ഉണ്ണി കൊടുങ്ങല്ലൂര്‍

തൃശൂര്‍: ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വള കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.
ദേശീയ പാതയില്‍ കൊടുങ്ങല്ലൂരിനും ചാവക്കാടിനും ഇടയില്‍ വച്ച് വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ ജനന്ദ്രേിയത്തിലാണ് വള കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനിടെയാണ് വള പോലീസ് സര്‍ജന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.
ഏതെങ്കിലും ആചാരത്തിന്റെ ഭാഗമായാണോ വള ധരിച്ചിരിക്കുന്നതെന്ന് പോലീസ് അന്വേഷണം തുടങ്ങി. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധമുള്ള ചില ഗ്രൂപ്പുകളും പോലീസ് നിരീക്ഷണത്തിലാണ്. ലഹരി മരുന്ന് ഗ്രൂപ്പുകാരുടെ കോഡ് ആയാണോ വള ധരിച്ചിരിക്കുന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്. സാത്താന്‍ സേവ നടത്തുന്നവരെയും പോലീസ് സംശയിക്കുന്നു.
No comments :
Post a Comment