ഉണ്ണി കൊടുങ്ങല്ലൂര്‍
ശാസ്ത്രീയ നാമം
കാസ്സ്യ ഓറിക്കുലേറ്റ (Cassia ariculata)
കുടുംബം
കേസാല്പിനേഷ്യേ
മറ്റ്നാമങ്ങള്‍
ടാന്നേർസ് കാസ്സ്യ എന്ന ആംഗലേയ നാമവും ആവര്യ്ക്ക് ഉണ്ട്.
വിവരണം
വരണ്ട പ്രദേശങ്ങളില്‍ ആണ് ഇത് കൂടുതല്‍ ആയി കാണുന്നത്. ഇത് ഒരു ഔഷധ സസ്യം ആണ്. ഇത് നാലടി ഉയരത്തില്‍ വളരുന്നു.ഇടതൂർന്ന ശിഖരങ്ങളും. ദീർഘവൃത്താകൃതിയിലുള്ള ഇലകൾക്ക് ഒരേ വർഗ്ഗത്തിൽ പെടുന്ന കൊന്നയിലയുമായി രൂപ സാദൃശ്യമുണ്ട്. തോലിന് തവിട്ടു നിറം, കടും മഞ്ഞ നിറത്തിലുള്ള പൂക്കൾ.ഇതിന്‍റെ ഫലം 11 സെ മി വര നീളമുള്ള ഒരു പയറാണ്. അതിനുള്ളിൽ 12 – 20 വരെ കായ്കൾകാണപ്പെടുന്നു.
ഔഷധയോഗ്യഭാഗം
ഇതിന്‍റെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യം ആണ്.
ഔഷധഗുണങ്ങള്‍
ധാരാളം ഔഷധ ഗുണമുള്ള ആവരയുടെ എല്ലാ ഭാഗങ്ങളുംകുഷ്ഠം, ആസ്ത്മ, സന്ധിവാതം. പ്രമേഹം തുടങ്ങിയ രോഗങ്ങളിൽ പ്രധാനമായി ഉപയോഗിച്ചു വരുന്നു. ചില ഔഷധക്കൂട്ടുകളിൽ ജ്വര ചികിത്സയ്ക്കും,ആമാശയ പുണ്ണിനും ത്വക് രോഗങ്ങളിലും ഉപയോഗിക്കുന്നു . പൂക്കളിൽഫ്ലേവനോയിഡുകൾ, പ്രൊആന്തോസയാനിഡിൻ, βസീറ്റോസ്റ്റീറോൾ എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
പൂക്കൾ ജലത്തിൽ കുതിർത്ത ലായനി ഒരു കിലോഗ്രാംശരീരഭാരത്തിന് 0.45 ഗ്രാം എന്ന അളവിൽ പ്രമേഹ ഔഷധമായി ഉപയോഗിക്കാം. ഒരേ അനുപാതത്തിൽ ജലവും മദ്യവും ചേർന്നലായനിയിൽപൂക്കളുടെ പൊടി കുതിർത്തെടുത്ത ലായനി ഉപയോഗിച്ച് പ്രമേഹം ബാധിച്ച എലികളിൽനടത്തിയഗവേഷണങ്ങളിൽ, പൂക്കളിലടങ്ങിയ എൻ-ബ്യൂട്ടനോൾഅംശങ്ങളാണ് പ്രമേഹൌഷധമായി പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്[. പൂക്കൾ എഥനോൾ, മെഥനോൾ മദ്യങ്ങളിൽ കുതിർത്ത ലായനികളിൽ നടത്തിയ പരീക്ഷണങ്ങൾ, അവയിൽ വാർദ്ധക്യത്തെ പ്രതിരോധിക്കുന്നആന്റൈഓക്സിഡന്റുകൾഅടങ്ങിയിട്ടുണ്ട് എന്ന് തെളിയിച്ചു. പരീക്ഷണവിധേയമാക്കിയ എലികളിൽ മദ്യം മൂലമുണ്ടാകുന്ന കരൾ രോഗത്തിന് ഇലകളുടെ നീര് ചേർത്തൂണ്ടാക്കിയ ലായനി ഒരു കിലോഗ്രാം ശരീരഭാരത്തിന് 250 മില്ലിഗ്രാം എന്ന അളവിൽ നൽകുമ്പോൾ കരൾ രോഗത്തിന് പ്രതിവിധിയായും പ്രതിരോധമായും പ്രവർത്തിക്കുന്നു.
നേത്ര രോഗങ്ങൾ, രക്തസ്രാവം, വന്ധ്യത, ത്വൿരോഗങ്ങൾ,ഗർഭാശയ സംബന്ധിയായ രോഗങ്ങൾ,അജീർണ്ണം, പ്രമേഹംതുടങ്ങിയ രോഗങ്ങളുടെ ആയുർവേദ ചികിത്സയിൽ ആവര ഉപയോഗിച്ചു വരുന്നു. പൂക്കൾ തമിഴ്നാട്ടിൽ ഭക്ഷണമായി ഉപയോഗിക്കുന്നു... തുകൽ ഊറയ്ക്കിടുന്നതിന് ഉപയോഗിക്കുന്നു,
style="text-align: justify; ">കടുകുരോഹിണി
ശാസ്തീയ നാമം
Picrorhiza Kurroa Royle
കുടുംബം
സ്ക്രോഫുലാരിയേസി
വിവരണം
ഇന്ത്യയില്‍ സമൃദ്ധിയായി കാണപ്പെടുന്ന ഒരു വള്ളിചെടിയാണ് ഇത്. കടുകുരോഹിണി കറുപ്പും വെളുപ്പും ഉണ്ട്. വെളുത്തതിനാണ് ഗുണം കൂടുതല്‍. കയ്പ്പുരസമാണ് ഈ സസ്യത്തിന്.
ഔഷധയോഗ്യഭാഗം
വേര്, കാണ്ഡം
ഔഷധഗുണങ്ങള്‍
കരള്‍ ഉത്തേജക ഔഷധിയാണ്. കരള്‍ രോഗങ്ങള്‍ക്കും കരള്‍ സംരക്ഷണത്തിനും ഈ സസ്യം വളരെയധികം ഫലപ്രദമാണ്. എണ്ണകാച്ചാനും ഉപയോഗിക്കുന്നു. വേരില്‍ നിന്നുണ്ടാക്കുന്ന കഷായം ദിവസത്തില്‍ രണ്ടു തവണ കഴിച്ചാല്‍മഞ്ഞപ്പിത്തമടക്കമുള്ള
കരള്‍ രോഗ സംബന്ധിയായ രോഗങ്ങളില്‍ നിന്നും മോചനം നേടാന്‍ കഴിയുമെന്ന്കണ്ടെത്തിയിട്ടുണ്ട്.
ഇതിന്‍റെ വേര് ഉണക്കിപ്പൊടിച്ച് പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് കരള്‍ഉത്തേജനത്തിന്
സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എണ്ണകാച്ചാനും ഉപയോഗിക്കുന്നു
No comments :
Post a Comment