Saturday, 5 August 2017

കറ്റാര്‍ വാഴ

ഉണ്ണി കൊടുങ്ങല്ലൂര്‍

ഔഷധ സസ്യങ്ങള്‍ (കറ്റാര്‍ വാഴ)

ഔഷധ സസ്യങ്ങള്‍ 
കറ്റാര്‍ വാഴ


Botanical name : Aloe vera (Linn.) Burm. (Aloe barbadensis Mill)  
Family : Liliaceae 

SANSKRIT SYNONYMS
Kumari, Grithakumari, Grihakanya

AYURVEDIC PROPERTIES 
രസം  : തിക്ത മധുരം 
ഗുണം  :ലഘു സ്നിഗ്ധം 
വീര്യം  : ശീതം 
PLANT NAME IN DIFFERENT LANGUAGES

English  : Aloe, Indian aloe
Hindi  : Gheekaumar, Ghikumari 

ഉദ്യാനസസ്യമായി വളര്‍ത്താന്‍  കഴിയുന്ന ഒരു സസ്യമാണ്‌ കറ്റാര്‍ വാഴ. ഈ സസ്യം ഏകദേശം 30 മുതല്‍  50സെന്റി മീറ്റര്‍ പൊക്കത്തില്‍  വരെ വളരുന്നവയാണ്‌. ചുവട്ടില്‍  നിന്നും ഉണ്ടാകുന്ന പുതിയ മുളകള്‍ നട്ടാണ്‌ പുതിയ തൈകള്‍കൃഷിചെയ്യുന്നത്. കാര്യമായ രോഗങ്ങള്‍  ബാധിക്കാത്ത സസ്യമാണിത്. മുളകള്‍  ഏകദേശം 50 സെന്റീമീറ്റര്‍ അകലത്തിലാണ്‌ നടുന്നത്. നട്ട് ആറാം മാസം മുതല്‍  വിളവെടുപ്പ് ആരംഭിക്കാം. ഒരു ചെടിയില്‍  നിന്നും തുടര്‍ച്ചയായി  മൂന്ന് വര്ഷം  വരെ വിളവെടുക്കുന്നതിന്‌ കഴിയും. ഇത് തോട്ടങ്ങളില്‍  ഇടവിളയായും നടാന്‍  കഴിയും.


വാത പിത്ത രോഗങ്ങള്‍ മുറിവുകള്‍, വ്രണങ്ങള്‍, പൊള്ളല്‍, വയര് വേദന, ത്വക്ക്‌ രോഗങ്ങള്‍,
മല ബന്ധം , മുഴകള്‍, നടു വേദന, ആര്ത്രിടിസ്, ക്ഷീണം ഇവയില്‍ ഫലപ്രദമാണ്. 

വിപണിയില്‍  ആരോഗ്യപാനീയങ്ങള്‍ , മോയിസ്ചറൈസറു‍കള്‍  , 
ലേപനങ്ങള്‍  തുടങ്ങിയ നിരവധി കറ്റാര്‍  വാഴ ഉല്‍പ്പന്നങ്ങള്‍  ഇന്ന് ലഭ്യമാണ്. ആര്‍ത്രൈറ്റിസ്, 
ഡയബറ്റിസ്, അമിതകൊളെസ്റ്ററോള്‍  തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് കറ്റാര്‍ വാഴ നീര് അത്യന്തം ഫലപ്രദമാണ് 

ഇത് ചേര്‍ത്ത് ഉണ്ടാക്കുന്ന തൈലം മുടി വളരാന്‍ സഹായിക്കുന്നു. 

കുമാര്യാസവം, അന്നഭേദിസിന്ധൂരം, മഞ്ചിഷ്ഠാദി തൈലം എന്നിവയില്‍ ഉപയോഗിക്കുന്നു

കറ്റാര്‍ വഴയുട്ടെ കട്ടിയുള്ള ഇലകില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പില്‍ നിന്നാണ് ചെന്നി നായകം ഉണ്ടാക്കുന്നത്‌. 

ഹോമിയോപ്പതി യിലും ഇത് ഔഷധമായി ഉപയോഗിക്കുന്നു. 






No comments :

Post a Comment