Saturday, 5 August 2017

മൈലാഞ്ചി

ഉണ്ണി കൊടുങ്ങല്ലൂര്‍


ശാസ്ത്രനാമം
ലോസോണിയ ഇനേര്‍മിസ്
കുടുംബം
ലിത്രേസി
ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. ബലമുള്ള നേര്‍ത്ത ശാഖകള്‍ കാണപ്പെടുന്ന ഇതിന്റെ ഇലകള്‍ വളരെ ചെറുതായിരിക്കും. സൗന്ദര്യ വര്‍ദ്ധക ഔഷധിയായ ഇത് ചില ത്വക്ക്   രോഗങ്ങളെ ശമിപ്പിക്കാനും ഉപയോഗിച്ച് വരുന്നു.
മറ്റ് പേരുകള്‍
ഹിന്ദിയിൽ ഹെന്ന എന്നും मेहेंदी (മേഹേംദി) എന്നും ആറിയപ്പെടുന്നു. തമിഴിൽ ഇത് மருதாணி (മരുതാണി)மருதோன்றி (മരുതോണ്ടി) എന്നും അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Henna tree എന്നും സംസ്കൃതത്തിൽ രാഗാംഗി, രക്തഗർഭ, മദയന്തികാ,മേന്ധി, എന്നും അറിയപ്പെടുന്നു.
ഔഷധയോഗ്യ ഭാഗം
ഇല, പുഷ്പം, വിത്ത്
താഴെ പറയുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് ആയി ഇത് ഉപയോഗിക്കുന്നു
രക്തശുദ്ധി, മന:ശ്ശാന്തി, ആര്‍ത്തവതകരാറുകള്‍, മഞ്ഞപ്പിത്തം എന്നിവക്കെല്ലാം മൈലാഞ്ചി വിശേഷ ഔഷധമാണ്. കൂടാതെ മുടിയുടെ ആരോഗ്യത്തിനും മൈലാഞ്ചി ഉത്തമം ആണ്.
ഔഷധമായി ഉപയോഗിക്കേണ്ട വിധം
  1. തലമുടി വളരാനുള്ള മികച്ച ഔഷധങ്ങളാണ് കോഴിമുട്ടയും മൈലാഞ്ചിനീരും.ചേര്‍ത്ത് തലയില്‍ തേച്ചാല്‍ മതി.
  2. മൈലാഞ്ചിയരച്ച് കൈത്തലത്തിലും കാലിന്റെ വെള്ളയിലും വിരലുകളിലും വെച്ചുകെട്ടുന്നത് രക്തശുദ്ധിക്കും മന:ശ്ശാന്തിക്കും നല്ലതാണ്.
  3. മൈലാഞ്ചിയിലയും പച്ചമഞ്ഞളും അരച്ച് കാലില്‍ പൊതിഞ്ഞ് വെച്ചാല്‍  കുഴിനഖം  മാറിക്കിട്ടും.
  4. മൈലാഞ്ചി വേര്, ചുക്ക്, എള്ള് എന്നിവയെല്ലാം കൂടി  50 ഗ്രാം വീതമെടുത്ത് 400 മില്ലി ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് 25 മില്ലിയാക്കി കല്ലുപ്പ് മേമ്പൊടിയാക്കി കാലത്തും രാത്രിയും കഴിക്കുന്നത് ആര്‍ത്തവത്തകരാറുകള്‍ക്ക് ഗുണം ചെയ്യും.
  5. മൈലാഞ്ചി സമൂലം അരച്ച് പാലില്‍ കഴിക്കുകയോ കഷായം വെച്ചുകഴിക്കുകയോ ചെയ്താല്‍ മഞ്ഞപ്പിത്തം കുറയും.
  6. മൈലാഞ്ചി ഇടിച്ചു പിഴിഞ്ഞനീരില്‍ മൈലാഞ്ചിവേര് കല്‍ക്കമാക്കി കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ തേച്ചാല്‍ തലമുടി കറുത്ത് വളരുകയും മുടികൊഴിച്ചില്‍ മാറുകയും ചെയും.
  7. കുഷ്ഠത്തിന്മൈലാഞ്ചിയില കഷായം വെച്ച് 25മില്ലി വീതം രണ്ടുനേരം സേവിക്കുക.
  8. 3 ഗ്രാം മൈലാഞ്ചിപ്പൂവ് അരച്ച് ശുദ്ധജലത്തില്‍ കലക്കിക്കുടിച്ചാല്‍ ബുദ്ധിപരമായഉണര്‍വ്വിന് നല്ലതാണ്.
  9. മൈലാഞ്ചിയില കഷായം വെച്ച് ഒരൌണ്‍സ് വീതംരണ്ടുനേരം സേവിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും.
  10. കഫ-പിത്തരോഗങ്ങള്‍ ശമിപ്പിക്കാനും വ്രണം ഉണങ്ങാനും വേദന ഇല്ലാതാക്കാനും കഴിയുന്നവയാണ് മൈലാഞ്ചി.

No comments :

Post a Comment