ജൻ ഔഷധി സ്റ്റോർ
-------------------------------
(വായിക്കാതെ പോകരുത്)
-------------------------------
(വായിക്കാതെ പോകരുത്)
ഹൃദ്രോഗ സംബന്ധമായ അസുഖം കാരണം, കഴിഞ്ഞ ഒരു വർഷമായി, അച്ഛന്‍ നാലോളം ഗുളികകൾ സ്ഥിരമായി കഴിക്കുന്നുണ്ട്. മാസം ഏകദേശം 1500 രൂപയോളം അതിനു വേണ്ടി ചെലവാകുന്നുമുണ്ട്. അതില്‍ രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു ഗുളികയാണ് "Telmisartan 40 tablets". സാധാരണ മെഡിക്കല്‍ സ്റ്റോറുകളിൽ 10 ഗുളികകൾ അടങ്ങുന്ന ഒരു strip ന്റെ വില 88.36 രൂപയായിരുന്നു. "Tsart " എന്ന കമ്പനി പേരിലാണ് അത് വിറ്റിരുന്നത്. പിന്നീട് അതേ ഗുളിക "കാരുണ്യ" മെഡിക്കല്‍ സ്റ്റോറുകളിൽ നിന്നും വാങ്ങാന്‍ തുടങ്ങി. 10 ഗുളികകളുടെ വില 64.56 രൂപ. 24 രൂപയോളം ലാഭം.
അങ്ങനെയിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള " ജൻ ഔഷധി സ്റ്റോർ" നെയ്യാറ്റിൻകരയിൽ ആരംഭിച്ചതായി അറിഞ്ഞത്. ഒന്നു രണ്ടു ഞായറാഴ്ച ദിവസങ്ങളില്‍ അവിടെ പോയെങ്കിലും അവധി ദിവസമായതിനാൽ മരുന്ന് വാങ്ങാനായില്ല. അതു കൊണ്ടു ഇന്ന് സമയം കണ്ടെത്തി അവിടെ പോയി. മറ്റു സ്റ്റോറുകളെക്കാൾ ലാഭമാണെന്നു പലരും പറഞ്ഞു കേട്ടെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല....
10 telmisartan ഗുളികകൾ അടങ്ങുന്ന ഒരു strip ന്റെ വില വെറും 12.24 രൂപ. ഏകദേശം 72 രൂപയുടെ വ്യത്യാസം. ഒരു മാസത്തേയ്ക്ക് 265 രൂപ ചെലവ് വന്നിടത്ത് , ഇന്നു ചെലവായത് വെറും 37 രൂപ....
ശരിക്കും കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും മികച്ച സംരംഭങ്ങളിലൊന്നാണ് "ജൻ ഔഷധി സ്റ്റോറുകൾ" .... സംശയമില്ല.... ഈ അവസരം പാഴാക്കാതിരിക്കുക... പരമാവധി എല്ലാവരിലും എത്തിക്കുക..
(കടപ്പാട്) #janaushadhi
(കടപ്പാട്) #janaushadhi
No comments :
Post a Comment