പിലാശേരി കൊടുവാക്കോട്ട് കുറിയ ഇനം തേങ്ങ മുളപ്പിക്കുന്ന സ്ഥലം.
കുറിയ തെങ്ങിന് വലിയ സ്വീകരണം
പാരമ്പര്യ തെങ്ങ് കൃഷി ലാഭകരമായ വ്യവസായമാക്കി മാറ്റി കർഷകർക്ക് കൂടുതൽ വരുമാനം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കുന്നമംഗലം കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ കുറിയ ഇനം തെങ്ങിൻ തൈ വികസന പദ്ധതിക്ക് കർഷകർക്കിടയിൽ നിന്ന് മികച്ച പ്രതികരണം. മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന തെങ്ങിൻ തൈകൾ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് മികച്ച ഇനം തേങ്ങ എത്തിച്ചാണ് പിലാശേരി കൊടുവാക്കോട്ട് വളർത്തിയെടുത്തത്.
മൂന്ന് മാസം മുൻപ് ഇരുപതിനായിരം തേങ്ങ മുളപ്പിക്കുന്നതിന് പാകിയിരുന്നു. മുളച്ചു വരുന്ന തൈകൾ തേടി ആവശ്യക്കാർ എത്തുന്നതോടെ സംരംഭകർക്കും പ്രതീക്ഷയുണ്ട്. നാളികേരത്തിനും കൊപ്രക്കും വെളിച്ചെണ്ണയ്ക്കും വിലയിടിയുമ്പോഴും കരിക്ക്, ഇളനീർ, നീര വിപണിയിൽ വില കുറവുണ്ടായിട്ടില്ലെന്നതാണ് പെട്ടെന്ന് വിളവ് ലഭിക്കുന്ന ഇനങ്ങളിലേക്ക് തിരിയുന്നതിന് പ്രചോദനം. മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന ഉയരം കുറഞ്ഞ തെങ്ങ്, തേങ്ങയിടുന്നതിന് പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് സാമ്പത്തിക ലാഭത്തിനും കർഷകർക്ക് നേരിട്ട് വിളവെടുക്കുന്നതിനും സഹായകരമാകും.
പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി ആവശ്യാനുസരണം ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായാൽ തെങ്ങ് കൃഷി കൂടുതൽ ആദായകരമാക്കുന്നതിനാകും. തിരുവലത്ത് ചന്ദ്രൻ, കൊടുവാക്കോട്ട് വേണു, ടി.പി.ശിവദാസൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെങ്ങിൻ തൈ നഴ്സറി പരിചരിച്ച് വരുന്നത്.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment