ഉണ്ണി കൊടുങ്ങല്ലൂര്‍
🌿
🌿
അകര്‍കര ¦ അക്ക്രാവ് ¦ അക്കിക്കറുക 🌿
🌿


അകര്‍കര ¦ അക്ക്രാവ് ¦ അക്കിക്കറുക 🌿

അക്കിക്കറുകയുടെ അത്ഭുത ഔഷധ ഗുണങ്ങള്‍
Arogyajeevanam - ആരോഗ്യജീവനം
☘️ പല്ലിനുണ്ടാകുന്ന കേടുപാടുകള്‍ കൊണ്ട് പല്ലുവേദന ഉണ്ടാകുമ്പോള്‍ അക്കിക്കറുകയുടെ വേര് കഷായം വെച്ച് കൂടെക്കൂടെ കവിള്‍ക്കൊണ്ടാല്‍ വേദന ശമിക്കും.
☘️ പല്ലുവേദന ഉണ്ടാകുമ്പോള്‍ അക്കിക്കറുകയുടെ വേരിന്റെ ചൂര്‍ണ്ണം വേദനയുള്ള പല്ലിന്റെ ചുവട്ടില്‍ മോണയില്‍ വെച്ചാല്‍ വളരെ പെട്ടന്ന് വേദനയ്ക്ക് ആശ്വാസം ലഭിക്കും. പൂവ് ചതച്ചു വെച്ചാലും, കടിച്ചു പിടിച്ചാലും വേദന ശമിക്കും. നീര്‍ക്കെട്ടും മാറും.
☘️ വായ്നാറ്റം അകലാനും അക്കിക്കറുകയുടെ പൂവ് ചവച്ചാല്‍ മതിയാകും. ഒപ്പം പൂവും ഇലയും ഇട്ടു വെള്ളം തിളപ്പിച്ചു കവിള്‍കൊള്ളുകയും ചെയ്യാം.
☘️ അക്കിക്കറുകയുടെ പഞ്ചാംഗം ചൂര്‍ണ്ണമാക്കി അല്പം ഗ്രാമ്പൂ, ആലം ഇവ പൊടിച്ചു ചേര്‍ത്താല്‍ പല്ലു തേക്കാന്‍ ഉത്തമമായ ദന്തചൂര്‍ണ്ണം ആയി.
☘️ അക്കിക്കറുകയുടെ വേര് കഷായം വെച്ച് തൊണ്ടയില്‍ കൊണ്ടാല്‍ (Gargling) ശബ്ദസംബന്ധിയായ പ്രശ്നങ്ങള്‍ ശമിക്കും. ടോൺസിലൈറ്റിസ് (TONSILITIS) ശമിക്കും.
☘️ അക്കിക്കറുകയുടെ വേരിന്‍റെ പൊടി അല്ലെങ്കില്‍ പൂവ് ചതച്ചു വെള്ളത്തില്‍ കലക്കി തൊണ്ടയില്‍ കൊണ്ടാലും തൊണ്ടവേദന, കണ്ഠപാകം ശമിക്കും. ടോൺസിലൈറ്റിസ് മാറാന്‍ ഇതും നന്ന്.
☘️ അക്കിക്കറുക അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന മാറും. അക്കിക്കറുകയുടെ സ്വരസം നാലു തുള്ളി വരെ ഓരോ നാസാദ്വാരത്തിലും നസ്യം ചെയ്താല്‍ തലവേദന, കൊടിഞ്ഞി (മൈഗ്രേന്‍) എന്നിവ ശമിക്കും.
☘️ നാഡി ഞരമ്പുവ്യൂഹത്തിന് ഉത്തമപോഷമാണ് അക്കിക്കറുക. അപസ്മാരം ശമിക്കാന്‍ അക്കിക്കറുകയുടെ വേരിന്റെ ചൂര്‍ണ്ണം വയമ്പ് (വച) ചേര്‍ത്ത് കഴിക്കുന്നത് ഫലപ്രദമായ ഒരു പ്രയോഗമാണ്. തേന്‍ ചേര്‍ത്തും കഴിക്കാം.
☘️ എക്കിട്ടം, എക്കിള്‍ ശമിക്കാന്‍ അക്കിക്കറുകയുടെ പൂവ് വായിലിട്ടു ചവച്ച ശേഷം വായ വെള്ളമൊഴിച്ചു കുലുക്കുകുഴിഞ്ഞാല്‍ മതി. പഴകിയ എക്കിട്ടം ശമിക്കാന്‍ അക്കിക്കറുകയുടെ വേരിന്റെ ചൂര്‍ണ്ണം തേനില്‍ ചാലിച്ച് ദിവസം രണ്ടു മൂന്നു പ്രാവശ്യം വെച്ച് സേവിക്കുന്നത് സഹായകമാണ്.
☘️ ധാതുക്ഷയം മൂലമുള്ള ക്ഷീണം മാറാന്‍ അക്കിക്കറുക, ശതാവരി, നിലപ്പനക്കിഴങ്ങ് ഇവയുടെ ചൂര്‍ണ്ണം തുല്യയളവില്‍ ചേര്‍ത്തു വെച്ച് നിത്യവും രണ്ടു നേരം ഓരോ സ്പൂണ്‍ വീതം പശുവിന്‍പാലില്‍ കലക്കി കഴിക്കുന്നത് അതീവഫലപ്രദമാണ്.
☘️ ഹൃദയരോഗങ്ങളില്‍ അക്കിക്കറുക നന്ന്. നെഞ്ചുവേദന (Angina Pain), ഉയര്‍ന്ന ഹൃദയമിടിപ്പ് എന്നിവകളില്‍ അക്കിക്കറുകയുടെ പൂവ് നീര്‍മരുതിന്റെ (Arjuna tree) തൊലിയും ചേര്‍ത്തു കഷായം വെച്ച് കഴിക്കുന്നത് ഉത്തമമായ ഒരു പ്രയോഗമാണ്. നിത്യേന ഒന്നോ രണ്ടോ പൂവ് ഒരു സ്പൂണ്‍ അര്‍ജുനചൂര്‍ണ്ണം ചേര്‍ത്ത് വെള്ളത്തില്‍ വെന്തു കഷായമാക്കി കഴിക്കാം.
☘️ അക്കിക്കറുകയുടെ പൂവ്, നീര്‍മരുതിന്റെ തൊലി, വലിയ അരത്ത - ഇവ കഷായം വെച്ച് നിത്യവും പ്രഭാതത്തില്‍ സേവിച്ചാല്‍ ഹൃദയസുഖവും ഉദരസുഖവും ഉണ്ടാകും. രണ്ടോ മൂന്നോ പൂവ്, വലിയ അരത്തയുടെ വേര് ചൂര്‍ണ്ണം രണ്ടു ഗ്രാം വരെ, നീര്‍മരുതിന്റെ വേര് ചൂര്‍ണ്ണം അഞ്ചു ഗ്രാം വരെ 200 മില്ലി വെള്ളത്തില്‍ വേവിച്ച് ഒരു കപ്പ് അളവാക്കി വറ്റിച്ച് അരിച്ച് തണുപ്പിച്ച് കഴിക്കാം.
☘️ അക്കിക്കറുകയുടെ പൂവ് അരച്ച് പാലില്‍ വെന്ത് നിത്യം കഴിച്ചാല്‍ ഉദ്ധാരണശേഷിക്കുറവ് മാറും. പൂവിനു പകരം 500 mg വേരിന്റെ ചൂര്‍ണ്ണം പാലില്‍ കഴിച്ചാലും ഫലമുണ്ടാകും.
☘️ അക്കിക്കറുകയുടെ വേരിന്‍ ചൂര്‍ണ്ണം അഞ്ചു ഗ്രാം എടുത്തു അറുപതു മില്ലി വെളിച്ചെണ്ണയില്‍ ആറു മുതല്‍ എട്ടു ദിവസം വരെ സൂര്യപാകം ചെയ്ത് അരിച്ചെടുത്ത് തയാറാക്കിയ തൈലം ഇരുപത്തിയൊന്നു ദിവസം ലേപനം ചെയ്താല്‍ ഉദ്ധാരണശേഷിക്കുറവ് ഉള്ളവരില്‍ ഉദ്ധാരണശേഷി മെച്ചപ്പെടും.
☘️ വാതം കൊണ്ട് മുഖം കോടിയ അവസ്ഥയില്‍ അക്കിക്കറുക അരച്ചു ലേപനം ചെയ്യുന്നത് ഗുണപ്രദമാണ്.
☘️
☘️
☘️ അള്‍സര്‍, കൊളൈറ്റിസ് മറ്റു ഉദരരോഗങ്ങള്‍, തന്മൂലം ഉണ്ടാകുന്ന വായ്‌പ്പുണ്ണ് നെഞ്ചെരിച്ചില്‍, IBS (Irritable bowel syndrome) തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ അക്കിക്കറുക ഉള്ളില്‍ കഴിക്കുന്നത് ഒഴിവാക്കണം. ഈ പ്രയോഗങ്ങള്‍ ഫലദായകങ്ങളാണെന്നിരിക്കെത്തന്നെ, ഇവ ഉപയോഗിക്കുന്നത് കൃതഹസ്തരായ, ജ്ഞാനികളായ വൈദ്യന്മാരുടെ ഉപദേശപ്രകാരം മാത്രമായിരിക്കാന്‍ ശ്രദ്ധിക്കണം.
☘️ പാഴ്ചെടി പോലെ വഴിയോരങ്ങളിലും വയല്‍വരമ്പുകളിലും വളര്‍ന്നു നില്‍ക്കുന്ന അക്കിക്കറുകയുടെ ഔഷധഗുണങ്ങള്‍ ഇനിയുമേറെയുണ്ട്. ഇതുപോലെ തന്നെയാണ് ഒട്ടുമിക്ക ഔഷധസസ്യങ്ങളുടെ കാര്യവും. നശിപ്പിക്കാതിരിക്കുക. സംരക്ഷിക്കുക. സ്വന്തം വീട്ടുവളപ്പില്‍ വെച്ചുപിടിപ്പിക്കുക.
34 ¦
🌿
🌿 അകര്‍കര ¦ അക്ക്രാവ് ¦ അക്കിക്കറുക
🌿
🌿




കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ചതുപ്പു നിലങ്ങളിലും വയലുകളിലുമൊക്കെ സുലഭമായി വളര്‍ന്നു കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് അക്കിക്കറുക അഥവാ അക്ക്രാവ്. പല്ലുവേദന ഉള്ളപ്പോള്‍ ഇതിന്റെ പൂവ് അടര്‍ത്തി വേദനയുള്ള ഭാഗത്തു കടിച്ചു പിടിച്ചാല്‍ വേദനയ്ക്ക് പെട്ടന്ന് ആശ്വാസം തരുന്നതു കൊണ്ട് നാട്ടിന്‍പുറങ്ങളില്‍ ഇതിനെ പല്ലുവേദനച്ചെടി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഭാരതീയനല്ല ഈ ചെടി, വിദേശിയാണ്. ഒന്നില്‍ക്കൂടുതല്‍ വകഭേദങ്ങളില്‍ ഈ സസ്യം കാണപ്പെടുന്നു. വടക്കേ ഇന്ത്യയില്‍ അകര്‍കര എന്ന പേരില്‍ അറിയപ്പെടുന്നു.



















No comments :
Post a Comment