Wednesday, 31 August 2016

ഒരു രൂപയ്ക്ക് 300 മിനിറ്റ് 4ജി കോൾ! by സ്വന്തം ലേഖകൻ ManoramaOnline രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം ശക്തമാകുകയാണ്. മിക്ക കമ്പനികളും വന്‍ ഓഫറുകളുമായി വരിക്കാരെ പിടിച്ചുനിർത്താൻ മൽസരിക്കുകയാണ്. റിലയൻസ് ജിയോ 4ജിയോയുടെ വരവാണ് പുതിയ ഓഫറുകൾക്ക് പിന്നിലെ രഹസ്യം. കഴിഞ്ഞ ദിവസം റിലയൻസ് കമ്മ്യൂണിക്കേഷൻ (ആർകോം) വൻ ഓഫറുകൾ പ്രഖ്യാപിച്ചു. ഒരു രൂപയ്ക്ക് 300 മിനിറ്റ് 4ജി കോളാണ് ആർകോം ഓഫർ. ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള കോളുകൾക്കാണ് ഈ ഓഫർ ലഭിക്കുക. വാട്സാപ്പ്, എഫ്ബി മെസഞ്ചർ, സ്കൈപ്പ് തുടങ്ങി മെസഞ്ചറുകൾ ഉപയോഗിച്ച് വിളിക്കാൻ കഴിയും. 30 ദിവസത്തേക്കാണ് ഒരു രൂപയ്ക്ക് 300 മിനിറ്റ് ആപ് ടു ആപ് കോൾ സേവനം നൽകുന്നത്. ദിവസം 10 മിനിറ്റ് സംസാരിക്കാം. ദിവസവും ഏഴ് എംബി ഡേറ്റയാണ് ഇതിനു വേണ്ടിവരിക. കഴിഞ്ഞ ദിവസം എയർടെലും 4ജി നിരക്കുകൾ കുത്തനെ കുറച്ചിരുന്നു. നിരക്കുകൾ 80 ശതമാനം വരെയാണ് കുറച്ചത്. പുതിയ ഓഫർ പ്രകാരം 51 രൂപയ്ക്ക് ഒരു ജിബി ഡേറ്റ ലഭിക്കും. 4ജി ക്കു പുറമെ 3ജി നിരക്കുകളും കുറച്ചിട്ടുണ്ട്. അതേസമയം, ഈ ഓഫർ ലഭിക്കാൻ തുടക്കത്തില്‍ 1498 രൂപയ്ക്ക് റീചാർജ് ചെയ്യണം. പിന്നീട് 51 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 28 ദിവസത്തേക്ക് 1 ജിബി ഡേറ്റ ലഭിക്കും. ഈ ഓഫറിന്റെ കാലാവധി 12 മാസണ്. ഈ 12 മാസത്തിനിടെ എത്ര വേണമെങ്കിലും 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത് 1ജിബി ഉപയോഗിക്കാം. സമാനമായ രീതിയിൽ 748 രൂപയ്ക്ക് റീചാർജ് ചെയ്താൽ ആറ് മാസത്തോളം 99 രൂപയ്ക്ക് 1ജിബി ഡേറ്റ ഉപയോഗിക്കാൻ കഴിയും. നിലവിൽ എയർടെൽ 1ജിബി 4ജി, 3ജി ഡേറ്റയ്ക്ക് 259 രൂപയാണ് ഈടാക്കുന്നത്. © Copyright 2016 Manoramaonline. All

ഒരു രൂപയ്ക്ക് 300 മിനിറ്റ് 4ജി കോൾ!

രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം ശക്തമാകുകയാണ്. മിക്ക കമ്പനികളും വന്‍ ഓഫറുകളുമായി വരിക്കാരെ പിടിച്ചുനിർത്താൻ മൽസരിക്കുകയാണ്. റിലയൻസ് ജിയോ 4ജിയോയുടെ വരവാണ് പുതിയ ഓഫറുകൾക്ക് പിന്നിലെ രഹസ്യം. കഴിഞ്ഞ ദിവസം റിലയൻസ് കമ്മ്യൂണിക്കേഷൻ (ആർകോം) വൻ ഓഫറുകൾ പ്രഖ്യാപിച്ചു. ഒരു രൂപയ്ക്ക് 300 മിനിറ്റ് 4ജി കോളാണ് ആർകോം ഓഫർ.
ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള കോളുകൾക്കാണ് ഈ ഓഫർ ലഭിക്കുക. വാട്സാപ്പ്, എഫ്ബി മെസഞ്ചർ, സ്കൈപ്പ് തുടങ്ങി മെസഞ്ചറുകൾ ഉപയോഗിച്ച് വിളിക്കാൻ കഴിയും. 30 ദിവസത്തേക്കാണ് ഒരു രൂപയ്ക്ക് 300 മിനിറ്റ് ആപ് ടു ആപ് കോൾ സേവനം നൽകുന്നത്. ദിവസം 10 മിനിറ്റ് സംസാരിക്കാം. ദിവസവും ഏഴ് എംബി ഡേറ്റയാണ് ഇതിനു വേണ്ടിവരിക.
കഴിഞ്ഞ ദിവസം എയർടെലും 4ജി നിരക്കുകൾ കുത്തനെ കുറച്ചിരുന്നു. നിരക്കുകൾ 80 ശതമാനം വരെയാണ് കുറച്ചത്. പുതിയ ഓഫർ പ്രകാരം 51 രൂപയ്ക്ക് ഒരു ജിബി ഡേറ്റ ലഭിക്കും. 4ജി ക്കു പുറമെ 3ജി നിരക്കുകളും കുറച്ചിട്ടുണ്ട്.
അതേസമയം, ഈ ഓഫർ ലഭിക്കാൻ തുടക്കത്തില്‍ 1498 രൂപയ്ക്ക് റീചാർജ് ചെയ്യണം. പിന്നീട് 51 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 28 ദിവസത്തേക്ക് 1 ജിബി ഡേറ്റ ലഭിക്കും. ഈ ഓഫറിന്റെ കാലാവധി 12 മാസണ്. ഈ 12 മാസത്തിനിടെ എത്ര വേണമെങ്കിലും 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത് 1ജിബി ഉപയോഗിക്കാം.
സമാനമായ രീതിയിൽ 748 രൂപയ്ക്ക് റീചാർജ് ചെയ്താൽ ആറ് മാസത്തോളം 99 രൂപയ്ക്ക് 1ജിബി ഡേറ്റ ഉപയോഗിക്കാൻ കഴിയും. നിലവിൽ എയർടെൽ 1ജിബി 4ജി, 3ജി ഡേറ്റയ്ക്ക് 259 രൂപയാണ് ഈടാക്കുന്നത്.  

No comments :

Post a Comment