ഉണ്ണി കൊടുങ്ങല്ലൂര്‍
കിരിയാത്ത്
സാധാരണ നമ്മുടെ നാട്ടില്‍ എല്ലായിടത്തും കാണപ്പെടുന്ന ഔഷധസസ്യമാണ് കിരിയത്ത്. ഇലകളും വേരുകളുംചികിത്സക്കായി ഉപയോഗിക്കുന്നു.
മറ്റ് പേരുകള്‍
നിലവേപ്പ് എന്നും അറിയപ്പെടുന്ന കിരിയാത്തസംസ്കൃതത്തിൽ കിരാതതിക്തം, കാണ്ഡതിക്തം,ഭൂനിംഭ, തിക്തക (किराततिक्तम्,काण्डतिक्तम्, भूनिम्भ, तिक्तका) എന്നും ഇംഗ്ലീഷിൽ Chiretta Plant എന്നും ഹിന്ദിയിൽ किर्यात എന്നും അറിയപ്പെടുന്നു.
വിവരണം
അരമീറ്റർ വരെ ഉയരത്തിൽ വളരുന്നു, ഇടതൂർന്ന ചെറുശാഖകളായി പടർന്നു വളരുന്നു. ഇളം നീലയും വെളുത്തതുമായ പുഷ്പങ്ങൾ ഉണ്ടാകുന്നു. കിരിയത്തിന്‍റെ ഇലകള്‍ക്കും തണ്ടിനും കയ്പ്പ് രസമാണ് ഉള്ളത്. ഇലകള്‍ക്ക് കടും പച്ച നിരവും ചതുര്‍ ഭുജാക്രിതിയും ആണ് ഉള്ളത്. ഉണക്കിയ കിരിയാത്തയാണ് മരുന്നിന് ഉപയോഗിക്കുന്നത്.
ഔഷധയോഗ്യഭാഗം
സമൂലം
ഔഷധഗുണങ്ങള്‍
ചുമ ,ശ്വാസം മുട്ട്, നെഞ്ചെരിച്ചിൽ ത്വക്ക് രോഗങ്ങള്‍ക്കുള്ള ഔഷധമായും ഇത് ഉപയോഗിക്കുന്നു. പനി, മലമ്പനി, മഞ്ഞപ്പിത്തം, ക്ഷീണം, വിശപ്പില്ലയ്മ, പാമ്പ് വിഷം,വിര, മുതലായ അസുഖങ്ങക്കുള്ള മരുന്നുകൾക്ക് ഉപയോഗിക്കുന്നു.ഒരു കരള്‍ സംരക്ഷണ ഔഷധിയാണ്. തിക്തരസ പ്രധാനമായ ഈ സസ്യം കരളിന്റെ ബൈല്‍ ഒഴുക്ക് (billiary flow) ത്വരിതപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കരള്‍ നാശത്തില്‍ നിന്നും കരളിനെവീണ്ടെടുക്കുന്നതിനും ഈ സസ്യം ഉപയോഗിക്കുന്നു. ഒരു ജൈവ കീടനാശിനി ആയും ഈ സസ്യം ഉപയോഗിക്കുന്നു
No comments :
Post a Comment