130
കോടി ജനങ്ങളുടെ വിശ്വാസം കാത്ത് റിയോ ഗോദയില്‍ അഭിമാന താരമായി
സാക്ഷിമാലിക് മാറിയപ്പോള്‍ അവിടെ ഭാഗ്യ ചിഹ്നമായി മറ്റൊന്നുകൂടി ഇന്ത്യയെ
തുണച്ചിരുന്നു. വെങ്കല മെഡല്‍ സമ്മാനിച്ച റപ്പഷാഗെ റൗണ്ട് ! ഒളിമ്പിക്
ഗുസ്തിയില്‍ ഇന്ത്യ ഇതുവരെ സ്വന്തമാക്കിയ 5 മെഡലുകളില്‍ മൂന്നും റപ്പഷാഗെ
റൗണ്ടുകളിലൂടെയാണ്.
ക്വാര്‍ട്ടറില്‍ സാക്ഷിയെ തോല്‍പ്പിച്ച റഷ്യന്‍
താരം വലേറിയ കോബ്ലോവ ഫൈനലിലേക്ക് മുന്നേറിയതോടെയാണ് ഇന്ത്യയുടെ മെഡല്‍
പ്രതീക്ഷയ്ക്ക് വീണ്ടും ജീവന്‍വച്ചത്. ഒളിമ്പിക്‌സില്‍ മറ്റു
ഇനങ്ങളില്‍നിന്ന് വ്യത്യസ്തമായി ബോക്‌സിങിലും ഗുസ്തിയിലും രണ്ടു വെങ്കല
മെഡലുകളുണ്ട്, രണ്ടു റപ്പഷാഗെ റൗണ്ടുകളിലുമായി ജയിക്കുന്നവര്‍ക്കാണ്
ഗുസ്തിയിലെ വെങ്കല മെഡലുകള്‍ ലഭിക്കുക.
2008 ബെയ്‌ജെങ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സുശീല്‍ കുമാറിന്റെ വെങ്കല നേട്ടവും ഇത്തരത്തിലൊരും റപ്പഷാഗെ റൗണ്ടിലൂടെയായിരുന്നു.
2012 ലണ്ടന്‍ ഒളിമ്പിക്‌സിലും റപ്പഷാഗെ രാജ്യത്തെ തുണച്ചു. 60 കിലോ ഗ്രാം
വിഭാഗത്തില്‍ യോഗേശ്വര്‍ ദത്തായിരുന്നു ലണ്ടനില്‍ രാജ്യത്തിന് മെഡല്‍
സമ്മാനിച്ചത്.
ഇത്തവണ റിയോയില്‍ ഒളിമ്പിക്‌സ് അവസാനിക്കാന്‍ നാലു
ദിവസം ശേഷിക്കെ ഒറ്റ മെഡലില്ലാതെ രാജ്യം സംപൂജ്യരായി നാണംകെട്ട് മടങ്ങേണ്ടി
വരുമെന്ന അവസ്ഥയില്‍നിന്നാണ് റപ്പഷാഗെയും സാക്ഷി മാലിക്കും സാക്ഷി
ഇന്ത്യയുടെ മാനം കാത്തത്.
ഇനി എന്താണ് റപ്പഷാഗെ റൗണ്ടെന്നു നോക്കാം...
ഗോദയില്‍ ഫ്രീസ്റ്റൈല്‍ ഗുസ്തികളില്‍
മെഡല്‍ ലക്ഷ്യമാക്കി കുതിക്കവെ ക്വാര്‍ട്ടറിലും പ്രീക്വാര്‍ട്ടറിലും
തോറ്റാലും താരങ്ങള്‍ക്ക് ഉടന്‍ നാട്ടിലേക്ക് മടങ്ങേണ്ടതില്ല, വെങ്കല മെഡല്‍
പോരാട്ടത്തിനായി വീണ്ടും അവസരം ലഭിക്കും. പ്രീക്വാര്‍ട്ടറിലോ
ക്വാര്‍ട്ടറിലോ പരാജയപ്പെടുകയാണെങ്കിലും അവരെ പരാജയപ്പെടുത്തിയ താരം ഫൈനല്‍
റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ടെങ്കിലാണ് റപ്പഷാഗെ റൗണ്ടിലേക്ക് അവസരം
ലഭിക്കുക. അതായത് ഫൈനലിലെത്തുന്ന ഫയല്‍വാന്മാര്‍ പ്രീക്വാര്‍ട്ടറിലും
ക്വാര്‍ട്ടറിലും തോല്‍പ്പിച്ചവര്‍ മല്‍സരിക്കുകയും അതില്‍ ജയിക്കുന്നവര്‍
വെങ്കല മെഡലിന് വേണ്ടി സെമി ഫൈനലില്‍ പരാജയപ്പെടുന്നവരോട് മല്‍സരിക്കുകയും
ചെയ്യും.
58
കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ക്വാര്‍ട്ടറില്‍ പൊരുതി തോറ്റ സാക്ഷിക്ക്
ഇങ്ങനെ ലഭിച്ച റപ്പഷാഗെ റൗണ്ടിലാണ് കിര്‍ഗിസ്ഥാന്‍ താരം ഐസുലു
ടിന്‍ബെക്കോവയെ 8-5 നു പരാജയപ്പെടുത്തി മെഡല്‍ പട്ടികയില്‍ ഇന്ത്യന്‍ പേര്
എഴുതി ചേര്‍ത്തത്. ചരിത്രത്തിലാദ്യമായി ഒളിമ്പിക് ഗുസ്തിയില്‍ മെഡല്‍
സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത താരമെന്ന റെക്കോര്‍ഡും സാക്ഷി
വെട്ടിപ്പിടിച്ചു.
രണ്ടു മത്സരമാണ് റപ്പഷാഗെ റൗണ്ടില്‍ ഉണ്ടായത്,
ഫൈനലില്‍ രണ്ടാമത് എത്തിയ താരം മലര്‍ത്തിയടിച്ച മംഗോളിയന്‍ ഫയല്‍വാനെ 12-3
ന് മലത്തിയടിച്ചാണ് വെങ്കലമെഡല്‍ മല്‍സരത്തിന് സാക്ഷി യോഗ്യത നേടിയത്.
വെങ്കല പോരില്‍ കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയോട് സാക്ഷി പതിവ്
തെറ്റിച്ചില്ല, 5-0 ത്തിന് പിന്നിട്ടുനിന്ന ശേഷം മത്സരം അവസാനിക്കാന്‍
നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഹരിയാനക്കാരി സാക്ഷി അമ്പരിപ്പിക്കുന്ന
പ്രകടനവുമായി തിരിച്ചെത്തി വെങ്കലമണിഞ്ഞു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍
വെങ്കലവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയ സാക്ഷി ഒടുവില്‍
റിയോയിലും രാജ്യത്തിന്റെ അഭിമാനം കാത്തു.
വെങ്കലമാണെങ്കിലും
ഈ മെഡലിന് പത്തര മാറ്റാണ്.. ഇന്ത്യന്‍ കായിക മേലാളന്മാര്‍
മാറിച്ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..പോപ്പുലര്‍ കായിക ഇനമായ
ഫുട്ബോളിന് നൂറ്റി മുപ്പത് കോടി ആളുകളില്‍ നിന്ന് സ്റ്റാമിനയുള്ള, കളി
മികവുള്ള പത്തുപേരെ കണ്ടത്താന്‍ ഇത് വരെ നമുക്ക് കഴിഞ്ഞോ ? ഒളിമ്പിക്സും തഥൈവ !
ഇവിടെ
വെറുതെ കുറെ പേര് ക്രിക്കറ്റിനെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും. ഫുട്ബാൾ
ലോകകപ്പ് വരുമ്പോൾ അല്ലെങ്കിൽ ഒളിമ്പിക്സ് വരുമ്പോൾ ഒക്കെ. അത് കൊണ്ട്
എന്താണ് പ്രയോജനം എന്ന് മനസിലാകുന്നില്ല.
നമുക്ക് മെഡൽ നേടാൻ
ഇപ്പോൾ തന്നെ ധാരാളം ഇവെന്റ്സ് ഉണ്ട്. ഷൂട്ടിംഗ് അമ്പെയ്തു ബാഡ്മിന്റൺ
ടെന്നീസ് ബോക്സിങ് ഇതിലെല്ലാം നമ്മുടെ കടലാസു പുലികൾ പോകാറുണ്ട്.
അത്ലറ്റിക്സ് മെഡൽ പ്രതീക്ഷിക്കുന്നില്ലെങ്കിലും അവിടെ നാഷണൽ റെക്കോർഡ്
നടുത്തുള്ള ഒരു പ്രകടനം കാണാനേ സാധിക്കുന്നില്ല. ഇതിനൊക്കെ ക്രിക്കറ്റിനെ
പഴിച്ചിട്ടെന്തു കാര്യം?
നമ്മൾ കബഡി ഖോ ഖോ തുടങ്ങിയ തനതായ കളികൾ
ഒളിംപിക്സ് കൊണ്ട് വരാൻ എന്തെ ശ്രമിക്കുന്നില്ല? എന്ത് കൊണ്ട്
സാധിക്കുന്നില്ല? സിൻക്രൊണൈസ്ഡ് സ്വിമ്മിങ് പോലെയുള്ള കോമാളിത്തരങ്ങൾ
ഒളിംപിക് ഇനമായിരിക്കെ എന്ത് കൊണ്ട് കബഡി പോലെയുള്ള ശെരിയായ കായിക ഇനം ഇടം
നേടുന്നില്ല?
കബഡി ഇനമായാൽ നമുക്ക് രണ്ടു സ്വർണമാണ്. ഖോ ഖോയിലും
സ്വർണം പ്രതീക്ഷിക്കാം. ഷൂട്ടിംഗ് അമ്പെയ്തു ബാഡ്മിന്റൺ തുടങ്ങിയവയിൽ ഒരു
2-3 മെഡലുകൾ ഇപ്പോഴത്തെ നിലയിൽ താരങ്ങൾ കൊണ്ട് വരേണ്ടതാണ്. അല്ലാതെ മറ്റൊരു
കായിക ഇന്നത്തെ കുറ്റം പറഞ്ഞു ഇരുന്നിട്ട് കാര്യമൊന്നുമില്ല. ഒരു യഥാർത്ഥ
കായിക സ്‌നേഹി മറ്റൊരു കായിക ഇനത്തെ എങ്ങനെ വെറുക്കും എന്ന്
മനസിലാകുന്നില്ല.
Where
can we find a decent play ground in Kerala with some turf and decent
facilities. The fact is that they are too less and until we create the
infrastructure we cannot expect to improve. Secondly we also need to
change the mindset that Sport is an ignored subject. Every individual
should be taught that fitness and sport is an essential in life - it
should be given same importance of education.
ഇത്തവണ
റിയോയില്‍ ഒളിമ്പിക്‌സ് അവസാനിക്കാന്‍ നാലു ദിവസം ശേഷിക്കെ ഒറ്റ
മെഡലില്ലാതെ രാജ്യം സംപൂജ്യരായി നാണംകെട്ട് മടങ്ങേണ്ടി വരുമെന്ന
അവസ്ഥയില്‍നിന്നാണ് റപ്പഷാഗെയും സാക്ഷി മാലിക്കും സാക്ഷി ഇന്ത്യയുടെ മാനം
കാത്തത്.
ഈ പറഞ്ഞത് മനസ്സിലായില്ല - എഡോ കോടിക്കണക്കിനു കാശ്
മുടക്കി വലിയ ആഘോഷത്തോടെ നമ്മൾ ഒക്കെ പറഞ്ഞയക്കുന്ന നശിച്ച ക്രിക്കറ്റ് ടീം
തൊട്ടു വരുമ്പോൾ ഉപയോഗിക്കേണ്ട വാക്കുകൾ ആണ് ഇതൊക്കെ - അല്ലാതെ
കഷ്ടപ്പെട്ട് സ്വന്തം കാശും മുടക്കി പരിശീലിച്ചു അവടെ പോയി അഭിമാനത്തോടെ
നമ്മുടെ രാജ്യത്തിന് വേണ്ടി മത്സരിക്കുന്ന ഇവരുടെ നേരെ പറയേണ്ടതല്ല ഇത്
റിപ്പോർട്ടുമ്പോൾ വാക്കുകൾ നന്നായി ആലോചിച്ചു പ്രയോഗിക്കൂ
ക്രിക്കറ്റ്
ടീമിന് നയാ പൈസ സർക്കാർ കൊടുക്കുന്നില്ല. ക്രിക്കറ്റ് ടീമിന്റെ
ചരിത്രത്തിൽ 2 ലോകകപ്, 1 T20 ലോകകപ്, 1 ചാമ്പ്യൻസ് ട്രോഫി, 1 വേൾഡ്
ചാംപ്യൻഷിപ് കൂടാതെ 24 ഫൈനൽ/ സെമി ഫൈനലുകളിൽ [ഐസിസി ഇവെന്റ്സ്] ടീം
കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കു തുല്യമായി ഒന്നാം സ്ഥാനത്താണ് ഇത്.
പക്ഷെ സ്വന്തം പൈസ ചിലവാക്കി പോകുന്നു എന്ന് പറഞ്ഞത് മനസിലായില്ല. കോടികൾ
സർക്കാർ മുടക്കിയാണ് ഒളിമ്പിക്സ് ടീം പോകുന്നത്. എന്നിട്ടു രഞ്ജിത്ത്
മഹേശ്വരിയെ പോലെയുള്ളവർ ഇറ്റലിയിൽ ഒക്കെ സർക്കാർ ചിലവിൽ പോയി 3 ജമ്പ് ഫൗൾ
ചാടി വരുമ്പോൾ പോട്ടെ പങ്കെടുത്തില്ലേ എന്ന് പറയുന്നത് മണ്ടത്തരമാണ്.
പണ്ടത്തെ കാലമല്ല. ഇപ്പോൾ മോശമില്ലാത്ത ഒരു തുക ഈ വക ഇവന്റസിൽ പങ്കെടുക്കാൻ
സർക്കാർ മുടക്കുന്നുണ്ട്.
ഞാൻ പറഞ്ഞത് എല്ലാവരും മെഡൽ നേടണം എന്ന്ഒന്നും അല്ല. എന്നാൽ കഴിവിനൊത്ത
പ്രകടനം കാഴ്ച വച്ചില്ലെങ്കിൽ അത് നാടക്കേട് തന്നെ ആണ്. ദിപിക കുമാരി സൈന
നെഹ്‌വാൾ അഭിനവ് ബിന്ദ്ര ജിത്തു റായ് തുടങ്ങിയവർ അതാത് ഇവന്റസിൽ ലോകത്തിലെ
ആദ്യ പത്തിൽ ഉള്ളവർ ആണ്. [ജിത്തു റായ് ലോക ഒന്നാം നമ്പർ ആണ് ] മിക്കവരും
ഫൈനൽ കാണാതെ പുറത്തായവർ ആണ്. അതിലൊക്കെ അവരെ വിമർശിക്കുക തന്നെ വേണം. എന്ത്
കൊണ്ട് അവരുടെ പ്രകടനം എടുക്കാൻ കഴിഞ്ഞില്ല? പണ്ടത്തെ
കാലത്തായിരുന്നെങ്കിൽ [ഒരു പത്തു പതിനഞ്ചു കൊല്ലം മുൻപ് ] ഒരു സപ്പോർട്ടും
ഇല്ല എന്ന് പറയാം. പക്ഷെ ഇപ്പോൾ അങ്ങനെ അല്ല.
ക്രിക്കറ്റിനെ കുറ്റം പറഞ്ഞു കൊണ്ടിരുന്നാൽ നമുക്ക് മറ്റു കായിക ഇനങ്ങളിൽ
മെഡൽ കിട്ടും എന്ന് വിചാരിക്കുന്നത് ശുദ്ധ മണ്ടത്തരം ആണ്.
കഴിവിനൊത്ത പ്രകടനം കാഴ്ച വെച്ചാൽ ഒരാളും നാടക്കേടെന്നു പറയില്ല. ഉദാഹരണം
ലളിത ബാബർ. അവർ മെഡൽ ഒന്നും നേടിയില്ല പക്ഷെ നാഷണൽ റെക്കോർഡ് ഇട്ട് പ്രശംസ
നേടി. ദിപ കര്മാകർ. ഹോക്കി ടീം. ലോക റാങ്ക് 5 ആണ്. സെമിയിൽ
എത്താമായിരുന്നെങ്കിലും 5 ആം റാങ്കിനൊത്ത പ്രകടനം കാഴ്ച വെച്ചു. ശ്രീകാന്ത്
ലോക റാങ്ക് 13 ആണ്. അതിനൊത്ത അല്ലെങ്കിൽ അതിൽ കവിഞ്ഞ പ്രകടനം വന്നു.
എക്കാലത്തെയും മികച്ച ലിൻ ഡാൻ പൊരുതി ആണ് ജയിച്ചത്. സാനിയ മിർസ ബൊപ്പണ്ണ
സഖ്യം, ഒരു പരിധി വരെ.
പിന്നെ ക്രിക്കറ്റ് എങ്ങേനെയാണ് ഇത്രയും വലുതായതു? 1947 ഇൽ ക്രിക്കറ്റ്
അല്ല ഹോക്കി ആയിരുന്നു നാഷണൽ സ്‌പോർട്. എന്ത് കൊണ്ട്? നമ്മൾ ജയം
ഇഷ്ട്ടപ്പെടുന്ന വികാരജീവികൾ ആണ്. ആ സമയം ഹോക്കി മുന്നിട്ടു നിന്ന് അത്
കൊണ്ട് അതിനെ നാഷണൽ സ്‌പോർട് ആക്കി. ക്രിക്കറ്റ് 1971 വെസ്റ്റ് ഇൻഡീസ് ജയം,
1983 ലോക കപ്പ് ജയത്തോടെ ആണ് മുന്നിൽ വരാൻ തുടങ്ങിയത്. അന്നും സർക്കാർ
ചിലവിൽ അല്ല. 1985 വേൾഡ് ചാംപ്യൻഷിപ് ജയം. 1987 സെമി ഫൈനൽ, 1996 സെമി ഫൈനൽ
തുടങ്ങി ക്രിക്കറ്റ് ഭ്രാന്തന്മാർ ഇന്ത്യയിൽ വന്നു. കാരണം നമ്മൾ അതിൽ
ജയിക്കുന്നുണ്ടായിരുന്നു. അത് തന്നെ കാരണം
ഞാൻ ക്രിക്കറ്റ് ഭ്രാന്തൻ അല്ല. പക്ഷെ ഒരു കായികപ്രേമി എന്ന നിലയിൽ
നിഷ്പക്ഷമായി പറഞ്ഞതാണ്.
ക്രിക്കറ്റ്
ഇന്ത്യയിലെ മറ്റു സ്പോർട്ട്‌സ്‌കൾക്ക് വിനയായി എന്ന ചൈനക്കാർ എടുത്ത്
പറഞ്ഞത് 100% ശരിയാണ് . അത് പറായാണ് ഇവിടത്തെ ആർക്കും ധൈര്യമില്ല . മീഡിയ ,
ബുദ്ധിജീവികൾ , ജേര്ണലിസ്റ്, മറ്റു കളിക്കാർ ആരും തന്നെ
ധൈര്യപ്പെടുന്നില്ല .
താങ്കൾ നിരത്തിയ പണക്കണക്കുകൾക്ക് യാതൊരു പ്രസ്കതിയും ഇല്ല . ക്രിക്കറ്റ്
ഭ്രാന്ത് നിർത്തേണ്ട സമയമായി . കുറച്ച് പേര് XYZ. കാരണം പറഞഞ അരങ്ങ്
തകർക്കുന്നു കോടികൾ കൊയ്യുന്നു . ആ പണം ജനങ്ങളുടെ അല്ല എന്ന് പറഞ്ഞാൽ
എങ്ങനെ സമ്മതിക്കാനാ ? Coca /പെപ്സി കോള പരസ്യം വഴി തന്നെ ക്രിക്കറ്റ്
കാർ ജനങ്ങളെ വഞ്ചിക്കയാണ് ചെയ്യുന്നത് !
ഇന്ത്യയെ
ബാധിച്ചിരിക്കുന്ന കാൻസർ ആണ് ക്രിക്കറ്റ് . ഇത് നിരോധിക്കേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു . അലസന്മാരും മടിയൻമാരുമായ മലയാളികൾ ഈ കളി കണ്ടു
രസിക്കുന്നു . ഇന്ന് ക്രിക്കറ്റ് എന്ന് പറഞ്ഞാൽ അഴിമതിയുടെ പര്യായമായി
മാറിയിരിക്കുന്നു . നമ്മുടെ നാട്ടിൽ നിന്നും ക്രിക്കറ്റിനെ കേട്ട്
കെട്ടിച്ചാൽ മാത്രമേ മറ്റു സ്പോർട്സിനെ ജനങ്ങൾ സ്നേഹിക്കാൻ തുടങ്ങൂ.
ഇതൊക്കെ
വെറും മുടന്തൻ ന്യായങ്ങൾ മാത്രം . ക്രിക്കറ്റിന്റെ ജന്മനാട്ടിൽ തന്നെ
(Britain.) ഇന്ന് മറ്റുള്ള സ്പോർട്ട്സുകൾക്ക് വലിയ പ്രാധാന്യം
കൊടുക്കുന്നു - അവർ മെഡലുകളും നേടി . 5 ദിവസത്തെ ടെസ്റ്റും 3 ദിവസത്തെ
County. Match. കളും കാണാൻ ആളില്ല . പൊളിയാൻ പോയ ക്രിക്കറ്റ് നെ
രക്ഷിച്ചത് ഗൾഫ് ൽ തുടങ്ങിയ 1day. മാച്ചുകളാണ് . പണവും . ഇന്ന് പണം
കൊയ്യുന്ന 20-20 യും .
ആരാടോ
ഈ പ്രാധാന്യം 'കൊടുക്കുന്നു' എന്ന് പറഞ്ഞാൽ? സർക്കാരോ? അവിടെ സർക്കാരിന്
രണ്ടിലും പങ്കില്ല. പിന്നെ ഈ ക്രിക്കറ്റ് ബ്രിട്ടനിൽ ആണ് 'ജനിച്ചത്' എന്ന്
ആരാ പറഞ്ഞെ? ഫുട്ബാൾ ബ്രിട്ടനിൽ ആണോ ജനിച്ചത്? ഗൾഫിൽ ഏതു വൺ ഡേ മാച്ച്? 90
കളിലാണോ ഇപ്പഴും ജീവിക്കുന്നെ?
പിന്നെ
ക്രിക്കറ്റിനെ കുറ്റം പറഞ്ഞോ അല്ലെങ്കിൽ ക്രിക്കറ്റിനെ ഇല്ലാതാക്കിയാൽ
[എങ്ങെനെ ചെയ്യും എന്ന് മനസിലായില്ല] മറ്റു കായികം കയറി വരും എന്ന്
പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്. അങ്ങനെ സ്വപ്നം കണ്ടു വെറുതെ ഇരിക്കാം
എന്നല്ലാതെ കാര്യം ഒന്നും ഇല്ല.
ആര്
ക്യാഷ് മുടക്കി പറഞ്ഞയക്കുന്ന ക്രിക്കറ്റ് ടീം ??? ...എഴുതുമ്പോൾ
സൂക്ഷിച്ചൊക്കെ എഴുത്തു ആശാനേ ..... ക്രിക്കറ്റ് ടീം നു ഗോവെന്മേന്റ്
യാതൊരു ഫണ്ടും ചിലവാക്കുന്നില്ല, ഗോവെന്മേന്റ് നു യാതൊരു അധികാരവും ഇല്ല
ബോർഡിൽ ..... ഒരു സത്യവാങ്മൂലത്തിൽ ബിസിസിഐ & GOV തന്നെ അത് കോടതിയിൽ
പറഞ്ഞതും ആണ് ....ഒരു സൊസൈറ്റി ആക്ടിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത
charitable സൊസൈറ്റി .... ഒരു പ്രൈവറ്റ് ബോഡി ആയാണ് അത് പ്രവർത്തിക്കുന്നത്
....( ഫിനാൻഷ്യൽ കാര്യങ്ങൾ അക്കൗണ്ടബിൾ ആയതു തന്നെ ഇപ്പൊ അടുത്ത് ഒരു
കോടതി വിധിയോടെ ആണ് ) ...
ലോക
നിലവാരത്തിൽ എന്നാൽ ഏതെങ്കിലും കളിയിൽ ഇന്ത്യ മുന്നിൽ എത്തട്ടെ ...ജനങ്ങൾ
ഏറ്റെടുത്തോളും പിന്നെ ആ സ്പോർട്സിനെ ...1983 നു മുൻപ് ക്രിക്കറ്റ് നെ
ആർക്കും വേണ്ടായിരുന്നു ...കുറെ ചെകുത്താന്മാർ ഒന്നുമില്ലായ്മയിൽ നിന്നും
ലോക കപ്പു എടുത്ത അന്ന് മുതൽ ആണ് ഈ സ്പോർട്സ് ഇത്ര പോപ്പുലർ
ആയതു...ഇന്ത്യയിലെ 90% ജനങ്ങളും അംഗീകരിച്ചത് കൊണ്ടാണ് ഈ കളി ഇത്രയും
പോപ്പുലർ ആയത് .വിമർശിക്കുമ്പോൾ വെറുതെ മലർന്നു കിടന്നു തുപ്പരുത്
സുഹൃത്തേ... പിന്നെ ഗവണ്മെന്റ് കാശും കൊണ്ടല്ല ബിസിസിഐ പോകുന്നത്
കളിയ്ക്കാൻ മറ്റു രാജ്യനഗളിൽ .അത് അവർക്കു സ്വന്തമായി വരുമാനം ഉണ്ട്
...ഇന്ത്യൻ ക്രിക്കറ്റ് ടീം അഭിമാനമേ നമുക്ക് ഉണ്ടാക്കിയിട്ടുള്ളു 02 ഏക
ദിന ലോകകപ്പ് , ഒരു ട്വന്റി 20 ലോകകപ്പ് , ടെസ്റ്റ് റാങ്കിങ്ങിൽ ഇപ്പോൾ
ഒന്നാം സ്ഥാനം ...സ്വന്തം നാട്ടിൽ 17.30 മീറ്റർ ചാടി ഒളിംപിക്സിൽ നമ്മുടെ
ചിലവിൽ പോയിട്ട് 03 ചാട്ടവും ഫൗൾ ആകുന്ന രഞ്ജിത്ത് മഹേശ്വരിയെക്കാൾ എത്രയോ
ബെറ്റർ ആണ് ഓരോ ഇന്ത്യൻ ക്രിക്കറ്റ്‌വേറും ..സമീപ കാലത്തു അവർ നമുക്ക്
അഭിമാനമേ ഉണ്ടാക്കിയിട്ടുള്ളു ...mathrubhumi.com
സാക്ഷി, നീ കൂടി ഇല്ലായിരുന്നെങ്കില്‍....
അങ്ങനെ
അവസാനം ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് റിയോ ഒളിമ്പിക്‌സില്‍ ഒരു സാക്ഷി
ഉണ്ടായിരിക്കുന്നു. മെഡലില്ലാതെ നാട്ടിലേക്ക് തിരിച്ചു വരേണ്ടി വരുമെന്ന
അവസ്ഥയില്‍ നിന്നും ഇന്ത്യയെ ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ
ഉയര്‍ത്തിയെഴുന്നേല്‍പ്പിച്ച സാക്ഷി മാലിക്കെന്ന ഹരിയാനക്കാരി പെണ്‍കുട്ടി.
ഒരൊറ്റ ദിവസത്തില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച്, താന്‍ തളരാത്ത
പോരാളിയെന്ന് തെളിയിച്ചു ആ ഇരുപത്തിമൂന്നുകാരി.
ദിപ കര്‍മാക്കറും
സൈന നേവാളും സാനിയ മിര്‍സയും ജിത്തു റായിയും മെഡല്‍ നേടുമെന്ന് നമ്മള്‍
വിചാരിച്ചു. നമ്മുടെ പ്രതീക്ഷകളത്രയും അവര്‍ക്ക് ചുറ്റുമായിരുന്നു.
എന്നാല്‍ എല്ലാം നിരാശയില്‍ മാത്രം അവസാനിച്ചപ്പോള്‍ അവിടെ നിന്നും സാക്ഷി
മാലിക്ക് ഉദിച്ചുയര്‍ന്നു. റഷ്യയുടെ വലേറിയക്ക് മുന്നില്‍ ക്വാര്‍ട്ടര്‍
ഫൈനലില്‍ തോറ്റ് പോയിട്ടും തളരാത്ത പോരാട്ട വീര്യത്തോടെ ഗോദയില്‍ അടി കൂടി
റെപ്പഷാഗ റൗണ്ടിലൂടെ നേടിയ ഈ വെങ്കലത്തിന് നമ്മള്‍ സ്വര്‍ണത്തേക്കാള്‍ വില
നല്‍കുന്നതും അതുകൊണ്ടു തന്നെയാണ്. സാക്ഷി മെഡല്‍ നേടിയതറിഞ്ഞ സന്തോഷത്തില്‍ അമ്മഗുസ്തിയില് ഇന്ത്യയുടെ തറവാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന
ഹരിയാനയില്‍ നിന്ന് തന്നെയാണ് സാക്ഷി മാലിക്കും വരുന്നത്. 1992 സെപ്തംബര്‍
മൂന്നിന് ഹരിയാനയിലെ റോഥക്കിലാണ് സാക്ഷി ജനിച്ചത്. അച്ഛന്‍ സുദേശും അമ്മ
സുഖ്ബീറും നല്‍കിയ പ്രചോദനമായിരുന്നു ഗോദയില്‍ സാക്ഷിയുടെ കരുത്ത്.
റോഥക്കിലെ
മൊക്ര ഗ്രാമത്തില്‍ നിന്നും 12ാം വയസ്സില്‍ തന്നെ സാക്ഷി ഗോദയില്‍ ശക്തി
പരീക്ഷിക്കാന്‍ തുടങ്ങി. പരിശീലകനായ ഈശ്വര്‍ ദഹിയ ഗ്രാമത്തിലെ
ആണ്‍കുട്ടികളോടൊപ്പം അടി കൂടിച്ചാണ് സാക്ഷിയെ ഒരൊന്നാന്തരം ഗുസ്തി
താരമാക്കി വളര്‍ത്തിയെടുത്തത്. പെണ്‍കുട്ടികള്‍ ഗുസ്തിയില്‍
മത്സരിക്കുന്നത് കണ്ടാല്‍ നെറ്റി ചുളിച്ചിരുന്ന ഗ്രാമവാസികളുടെ എതിര്‍പ്പ്
മറികടന്നായിരുന്നു ഈശ്വര്‍ സാക്ഷിക്ക് പരിശീലനം നല്‍കിയിരുന്നത്.
ഫ്രീ
സ്റ്റൈല്‍ ഗുസ്തിയില്‍ 58, 63, 60 കിലോഗ്രാമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച
സാക്ഷി റിയോയില്‍ 58 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. 2006ല്‍
സബ്-ജൂനിയര്‍ ഏഷ്യന്‍ ലെവലില്‍ മെഡല്‍ നേടിയാണ് സാക്ഷി ഗുസ്തിയില്‍
ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.
2010ല്‍ തന്റെ പതിനെട്ടാം വയസ്സില്‍
ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതോടെ സാക്ഷി തന്റെ കരിയര്‍
ഗുസ്തി തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു. 2013ല്‍
ജോഹന്നാസ്‌ബെര്‍ഗില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍
വെങ്കലം നേടിയ സാക്ഷി പിന്നീട് ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍
വെള്ളിയും ദോഹയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടി.
No comments :
Post a Comment