
അല്‍ഷിമേഴ്‌സിനെ തടയാന്‍ പരമ്പരാഗത ഭക്ഷണം ശീലമാക്കാം
പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, ധാന്യവര്‍ഗങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാല്‍ ഉല്‍പന്നങ്ങള്‍, മത്സ്യം എന്നിവ ഇടകലര്‍ത്തി കഴിക്കുന്നതാണ് നമ്മുടെ പരമ്പരാഗത ഭക്ഷണരീതി. ഇതാണ് മറവി രോഗങ്ങളില്‍ നിന്നും നമ്മെ ചെറുക്കുന്നത്
August 31, 2016, 01:12 PM ISTപരമ്പരാഗത ഇന്ത്യന്‍ ഭക്ഷണം അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നതായി പഠനം. താരതമ്യേന കൊഴുപ്പും കലോറിയും കൂടിയ പാശ്ചാത്യ ഭക്ഷണരീതിയെ അപേക്ഷിച്ചു നോക്കുമ്പോള്‍ മധ്യധരണ്യാഴിയിലുള്ള രാജ്യങ്ങളിലെ പാരമ്പര്യ രീതിയിലുള്ള ഭക്ഷണസാധനങ്ങള്‍ മറവിരോഗങ്ങളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കുന്നതായി പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ന്യൂട്രീഷന്‍ ആന്‍ഡ് ഹെല്‍ത്ത് റിസര്‍ച്ച് സെന്ററിലെ വില്യം ബി. ഗ്രാന്റ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഇന്ത്യ, ജപ്പാന്‍, നൈജീരിയ മുതലായ രാജ്യങ്ങളിലെ ഭക്ഷണ സംസ്‌കാരം മറവിരോഗങ്ങളെ തടുക്കാന്‍ സഹായിക്കുന്നവയാണ്. മാംസാഹാരത്തേക്കാളേറെ സസ്യാഹാരം കഴിക്കുന്നതാണ് ഇതിന് മുഖ്യകാരണം. അല്‍ഷിമേഴ്‌സ് പോലെയുള്ള രോഗങ്ങള്‍ 50% തടയാന്‍ ഇതിലൂടെ കഴിയുന്നതായും വില്യം പറയുന്നു.
പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, ധാന്യവര്‍ഗങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാല്‍ ഉല്‍പന്നങ്ങള്‍, മത്സ്യം എന്നിവ ഇടകലര്‍ത്തി കഴിക്കുന്നതാണ് നമ്മുടെ പരമ്പരാഗത ഭക്ഷണരീതി. ഇതാണ് മറവി രോഗങ്ങളില്‍ നിന്നും നമ്മെ ചെറുക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. ഇന്ത്യ അടക്കം 10 രാജ്യങ്ങളിലാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്.




© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment