കുറ്റിച്ചെടിയായും പിന്നീട് വള്ളിച്ചെടിയായും വളരുന്ന ഒരു ഔഷധസസ്യമാണ് സാമുദ്രപ്പച്ച. വാർദ്ധക്യത്തെ അകറ്റാൻ ഉപയോഗിക്കുന്നതുകൊണ്ട് ‘’വൃദ്ധദാരക’‘ എന്നും പേരുണ്ട്. (ശാസ്ത്രീയ നാമം: Agyreia nervosa (Burm.f.) Boj ) ഇംഗ്ലീഷിൽ Elephant creeper എന്നാണ് പേരു്.
ജന്മദേശം ഇന്ത്യൻ ഉപഭൂഖണ്ഡമാണ്. ഹവായി, ആഫ്രിക്ക, കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. സമുദ്രനിരപ്പിൽ നിന്നും 500മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളിലെ ചതുപ്പുകളിലും നദീതടങ്ങളിലും വളരുന്നു. ഒന്നുരണ്ടു വർഷത്തോളം കുറ്റിച്ചെടിയായി വളരുന്നു. പിന്നീട് തണ്ടുകൾ താഴേയ്ക്ക് വീഴുകയും വള്ളിച്ചെടിയായി വളരുകയും ചെയ്യുന്നു.
കേരളത്തിൽ സാധാരണ കണ്ടുവരുന്ന Ipomea biloba- യെ ചിലയിടത്ത് സാമുദ്രപച്ചയായി കരുതുന്നുണ്ട്. ഇവ രണ്ടും രണ്ടാണ് അത് തിരിച്ചറിയാൻ രണ്ടിന്റെയും ഫോട്ടോ ഇടയുന്നു
കടപ്പാട്: ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
സസ്യങ്ങള്‍ പരിചയപ്പെടുത്തുന്ന Birthday Tree Groupന്‍റെ പേജിലേക്ക് സ്വാഗതം
No comments :
Post a Comment