Saturday, 5 August 2017

വായു ശുദ്ധമാക്കും സസ്യങ്ങള്‍!!

ഉണ്ണി കൊടുങ്ങല്ലൂര്‍


ശുദ്ധമായ വായു ആരോഗ്യത്തിനേറെ പ്രധാനമാണ്. വായുമലിനീകരണം ലംഗ്‌സ് ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും ഇടയാക്കുന്നുമുണ്ട്.
വീടിനു പുറത്തെ വായു ശുദ്ധീകരിയ്ക്കാന്‍ നമുക്കു കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും വീടിനുള്ളിലെ വായു ശുദ്ധീകരിയ്ക്കാന്‍ നമുക്കു ശ്രമിയ്ക്കാവുന്നതേയുള്ളൂ.
വീടിനകത്തെ വായു ശുദ്ധീകരിയ്ക്കാനുള്ള ഒരു വഴിയാണ് ചില തരം സസ്യങ്ങള്‍ വീടിനുള്ളിലും വീടിനോടു ചേര്‍ന്നും വച്ചു പിടിപ്പിയ്ക്കുകയെന്നത്. ഇവയേതൊക്കെയെന്നു നോക്കൂ,
Peace Lilly
പീസ് ലില്ലി എന്നറിയപ്പെടുന്ന ഈ സസ്യം ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍, ട്രൈക്ലോറോഎഥിലീന്‍ തുടങ്ങിയ വാതകങ്ങളെ ഒഴിവാക്കി വായു ശുദ്ധീകരിയ്ക്കും.
Aloe Vera
കറ്റാര്‍വാഴ വായു ശുദ്ധീകരിയ്ക്കുന്ന മറ്റൊരു സസ്യമാണ്. ധാരാളം ആയുര്‍വേദ ഗുണങ്ങളുള്ള ഒന്ന്. പെയിന്റില്‍ നിന്നുള്ള വാതകങ്ങള്‍, വീടു വൃത്തിയാക്കാനുപയോഗിയ്ക്കുന്ന കെമിക്കലുകളില്‍ നിന്നുള്ള രാസവാതകങ്ങള്‍ എന്നിവയുടെ ദോഷം ഇവ അകറ്റും.
Snake Plant
ബാത്‌റൂമില്‍ വയ്ക്കാന്‍ പറ്റിയ ഒന്നാണ് സ്‌നേക് പ്ലാന്റ്. ഇത് ബാത്‌റൂം വൃത്തിയാക്കുന്ന ലായനികളില്‍ അടങ്ങിയിരിയ്ക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് ഒഴിവാക്കും.
spider
സ്‌പൈഡര്‍ പ്ലാന്റ് എന്നറിയപ്പെടുന്ന ഇതും കാര്‍ബണ്‍ മോണോക്‌സൈഡ്, ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ തുടങ്ങിയ വാതകങ്ങളെ അകറ്റും.
Golden Pathos
ഗോള്‍ഡന്‍ പാത്തോസ് എന്ന ഈ സസ്യവും വായുമലിനീകരണം അകറ്റും.
English Ivy
ഇംഗ്ലീഷ് ഐവിയാണ് മറ്റൊരു ചെടി. ഇതും വായുമലിനീകരണം ഒഴിവാക്കാന്‍ നല്ലതാണ്.
Cry
ഈ ക്രൈസാന്തമം ബെന്‍സീന്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു സസ്യമാണ്.

No comments :

Post a Comment