വിമാനത്തിനകത്ത് വൈഫൈ: അനുമതി ഉടൻ
ന്യൂഡൽഹി∙ ഇന്ത്യൻ വ്യോമ പരിധിയിൽ വിമാനത്തിനകത്തു വൈഫൈ സംവിധാനം ഉപയോഗിക്കുന്നതിനുള്ള അനുമതി ഉടനെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ.എൻ.ചൗബെ. നിലവിൽ വിമാനത്തിനകത്ത് മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാൻ അനുമതിയില്ല.
എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു പുരസ്കാര വിതരണ ചടങ്ങിലാണ് ചൗബെ ഇക്കാര്യം വെളിപ്പെടുത്തിയത്.
പത്തു ദിവസത്തിനകം ഇതു സംബന്ധിച്ച തീരുമാനം വന്നേക്കാമെന്നും ഇതിനു മന്ത്രിസഭാ അനുമതി ആവശ്യമില്ലെന്നും ചൗബേ പറഞ്ഞു.ശബ്ദവും ഡേറ്റയും എളുപ്പത്തിൽ ട്രാക്ക് ചെയ്യപ്പെടാമെന്നതാണ് വിമാനത്തിനകത്ത് വൈഫൈ ഉപയോഗിക്കുമ്പോഴുള്ള സുരക്ഷാ പ്രശ്നം.
വിമാനം റദ്ദാക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യാത്രക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന വ്യവസ്ഥകൾ കൊണ്ടുവരുന്നതിന് സർക്കാർ ശ്രമിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത ഉപഭോക്തൃ മന്ത്രി റാം വിലാസ് പാസ്വാൻ പറഞ്ഞു. ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്ന ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

© Copyright 2016 Manoramaonline. All rights
No comments :
Post a Comment