Friday, 19 August 2016

manoramaonline.com ‘മരണാനന്തര ജീവിതം’ സത്യമെന്ന് ശാസ്ത്രജ്ഞർ by സ്വന്തം ലേഖകൻ ഏതൊരാളുടേയും മരണം ഉറപ്പിക്കാന്‍ ഡോക്ടര്‍മാരും അല്ലാത്തവരും ആദ്യം ചെയ്യുക ഹൃദയമിടിപ്പ് പരിശോധിക്കലാണ്. ഹൃദയം നിലച്ചാല്‍ മനുഷ്യന്‍ മരിച്ചെന്ന ധാരണ തെറ്റാണെന്നും ആ മരണത്തിന് ശേഷവും ജീവിതമുണ്ടെന്നുമാണ് ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. വിശ്വസിച്ചാലും ഇല്ലെങ്കിലും മരണാനന്തര ജീവിതം സത്യമാണെന്നാണ് ഇവര്‍ വിളിച്ചു പറയുന്നത്. നേരത്തെയും ഇത്തരം ശാസ്ത്ര പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഹൃദയം പ്രവര്‍ത്തനം നിലച്ചശേഷവും മനുഷ്യന്റെ ബോധം മറയുന്നില്ലെന്ന കണ്ടെത്തലാണ് പുതിയ വാദങ്ങള്‍ക്ക് പിന്നില്‍. ഹൃദയം നിലച്ച് 30 സെക്കന്റിനുള്ളില്‍ മസ്തിഷ്‌കം പ്രവര്‍ത്തനം നിര്‍ത്തുമെന്നും പിന്നീട് തിരിച്ചു വരില്ലെന്നുമാണ് നമ്മുടെ ഇതുവരെയുള്ള ധാരണ. മസ്തിഷ്‌കം പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ബോധം മറയുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ലെന്നതാണ് പുതിയ കണ്ടെത്തല്‍. സൗത്താംടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനമാണ് മരണാനന്തര ജീവിതത്തിന് തെളിവുകള്‍ നിരത്തുന്നത്. ഹൃദയം നിലച്ച ശേഷം മൂന്ന് മിനിറ്റുവരെ മനുഷ്യന്റെ ബോധം മറയുന്നില്ലെന്നതാണ് ഇവരുടെ കണ്ടെത്തല്‍. ഒരു നിമിഷം കൊണ്ട് സംഭവിക്കുന്നതല്ല മരണം എന്നതാണ് ഈ ഗവേഷകര്‍ ഉയര്‍ത്തുന്ന പ്രധാന വാദം. മരണം എന്നത് ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയാലും സാവധാനത്തില്‍ സംഭവിക്കുന്ന ഒന്നാണെന്ന് ഇവര്‍ പറയുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം മുന്നില്‍ കണ്ട 2060 മനുഷ്യര്‍ക്കിടയിലാണ് പഠനം നടത്തിയത്. അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രിയ തുടങ്ങി രാജ്യങ്ങളിൽ നിന്നുള്ളവരെയായിരുന്നു പഠനവിധേയരായത്. വൈദ്യശാസ്ത്രം മരിച്ചെന്ന് വ്യക്തമാക്കിക്കഴിഞ്ഞ ശേഷവും ഏതെങ്കിലും തരത്തിലുള്ള ബോധം ഇവരില്‍ 40 ശതമാനത്തിനും ഉണ്ടായിരുന്നു. ഹൃദയം നിലച്ചശേഷവും എല്ലാവരിലും ബോധം ഉണ്ടായിരുന്നിരിക്കണമെന്നും പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വന്നതിന് ശേഷം പലരും ഈ സമയത്തെ സംഭവങ്ങള്‍ മറന്നതാകാമെന്നും ഗവേഷക സംഘത്തിലെ ഡോ. പാര്‍നിയ പറയുന്നു. ചികിത്സക്കിടെ കഴിക്കുന്ന ശക്തിയേറിയ മരുന്നുകളും മറവിക്ക് കാരണമായേക്കാം. ഇതില്‍ രണ്ട് ശതമാനം പേര്‍ മാത്രമാണ് ശരീരം വിട്ടു പോകുന്നതുപോലുള്ള അനുഭവം തങ്ങള്‍ക്കുണ്ടായതായി പറയുന്നത്. അതേസമയം, ചുറ്റും നടക്കുന്നതെന്തെന്ന് ഇവര്‍ക്കും വ്യക്തമായ ധാരണയുണ്ടായിരുന്നു. പഠനത്തില്‍ പങ്കെടുത്ത പകുതിയോളം പേരും ആ സമയത്തെ പേടിയോടെയാണ് ഓര്‍ക്കുന്നത് തന്നെ. ഇതില്‍ 57കാരനായ ഒരാള്‍ മാത്രമാണ് തനിക്ക് ശരീരം വിട്ടു പോയതു പോലുള്ള അനുഭവമുണ്ടായെന്ന് വ്യക്തമാക്കുന്നത്. മൂന്ന് മിനിറ്റോളം നിലച്ച ശേഷമാണ് ഇയാളുടെ ഹൃദയം വീണ്ടും പ്രവര്‍ത്തിച്ചത്. ഹൃദയം പ്രവര്‍ത്തനം നിലച്ചശേഷം 20-30 നിമിഷങ്ങള്‍ക്കുള്ളില്‍ മസ്തിഷ്‌കം പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്. ഒരിക്കല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ മസ്തിഷ്‌കം തിരിച്ചുവരില്ലെന്നും കരുതിയിരുന്നു. അങ്ങനെയെങ്കില്‍ മൂന്ന് മിനിറ്റോളം ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും പിന്നീട് ഹൃദയം മിടിച്ചു തുടങ്ങുകയും ചെയ്തയാള്‍ക്ക് എങ്ങനെ ബോധം നിലനിന്നു എന്നതാണ് ചോദ്യം. മരണത്തെക്കുറിച്ച് നമുക്കുള്ള ധാരണകള്‍ പലതിനും തിരുത്തലുകള്‍ ആവശ്യമാണെന്നാണ് ഈ പഠനഫലം നല്‍കുന്ന സൂചന.

manoramaonline.com

‘മരണാനന്തര ജീവിതം’ സത്യമെന്ന് ശാസ്ത്രജ്ഞർ

by സ്വന്തം ലേഖകൻ

ഏതൊരാളുടേയും മരണം ഉറപ്പിക്കാന്‍ ഡോക്ടര്‍മാരും അല്ലാത്തവരും ആദ്യം ചെയ്യുക ഹൃദയമിടിപ്പ് പരിശോധിക്കലാണ്. ഹൃദയം നിലച്ചാല്‍ മനുഷ്യന്‍ മരിച്ചെന്ന ധാരണ തെറ്റാണെന്നും ആ മരണത്തിന് ശേഷവും ജീവിതമുണ്ടെന്നുമാണ് ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. വിശ്വസിച്ചാലും ഇല്ലെങ്കിലും മരണാനന്തര ജീവിതം സത്യമാണെന്നാണ് ഇവര്‍ വിളിച്ചു പറയുന്നത്. നേരത്തെയും ഇത്തരം ശാസ്ത്ര പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഹൃദയം പ്രവര്‍ത്തനം നിലച്ചശേഷവും മനുഷ്യന്റെ ബോധം മറയുന്നില്ലെന്ന കണ്ടെത്തലാണ് പുതിയ വാദങ്ങള്‍ക്ക് പിന്നില്‍. ഹൃദയം നിലച്ച് 30 സെക്കന്റിനുള്ളില്‍ മസ്തിഷ്‌കം പ്രവര്‍ത്തനം നിര്‍ത്തുമെന്നും പിന്നീട് തിരിച്ചു വരില്ലെന്നുമാണ് നമ്മുടെ ഇതുവരെയുള്ള ധാരണ. മസ്തിഷ്‌കം പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ബോധം മറയുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ലെന്നതാണ് പുതിയ കണ്ടെത്തല്‍.
സൗത്താംടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനമാണ് മരണാനന്തര ജീവിതത്തിന് തെളിവുകള്‍ നിരത്തുന്നത്. ഹൃദയം നിലച്ച ശേഷം മൂന്ന് മിനിറ്റുവരെ മനുഷ്യന്റെ ബോധം മറയുന്നില്ലെന്നതാണ് ഇവരുടെ കണ്ടെത്തല്‍. ഒരു നിമിഷം കൊണ്ട് സംഭവിക്കുന്നതല്ല മരണം എന്നതാണ് ഈ ഗവേഷകര്‍ ഉയര്‍ത്തുന്ന പ്രധാന വാദം. മരണം എന്നത് ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയാലും സാവധാനത്തില്‍ സംഭവിക്കുന്ന ഒന്നാണെന്ന് ഇവര്‍ പറയുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം മുന്നില്‍ കണ്ട 2060 മനുഷ്യര്‍ക്കിടയിലാണ് പഠനം നടത്തിയത്. അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രിയ തുടങ്ങി രാജ്യങ്ങളിൽ നിന്നുള്ളവരെയായിരുന്നു പഠനവിധേയരായത്.
വൈദ്യശാസ്ത്രം മരിച്ചെന്ന് വ്യക്തമാക്കിക്കഴിഞ്ഞ ശേഷവും ഏതെങ്കിലും തരത്തിലുള്ള ബോധം ഇവരില്‍ 40 ശതമാനത്തിനും ഉണ്ടായിരുന്നു. ഹൃദയം നിലച്ചശേഷവും എല്ലാവരിലും ബോധം ഉണ്ടായിരുന്നിരിക്കണമെന്നും പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വന്നതിന് ശേഷം പലരും ഈ സമയത്തെ സംഭവങ്ങള്‍ മറന്നതാകാമെന്നും ഗവേഷക സംഘത്തിലെ ഡോ. പാര്‍നിയ പറയുന്നു. ചികിത്സക്കിടെ കഴിക്കുന്ന ശക്തിയേറിയ മരുന്നുകളും മറവിക്ക് കാരണമായേക്കാം.
ഇതില്‍ രണ്ട് ശതമാനം പേര്‍ മാത്രമാണ് ശരീരം വിട്ടു പോകുന്നതുപോലുള്ള അനുഭവം തങ്ങള്‍ക്കുണ്ടായതായി പറയുന്നത്. അതേസമയം, ചുറ്റും നടക്കുന്നതെന്തെന്ന് ഇവര്‍ക്കും വ്യക്തമായ ധാരണയുണ്ടായിരുന്നു. പഠനത്തില്‍ പങ്കെടുത്ത പകുതിയോളം പേരും ആ സമയത്തെ പേടിയോടെയാണ് ഓര്‍ക്കുന്നത് തന്നെ. ഇതില്‍ 57കാരനായ ഒരാള്‍ മാത്രമാണ് തനിക്ക് ശരീരം വിട്ടു പോയതു പോലുള്ള അനുഭവമുണ്ടായെന്ന് വ്യക്തമാക്കുന്നത്. മൂന്ന് മിനിറ്റോളം നിലച്ച ശേഷമാണ് ഇയാളുടെ ഹൃദയം വീണ്ടും പ്രവര്‍ത്തിച്ചത്.
ഹൃദയം പ്രവര്‍ത്തനം നിലച്ചശേഷം 20-30 നിമിഷങ്ങള്‍ക്കുള്ളില്‍ മസ്തിഷ്‌കം പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്. ഒരിക്കല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ മസ്തിഷ്‌കം തിരിച്ചുവരില്ലെന്നും കരുതിയിരുന്നു. അങ്ങനെയെങ്കില്‍ മൂന്ന് മിനിറ്റോളം ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും പിന്നീട് ഹൃദയം മിടിച്ചു തുടങ്ങുകയും ചെയ്തയാള്‍ക്ക് എങ്ങനെ ബോധം നിലനിന്നു എന്നതാണ് ചോദ്യം. മരണത്തെക്കുറിച്ച് നമുക്കുള്ള ധാരണകള്‍ പലതിനും തിരുത്തലുകള്‍ ആവശ്യമാണെന്നാണ് ഈ പഠനഫലം നല്‍കുന്ന സൂചന. manoramaonline.com

ശാസ്ത്രം കണ്ടെത്തി, മരണത്തിനു ശേഷവും ജീവനുണ്ട്!’

by സ്വന്തം ലേഖകൻ
പണ്ടുകാലം മുതല്‍ക്കേ മനുഷ്യനെ അലട്ടുന്ന വലിയൊരു സമസ്യയാണ് മരണാനന്തര ജീവിതം. ഇന്നും അതേ അവസ്ഥയില്‍ തന്നെ ദുരൂഹത നിലനില്‍ക്കുകയാണ്. ഈ വിഷയത്തിൽ വിവിധ മതങ്ങൾക്ക് വ്യത്യസ്ത വിശ്വാസങ്ങളാണ്. ചില മതങ്ങളുടെ വിശ്വാസപ്രകാരം മരണത്തിനു ശേഷം മരണമില്ലാത്ത മറ്റൊരു ജീവിതം ഉണ്ടെന്ന് വരെ വാദമുണ്ട്. എന്നാൽ ഈ വിഷയത്തില്‍ ഒട്ടനവധി ശാസ്ത്ര പരീക്ഷണങ്ങളും പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും കാര്യമായ തീരുമാനമൊന്നും ആയിട്ടില്ല. ഇതേക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനഫലങ്ങള്‍ ജീനുകളുടെ അതിജീവനശേഷിയെക്കുറിച്ചാണ്.
മരിച്ചു കഴിഞ്ഞ മനുഷ്യന്റെ ജീനുകള്‍ മരണത്തിനു ശേഷമുള്ള നാലു ദിവസങ്ങള്‍ കൂടി ജീവിച്ചിരിക്കുമെന്നു സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാന്‍സര്‍ ഉണ്ടാക്കാനും ഭ്രൂണമാകാന്‍ സഹായിക്കുന്നതുമായ ജീനുകള്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ ആക്ടീവാകും. ഈ അവസ്ഥ അവയവങ്ങള്‍ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള രോഗിയുടെ കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കൂടാതെ കൊലപാതകം ചെയ്യപ്പെടുന്നവരുടെ ഫോറന്‍സിക് പരിശോധനകള്‍ക്കും ഇത് സഹായിക്കും.
മരിച്ചവര്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്ന എക്കാലത്തെയും ഏറ്റവും കൗതുകകരമായ പഠനമായിരുന്നു ഞങ്ങള്‍ നടത്തിയതെന്ന് പഠനസംഘത്തിലെ പ്രധാന ശാസ്ത്രജ്ഞനും വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ പീറ്റര്‍ നോബിള്‍ പറഞ്ഞു. ഈ പഠനം മികച്ച റിസള്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.
സീബ്രാഫിഷിലും എലികളിലുമാണ് പരീക്ഷണങ്ങള്‍ നടത്തിയത്. ഇവയുടെ ജീവന്‍ നഷ്ടപ്പെട്ട ശേഷമുള്ള ഏകദേശം ആയിരത്തോളം ജീനുകള്‍ ഇതിനായി പഠനവിധേയമാക്കിയിരുന്നു. സീബ്രാഫിഷിന്റെ ജീനുകള്‍ ജീവന്‍ പോയ ശേഷം നാലു ദിവസത്തെയ്ക്കും എലികളില്‍ രണ്ടു ദിവസത്തെയ്ക്കും നിരന്തര പഠനത്തിനു വിധേയമാക്കി. ഇവ രേഖപ്പെടുത്തി വച്ചു. ഇവ കൂടാതെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമുള്ള ശരീരങ്ങളില്‍ നൂറു കണക്കിന് ജീനുകള്‍ ജീവനോടെ കണ്ടെത്താനായെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.
ഹൈവേയിലൂടെ ഇന്ധനം തീര്‍ന്നുകൊണ്ടിരിക്കുന്ന നിലയില്‍ സഞ്ചരിക്കുന്ന ഒരു കാറിന്റെ നിലയിലായിരിക്കും വെർറ്റബ്രേറ്റ് വിഭാഗത്തില്‍ പെടുന്ന എല്ലാ ജീവികളുടെയും അന്ത്യം എന്നായിരുന്നു ശാസ്ത്രജ്ഞരുടെ ധാരണ. കുറഞ്ഞ സമയത്തേയ്ക്ക് എൻജിന്‍ പിസ്റ്റനുകള്‍ പൊങ്ങിത്താഴുന്നതും പ്ലഗ്ഗുകളില്‍ നിന്നും തീപ്പൊരി ചിതറുന്നതുമെല്ലാം അവര്‍ ജീവന്റെ പൊലിച്ചിലുമായി സാമ്യപ്പെടുത്തി. എന്നാല്‍ ശാന്തമായി സാവധാനം നിരങ്ങി നീങ്ങി മെല്ലെ നിന്നുപോവുന്ന ഒരു കാറുമായാണ് ഇത് കൂടുതല്‍ സാമ്യതയെന്നു പിന്നീട് അവര്‍ കണ്ടെത്തി. ഈ താരതമ്യ പഠനങ്ങള്‍ bioRxiv വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എലികളിലും സീബ്രാഫിഷിലും ഇത്തരം പ്രത്യേകതകള്‍ കാണുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മറ്റു ജൈവരൂപങ്ങളിലും ഇങ്ങനെ തന്നെ ആയിരിക്കുമെന്നാണ് പ്രതീക്ഷയെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ഇങ്ങനെ കണ്ടെത്തിയവയില്‍ ചില ജീനുകള്‍ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നവയോ മാനസിക സമ്മര്‍ദവുമായി ബന്ധപ്പെട്ടവയോ ആയിരുന്നു. എന്നാല്‍ മനുഷ്യന്റെ ഡെവലപ്മെന്റൽ ജനീസ് വിഭാഗത്തില്‍ പെട്ടവ ഈ സമയത്ത് ഉണര്‍ന്നിരിക്കുന്നു എന്നതാണ് തങ്ങളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച കാര്യമെന്ന് പ്രൊഫസര്‍ നോബിള്‍ പറയുന്നു. അവയവദാനമേഖലയില്‍ ആന്തരാവയവങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്ന രീതികളിലും ഈ പഠനം വഴിത്തിരിവാകുന്ന മാറ്റങ്ങള്‍ വരുത്തും. കൂടാതെ ഫോറന്‍സിക് മേഖലയില്‍ മരണം നടന്നതോ പോസ്റ്റ്മോര്‍ട്ടം ചെയ്തതോ ആയ സമയങ്ങള്‍ എല്ലാം കൃത്യമായി രേഖപ്പെടുത്താനും ഈ പഠനഫലങ്ങള്‍ സഹായകമാകും. manoramaonline.com

മരണം, എപ്പോള്‍, എങ്ങനെ ?

by സ്വന്തം ലേഖകൻ
എല്ലാവരുടെയും ജീവിതത്തിൽ ഉറപ്പുള്ള ഒന്നാണ് മരണം. രംഗബോധമില്ലാത്ത കോമാളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മരണം ഓരോരുത്തര്‍ക്കും എങ്ങനെ സംഭവിക്കുമെന്ന് അറിയാനും ഇപ്പോള്‍ ഓണ്‍ലൈനില്‍ മാര്‍ഗമുണ്ട്. അടിസ്ഥാന വിവരങ്ങള്‍ നല്‍കിയാല്‍ അര്‍ബുദം, ഇന്‍ഫെക്ഷന്‍, ഹൃദയാഘാതം തുടങ്ങി നിങ്ങള്‍ക്കു നേരെ മരണം വരുന്ന വഴികള്‍ കണ്ടെത്താമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
സ്റ്റാറ്റിസ്റ്റികല്‍ വിദഗ്ധനായ നഥാന്‍ യോയാണ് മരണം എപ്പോള്‍ എങ്ങനെ സംഭവിക്കാനാണ് സാധ്യതയെന്ന് നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരിക. നിങ്ങളുടെ ഇപ്പോഴത്തെ പ്രായം ലിംഗം, ഏത് വിഭാഗം പ്രായം തുടങ്ങിയ വിവരങ്ങള്‍ നല്‍കി ലൈവ് എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ മരണം നിങ്ങള്‍ക്ക് മുന്നില്‍ തെളിഞ്ഞു വരും. സാംക്രമിക രോഗങ്ങള്‍, അര്‍ബുദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ശ്വസനസംബന്ധമായവ, അപകടങ്ങള്‍ തുടങ്ങി നിരവധി സാധ്യതകള്‍ ശതമാനക്കണക്കില്‍ ദൃശ്യമാകും. പ്രായം കൂടുന്നതിനനുസരിച്ച് ജീവിക്കാനും മരിക്കാനുമുള്ള സാധ്യതയുടെ ശതമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരും.
പൂജ്യം മുതല്‍ നിങ്ങള്‍ക്ക് പ്രായം നല്‍കി നോക്കാവുന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ കുറഞ്ഞത് 30 വയസ് വരെയെങ്കിലും കാര്യമായി മരണ സാധ്യത കാണിക്കില്ല. ഇതിന്റെ പ്രധാന കാരണം ഈ സമയത്ത് അസുഖങ്ങളേക്കാള്‍ അപകടമരണങ്ങള്‍ക്കാണ് സാധ്യത കൂടുതലെന്നതാണ്. ഏത് ഗണത്തില്‍ പെടുത്തി നോക്കിയാലും 30 വയസിന് മുകളിലുള്ളവരില്‍ അര്‍ബുദം തന്നെയാണ് ഏറ്റവും വലിയ മരണകാരണം. ഒരു വയസെത്തുന്നതിന് മരിക്കുന്നവരില്‍ അപകടത്തിന് പുറമേ പ്രധാന മരണകാരണമാകുന്നത് ജന്മനാ സംഭവിക്കുന്ന രോഗങ്ങളോ ജനിതക വൈകല്യങ്ങളോ ആണ്. ഇനി നിങ്ങളുടെ പ്രായം അമ്പതുകളിലെത്തിയാല്‍ മരണ വാഹകരാകുന്ന പ്രധാനികള്‍ ഹൃദയസംബന്ധമായ അസുഖങ്ങളാണെന്ന് കാണാം.
ലോകാരോഗ്യ സംഘടന 2012ല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന 68 ശതമാനം മരണങ്ങള്‍ക്കും പിന്നില്‍ നോണ്‍ കമ്മ്യൂണിക്കബിള്‍ എന്ന ഗണത്തില്‍ പെടുന്ന അസുഖങ്ങളാണ്. 23 ശതമാനം പേര്‍ മാത്രമേ ഇന്‍ഫെക്ഷ്യസ്(പ്രധാനമായും പ്രസവം, ശിശുമരണം, പോഷകാഹാര കുറവ് തുടങ്ങിയവ) എന്ന് വിശേഷിപ്പിക്കുന്ന രോഗങ്ങളാല്‍ മരണത്തിന് കീഴടങ്ങുന്നുള്ളൂ. ആക്രമണങ്ങളേയും അപകടങ്ങളേയും തുടര്‍ന്ന് മരണത്തിന് ഒമ്പത് ശതമാനംപേര്‍ കീഴടങ്ങുന്നുണ്ട്.
ഹൃദയസംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, പ്രമേഹം, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ എന്നിവയാണ് പ്രധാനമായും നോണ്‍കമ്മ്യൂണിക്കബിള്‍ ഗണത്തില്‍ പെടുത്താവുന്ന അസുഖങ്ങള്‍. വികസിത രാജ്യങ്ങളില്‍ ഈ അസുഖങ്ങള്‍ മരണത്തിന് കാരണമാകുന്നതിന്റെ നിരക്ക് 87 ശതമാനമാണ്. ലോകത്തെ പ്രധാന മരണവാഹകരില്‍ ഒന്നാണ് പുകയില. പുകവലി ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും ഒരു പോലെ കാരണമാകും. പ്രായപൂര്‍ത്തിയാവരില്‍ പത്തില്‍ ഒരാളുടെ മരണത്തിന് പുകയില കാരണമാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്.manoramaonline.com

നിങ്ങള്‍ ഇപ്പോഴും ജീവനോടെയുണ്ടോ? ഇക്കാണുന്നത് യാഥാര്‍ഥ്യമോ?

by സ്വന്തം ലേഖകൻ
ഹോളിവുഡ് ചിത്രങ്ങളായ ദ മെട്രിക്‌സും ഇന്‍സെപ്ഷനുമെല്ലാം ഇറങ്ങുന്നതിന് മുമ്പ് തന്നെ മനുഷ്യര്‍ സ്വയം, പരസ്പരം ചോദിച്ച ചോദ്യമാണ് നമ്മള്‍ ജീവിക്കുന്നത് യഥാര്‍ഥ ലോകത്തില്‍ തന്നെയാണോ എന്നത്. ചുറ്റും കാണുന്നത് യാഥാര്‍ഥ്യം തന്നെയാണോ അതോ നമ്മുടെ വെറും തോന്നലുകള്‍ മാത്രമാണോ? എന്ന ചോദ്യം എല്ലാക്കാലത്തും മനുഷ്യരെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും അതിന് വ്യക്തമായ ഉത്തരം ലഭിക്കുന്നില്ലെന്നതാണ് ആ ചോദ്യത്തിന്റെ പ്രസക്തിയും.
നിങ്ങള്‍ ഇപ്പോള്‍ എവിടെയാണോ അവിടെയല്ല യഥാര്‍ഥത്തില്‍ നിങ്ങളുള്ളത് എന്ന് ചിന്തിച്ചു നോക്കൂ. ഏതെങ്കിലും ഭ്രാന്തന്‍ ശാസ്ത്രജ്ഞന്‍ നടത്തുന്ന പരീക്ഷണത്തിന്റെ ഭാഗമാണ് നിങ്ങളുടെ ഓരോ ചിന്തകളും ചുറ്റും കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമെല്ലാം. പരീക്ഷണത്തിന്റെ ഭാഗമായി നിങ്ങളുടെ തലച്ചോറ് പുറത്തെടുത്ത് മാറ്റിയിരിക്കുകയാണ്.
പരീക്ഷണശാലയിലെ വിവിധ തരം രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് തലച്ചോറ് പ്രവര്‍ത്തിപ്പിക്കുന്നത്. തലച്ചോറിന്റെ ഒരു ഭാഗം സൂപ്പര്‍ കംപ്യൂട്ടറുമായി ബന്ധിച്ച് ദൈനം ദിന ജീവിതാനുഭവങ്ങള്‍ യാഥാര്‍ഥ്യമെന്ന പോലെ തോന്നിപ്പിക്കുകയാണെന്ന് ചിന്തിച്ചാലോ... ഒരെത്തും പിടിയും കിട്ടാതെ പോകും ഇത്തരം ചിന്തകള്‍.
നിങ്ങള്‍ ഇപ്പോഴും ജീവനോടെയുണ്ടോ? നിങ്ങളുടെ സങ്കല്‍പങ്ങളും ചിന്തകളും കൂട്ടിച്ചേര്‍ത്ത് ആ ഭ്രാന്തന്‍ ശാസ്ത്രജ്ഞന്‍ അണിയിച്ചൊരുക്കിയ ജീവിതമാണോ യാഥാര്‍ഥ്യമെന്ന് നമ്മള്‍ കരുതുന്നത്? കേള്‍ക്കുമ്പോള്‍ വട്ടുപിടിച്ച ചിന്തയായി തോന്നുമെങ്കിലും ഇത് തെറ്റാണെന്ന് ഉറപ്പിക്കാനോ തെളിയിക്കാനോ സാധിക്കുമോ? നമ്മുടെ തലച്ചോര്‍ വേറെ ഏതെങ്കിലും സ്ഥലത്തിരുന്ന് മറ്റൊരാള്‍ നിയന്ത്രിക്കുകയല്ലെന്ന് എങ്ങനെ ഉറപ്പിക്കാനാകും?

ഫ്രഞ്ച് ദാര്‍ശനികന്‍ റെനേ ഡെസ്‌കാര്‍ട്ടെസാണ് 1641ല്‍ ആദ്യമായി ലോകത്തിന് മുന്നില്‍ ഈ ആശയം പരസ്യമായി പ്രകടിപ്പിച്ചത്. ഈ ചിന്തകള്‍ മൂലമുണ്ടാകുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള മരുന്നു ഡെസ്‌കാര്‍ട്ടെസ് തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്. ചുറ്റുമുള്ള എന്തിനേയും സംശയത്തോടെ മാത്രം കാണുക എന്നതായിരുന്നു ഡെസ്‌കാര്‍ട്ടെസ് നല്‍കുന്ന ഉപദേശം.
1999ല്‍ പുറത്തിറങ്ങിയ ദ മെട്രിക്‌സും ക്രിസ്റ്റഫര്‍ നോളന്റെ 2010ല്‍ ഇറങ്ങിയ ഇന്‍സെപ്ഷനും ഇത്തരത്തിലുള്ള വ്യത്യസ്ത ചിന്തകളുടെ ചലച്ചിത്ര രൂപങ്ങളായിരുന്നു. നമ്മുടെ തലച്ചോര്‍ മറ്റാരുടെയെങ്കിലും നിയന്ത്രണത്തിലോ ഏതെങ്കിലും പരീക്ഷണത്തിന്റെ ഭാഗമോ ആകട്ടെ, ഇത്തരം ചിന്തകള്‍ ഉയരുന്നിടത്തോളം കാലം 'ഞാന്‍' നശിച്ചിട്ടില്ലെന്ന കാര്യമെങ്കിലും നമുക്ക് ഉറപ്പിക്കാനാകും. 

No comments :

Post a Comment