thala kumbidunnu...
LikeReply25 hrs
Vishnu Namboodiri ആർക്കും പ്രയോജനപ്പെടാത്ത അറിവ് കൊണ്ടെന്താ കാര്യം
അവനവനാന്മസുഖത്തിനാചരിക്കുന്നവയ പരന്നു സുഖത്തിനായ് വരേണം
അതില്ലാത്ത അറിവെല്ലാം...See More
LikeReply920 hrs
Vijayan Mn നല്ല മനുഷ്യനെ കാണാൻ, അറിയാൻ കഴിഞ്ഞില്ല.
LikeReply27 hrs
Liju Karunakaran ജീവിതം തന്നെ സന്ദേശം
LikeReply14 hrs
Vk Deepesh Vk ezhuthiyath oru pusthakam aakkaanulla sramam nadathane ennu apekshikkunnuuu......
Maya Chithra Njangal Mash ennu vilichirunnu Idhehathe. Orikkalum marakkanavilla
LikeReply17 hrs
Ajayan Malayil Mdhu Palam അറിവ് പകരാനുള്ളതാണ് കൊണ്ട് പോയിട്ട് കാര്യമുണ്ടോ, നൻമ്കൾ വല്ലതും ചെയ്തിട്ടുണ്ടോ
LikeReply221 hrs
Sujith Vp Wayanad നഗരത്തിലെ ഫ്ലാറ്റിലിരുന്ന് പരിസ്ഥിതിനാശത്തെ കുറിച്ച് വിലപിക്കുന്ന കപട പരിസ്ഥിതിവാദികൾ ഇദ്ദേഹത്തെ കുറിച്ച് കേട്ടു കാണുമോ???
LikeReply1 hr
Vasudevan Naissery കുടത്തിനകത്ത് കത്തിയ വിളക്ക്..!!!
LikeReply11 hr
Sivadas A Ponkunnam അസാമാന്യൻ
LikeReply112 hrs
Manoharan Kumpalathu ആത്മനിന്ദയുടെ ആൾരൂപങ്ങൾ വാഴ്ത്തപ്പെടേണ്ടവരല്ല..!
LikeReply13 hrs
Rajasenan T S Nair Pranamam.
LikeReply13 hrs
Anilkavitha Anad Great man
Sasi Kumar May His Soul Rest in Peace.
Jalaja R Nair പ്ര ണാമം
Kaithakuzhy Mohankumar He was popularly known as Walker
LikeReply1 hr
Madhavan Vaniyan Great Person...
Anoop Kutti Krishnan Unbelievable....
Thrivikraman Thrivi Veshangal 'janmangal',See Translation
Manaf Arakkal സന്തോഷംനായർ
Suchith VS Great
Rahul Ponpadikkal Ellam nallath.. oro vakkukalilum jathi Peru varunnu..
Malayalathil athu vayikkumbol entho oru vishamam...
Sorry.....See More
LikeReply117 hrs
Raman Pottayath A complete waste. Such people's life should not give any publicity.Youngsters make him an example.
LikeReply111 hrs

No comments :

Post a Comment