Saturday, 5 August 2017

വയമ്പ്

ഉണ്ണി കൊടുങ്ങല്ലൂര്‍


കുടുംബം
അരേസിയേ (Araceae)
ശാസ്ത്രീയനാമം
അക്കോറസ് കലാമസ് (Acorus calamus)
ആയുർവേദത്തിൽ‍ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ്‌ വയമ്പ്‌. നെല്ലിന്റേതിനു സമാനമായ രീതിയിലാണ്‌ വയമ്പ്‌ . ഏറെ ഈർപ്പം ആവശ്യപ്പെടുന്ന ഒരു സസ്യമാണ്‌ . നല്ലതുപോലെ ഈര്‍പ്പം ആവശ്യമുള്ള ഒരു സസ്യമാണ്‌ വയമ്പ് . 40 സെന്റീമീറ്റർ വരെ ഉയരം വയ്ക്കുന്ന സസ്യമാണിത്. തിളക്കവും കട്ടിയുമുള്ള ഇലകൾ ഇതിന്റെ പ്രത്യേകതകളിൽ പെടുന്നു ഇലകൾക്ക് അല്പം എരിവ് ഉണ്ടായിരിക്കും
മറ്റ്പേരുകള്‍
ഇംഗ്ലീഷിൽ സ്വീറ്റ് ഫ്ലാഗ് എന്ന പേരിൽ അറിയപ്പെടുന്ന ഇതിന്റെ സംസ്കൃതത്തില്‍ വച ,ഉഗ്രഗന്ധ എന്നിങ്ങനെ അറിയപ്പെടുന്നു.
ഔഷധഗുണങ്ങള്‍
വയമ്പിന്റെ ഉപയോഗം ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ഓർമ്മശക്തിവർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പറയപ്പെടുന്നു. . യൗവനം നിലനിർത്താനും കാഴ്ച ശക്തി, ശുക്ലം എന്നിവ വർദ്ധിപ്പിക്കാനും ശരീരത്തിലുള്ള വിഷം നശിപ്പിക്കാനും ഉള്ള ക്ഷമതയും ഇതിന്റെ ഗുണങ്ങളിൽ പെടുന്നു.
താഴെപറയുന്ന അസുഖങ്ങളുടെ ചികിത്സയ്ക്ക് ആയി വയമ്പ് ഉപയോഗിക്കുന്നു.
സ്വരശുദ്ധിക്കും, ദഹനസംബന്ധമായ പ്രശനങ്ങള്ക്കും വയമ്പ് ഗുണകരം ആണ് ദഹനശക്തി വര്‍ദ്ധിപ്പിക്കാനും വിരശല്യം, മൂത്രതടസ്സം, വാതോപദ്രവങ്ങള്‍, വിഷബാധ എന്നിവ ശമിപ്പിക്കുന്നതിനും വയമ്പ് ഉപയോഗിക്കുന്നു. വയമ്പിന്റെ ഉപയോഗം ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ഓർമ്മശക്തിവർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പറയപ്പെടുന്നു. യൗവനം നിലനിർത്താനും കാഴ്ച ശക്തി, ശുക്ലം എന്നിവ വർദ്ധിപ്പിക്കാനും ശരീരത്തിലുള്ള വിഷം നശിപ്പിക്കാനും ഉള്ള ക്ഷമതയും ഇതിന്റെ ഗുണങ്ങളിൽ പെടുന്നു. ഞരമ്പുരോഗങ്ങളുടെ ചികിത്സയിലും ഇത് ഫലപ്രദമാണ്‌.
ഔഷധമായി ഉപയോഗിക്കേണ്ട വിധം
  1. വയമ്പ്, കൊട്ടം, ബ്രഹ്മി,കടുക്, നറുനീണ്ടിക്കിഴങ്ങ്, തിപ്പലി, ഇന്തുപ്പ്എന്നിവ കൽക്കമായി കാച്ചിയ നെയ്യ് കൊടുത്താൽ കുട്ടികൾക്ക് ബുദ്ധിയും ഓർമ്മശക്തിയും വർദ്ധിക്കുമെന്ന് വിശ്വാസമുണ്ട് .
  2. . വയമ്പ് തേനില്‍ അരച്ച് കൊടുക്കുകയോ, മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്ക്ക്‌ മുലപ്പാലില്‍ അരച്ച് കൊടുക്കുകയോ ചെയ്യാം
  3. അര ഗ്രാം വയമ്പ് പൊടി ഒരു കോഴിമുട്ടയുടെ വെള്ളക്കുരു ചേര്‍ത്ത് ദിവസേന കൊടുത്താല്‍ വില്ലന്‍ ചുമ ശമിക്കും.
  4. കുഞ്ഞുങ്ങള്‍ക്ക്‌ വേഗം സംസാര ശേഷി കിട്ടാന്‍ പച്ച വയംബിനകത്തു തങ്കം കയറ്റി ചുട്ടെടുത് അത് അരച്ച് കൊടുത്താല്‍ മതി.
  5. മുന്‍കാലങ്ങളില്‍ സംഗീതാഭ്യസനം നടത്തുന്നവര്‍ ശബ്ദ ശുദ്ധിക്ക് വേണ്ടി വയമ്പ് പാലില്‍ കാച്ചി കല്‍ക്കണ്ടം ചേര്‍ത്തു കുടിക്കും.
  6. സംസാരിക്കാത്ത തത്തയ്ക്ക് നാവില്‍ വയമ്പ് അരച്ചത്‌ തേച്ചു കൊടുത്താല്‍ എളുപ്പം സംസാരിക്കും . ബ്രോന്കൈടിസ്, സൈനസൈടിസ് ഇവയിലും ഫലപ്രദമാണ്.
  7. ചെറിയ അളവില്‍ കഴിച്ചാല്‍ അസിഡിറ്റി ഇല്ലാതാക്കുകയും. കൂടിയ അളവില്‍ ദഹന രസങ്ങളെ കൂടുതലായി ഉണ്ടാക്കുകയും ചെയ്യും.
  8. വയമ്പും ഇരട്ടി മധുരവും കൂടി കഷായം വെച്ചു
    കൊടുത്താല്‍ കുട്ടികളിലുണ്ടാകുന്ന പനി, ചുമ വയറുവേദന ഇവയില്‍ ഫലപ്രദമാണ്.
  9. ഇതിന്റെ കിഴങ്ങ് പൊടിച്ചത് ദിവസം രണ്ടു നേരം നൂറു മുതല്‍ എഴുനൂറു മില്ലി ഗ്രാം വരെ കൊടുത്താല്‍ നാടീ വ്യൂഹം ശക്തിപ്പെടുന്നു. ഒരു ഗ്രാമില്‍ കൂടുതല്‍ കഴിച്ചാല്‍ ചര്‍ദ്ദി ഉണ്ടാക്കും.
  10. വയമ്പ് കായം അതിവിടയം ചുക്ക് ഇവ കഷായം വെച്ച് കഴിച്ചാല്‍ ദഹനക്കേട് ശമിക്കും.
  11. വയമ്പ്മറ്റ് താളികളുമായി ചേര്‍ത്ത് തല കഴുകിയാല്‍ പേന്‍,ഈര് എന്നിവനശിക്കും.        
  12. അരഗ്രാം വയമ്പ് പൊടി ഒരു കോഴിമുട്ടയുടെ വെള്ളക്കുരു ചേര്‍ത്ത് ദിവസേന കൊടുത്താല്‍ വില്ലന്‍ ചുമശമിക്കും.       
  13. ബ്രഹ്മിയും വയമ്പും കൂടി സമം ചേര്‍ത്ത് പൊടിച്ച പൊടി 1ഗ്രാം വീതം മി.ഗ്രാം.    തേനില്‍ ചേര്‍ത്ത് ദിവസേന പ്രഭാതത്തില്‍ കൊടുത്താല്‍ അപസ്മാരം ശമിക്കും.       
  14. പൂവാം കുറുന്തല്‍, ചെറുള,  അരത്ത  എന്നിവയുടെ കൂടെ വയമ്പ് ചേര്‍ത്ത്പുകയേല്‍ക്കുന്നത് ജ്വരം ശമിപ്പിക്കാനും രോഗബാധതടയുന്നതിനും നല്ലതാണ്.
  15. വയമ്പ് ഹെര്‍ണിയക്കുള്ള നല്ലൊരു പരിഹാരമാണ്. വയമ്പ് പാലില്‍ ചാലിച്ചോ ഉണക്കിപ്പൊടിച്ച് പാലില്‍ കലക്കിയോ കുടിയ്ക്കാം. ഇത് ഹെര്‍ണിയക്കുള്ള ഒരു പരിഹാരമാണ്.
  16. പേരാലിന്റെ പഴുത്തില,ചന്ദനം,മഞ്ഞൾ,വയമ്പ്,കൊട്ടംഇവ സമം എടുത്ത് നന്നായി അരച്ച് പാൽപ്പാടയിൽ ചാലിച്ച് മുഖത്ത് പുരട്ടുക. മുഖത്തെ കറുത്ത പാടുകള്‍ മാറും

No comments :

Post a Comment