Saturday, 5 August 2017

കരിനൊച്ചി

ഉണ്ണി കൊടുങ്ങല്ലൂര്‍


ശാസ്ത്രീയനാമം.
വൈറ്റെക്സ് നെഗുണ്ടോ (VitexNegundo Linn.)
മറ്റ്പേരുകള്‍
സംസ്കൃതത്തില്‍ ഇതിനെ നിർഗ്ഗുണ്ടി, സിന്ധുവാര:,നീലമഞ്ജരി, ഇന്ദ്രസുരസ:, ഇന്ദ്രാണികാ, ഭൂതകേശി, നീലികാഎന്നിങ്ങനെയും ഹിന്ദിയില്‍ സംഹാലു എന്നും ഗുജറാത്തിയില്‍ നാഗഡോ എന്നും ബംഗാളിയില്‍ നിശിന്ദാ എന്നും അറിയപ്പെടുന്നു. കൂടാതെ തമിഴില്‍ നൊച്ചി എന്നും തെലുങ്കില്‍ നേല്ലാവാവിലി എന്നും അറിയപ്പെടുന്നു.
വിവരണം
വേദന സംഹാരിയായി ഉപയോഗിക്കാവുന്ന ഒരു ഔഷധം ആണ് ഇത്. പുഷ്പത്തിന്റേയും ഇലയുടെ നിറത്തെ ആധാരമാക്കിയും കരിനൊച്ചി, വെള്ളനൊച്ചി, ആറ്റുനൊച്ചി എന്നിങ്ങനെ നൊച്ചിയെ മൂന്നായി തരം തിരിക്കാവുന്നതാണ്‌
മൂന്ന് മീറ്ററോ അതിലും കൂടുതലോ ഉയരത്തിൽ ശാഖോപശാഖകളായി പടർന്ന് വളരുന്ന ഒരു സസ്യമാണിത്.ഇതിന്റെ തൊലി ഇരുണ്ട് ചാരനിറത്തിലായിരിക്കും കാണപ്പെടുക. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഒരു സം‌യുക്ത് അപ്ത്രത്തിൽ 3-5 വരെ പത്രകങ്ങളും ഉണ്ടായിരിക്കും. പത്രവൃന്തത്തിന്‌ 7-9 സെന്റീമീറ്റർ വരെ നീളമുണ്ടായിരിക്കും. ഇവയുടെ അഗ്ര ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇലകൾക്ക് 8-14 സെന്റീമീറ്റർ വരെ നീളവും 2-3 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും. ഇലകളൂടെ അടിവശത്ത് നേർത്ത രോമങ്ങൾ കാണാവുന്നതുമാണ്‌. ഇലയുടെ മുകൾ ഭാഗത്തിന്‌ പച്ച നിറവും അടിഭാഗത്തിന്‌ വയലറ്റു കലർന്ന പച്ച നിറവുമായിരിക്കും ഉണ്ടാകുക. പൂങ്കുലകൾ ചെടിയുടെ അഗ്രഭാഗത്ത് കുലകളായി ഉണ്ടാകുന്നു. ഇതിന്‌ ഏകദേശം 30സെന്റീ മീറ്റർ നീളം കാണും. നീലപ്പൂവുകള്‍ ഉണ്ടാകുന്നവയാണ് കരിനൊച്ചി.
താഴെ പറയുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് ആയി ഇത് ഉപയോഗിക്കുന്നു.
വാത രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. ആര്ത്രൈടിസ്, നീര്
ആര്ത്രൈടിസ് കാരണം ഉണ്ടാകുന്ന മുതുകു വേദന,
അജീര്‍ണ്ണം, വയറു വേദന, പുളിച്ചു തികട്ടല്‍, അതിസാരം,
മുറിവുകള്‍, വ്രണങ്ങള്‍, ചുമ, മലേറിയ, രക്ത ശ്രാവത്തോട്‌
കൂടിയ അര്‍ശസ്, കുഷ്ടം , ഇവയില്‍ ഫലപ്രദമാണ്.

ഔഷധയോഗ്യഭാഗങ്ങള്‍
വേര്‌, തൊലി , ഇല എന്നിവയാണ്‌ ഔഷധയോഗ്യമായ ഭാഗങ്ങൾ.
ഔഷധഗുണങ്ങള്‍
നീരു്, വേദന, വാതം എന്നിവയെ ശമിപ്പിക്കും.ബലാസഹചരാദി കഷായത്തിലെ ഒരു .ഘടകമാണു്ഇലയും തണ്ടുമിട്ടു തിളപ്പിച്ച വെള്ളം ജ്വരം, നീരിളക്കം, വാതം എന്നീ രോഗങ്ങള്‍ക്കെതിരെ ആവിപിടിക്കാന്‍ നല്ലതാണ്. തലവേദന മാറുവാന്‍ കരിനൊച്ചിയില നിറച്ച തലയിണ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. ഔഷധമായി ഉപയോഗിക്കേണ്ട വിധം
  1. ചെറിയക്കുട്ടികള്‍ക്ക് അപസ്മാരം, പനി എന്നിവ ഉണ്ടാകുന്ന സമയത്ത് കരിനെച്ചി മരത്തിന്റെ ഇലയിലെ നീര് എടുത്ത് കൊമ്പന്‍ജാതി ഗുളികയില്‍ ചേര്‍ത്ത് കൊടുത്താല്‍ പനി, അപസ്മാരം എന്നിവ ഭേദപ്പെടും. കൊമ്പന്‍ജാതി എന്നാല്‍‍ ആയുര്‍‍വേദ മരുന്നുകളുടെ ഒരുമിശ്രിതമാണ്. ഇത് കൂടാതെ കരിനെച്ചി നീര് മാത്രം കൊടുത്താലും രോഗം തടയാന്‍ സാധിക്കുന്നു.
  2. കരിനെച്ചിയില കഷായം വെച്ച് ചൂടോടെ കവിള്‍ കൊള്ളുക. ഇത് വായ് പുണ്ണിന് നല്ലതാണ്.
  3. കരിനെച്ചിയില പിഴിഞ്ഞെടുത്ത നീര് 5-10 തുള്ളി രണ്ടു മൂക്കിലും ഒഴിക്കുന്നത് പെട്ടെന്നുണ്ടാകുന്ന അബോധാവസ്ഥ വീണ്ടെടുക്കാന്‍ നല്ലതാണ് അപസ്മാര രോഗികള്‍ക്ക്.
  4. തൊണ്ടക്കകത്തും കഴുത്തിനുചുറ്റുമുള്ള ലസികാ ഗ്രന്ഥികള്‍ വീര്‍ത്താല്‍ കരിനെച്ചിലയുടെ നീര് മി.ലി. വീതം രാവിലെയും വൈകീട്ടും പതിവായി കുടിക്കുക.
  5. കരിനെച്ചി വേരും ഇലയുമിട്ട് വെന്ത കഷായത്തില്‍ ആവണക്കെണ്ണ ഒഴിച്ച് കഴിച്ചാല്‍ നടുവേദന, മുട്ടുകളിലുണ്ടാകുന്ന നീര്, വേദന എന്നിവ പൂര്‍ണ്ണമായും വിട്ടുമാറും.
  6. തുളസിയില, കരിനെച്ചിയില, കുരുമുളക് എന്നിവ മൂന്നും സമമെടുത്ത് കഷായം വച്ചു കുടിക്കുന്നത് പനി, മലമ്പനി എന്നിവ ശമിക്കും.
  7. കരിനെച്ചിലയുടെ നീരില്‍ ആവണക്കെണ്ണ ഒഴിച്ച് വയറിളക്കിയാല്‍ നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടും.
  8. കഫക്കെട്ടിനും, ശ്വാസംമുട്ടിനും, ജലദോഷത്തിനും ഇലയിട്ട വെള്ളം ആവി പിടിക്കുന്നു. മൂത്രതടസ്സത്തിന് നല്ല മരുന്നാണ്. മലേറിയ ചികിത്സക്കും .ഉപയോഗിക്കുന്നു
  9. മൂത്രത്തിലെ കല്ലിന്‌ തിപ്പെലിയുംകരിനൊച്ചി വേരും ഉണക്കിപ്പൊടിച്ച്‌ കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത്‌ ദിവസവും രണ്ട്‌ നേരം കഴിക്കുക.
  10. കുറുന്തോട്ടി, യവം, കരിനൊച്ചി, വെളുത്തുള്ളി ഇവ സമമായി കഷായമാക്കി 25 മില്ലി വീതം ദിവസവും പതിവായി ഉപയോഗിച്ചാല്‍ എല്ലാവിധത്തിലുമുള്ള വാതാവസ്ഥയിലും ഫലപ്രദമാണ്
  11. ഇലയുടെ നീര് ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍
    കഴുത്തിന്‌ ചുറ്റും ഉണ്ടാകുന്ന നീര് ശമിക്കും.
  12. വേര് കഷായം വെച്ച് കഴിച്ചാല്‍ വാത രോഗങ്ങള്‍, വയറു വേദന,
    മൂത്ര നാളത്തിനുണ്ടാകുന്ന പുകച്ചില്‍, വിര ശല്യം ഇവ ശമിക്കും.
  13. ഇതിന്റെ ഇല കഷണങ്ങളാക്കി അരിഞ്ഞു തുണിയില്‍ കെട്ടി
    ചൂടാക്കി കിഴി വെച്ചാല്‍ വാത രോഗത്താലുണ്ടാകുന്ന വേദന,
    ആര്ത്രൈടിസ്, നീര്‍ക്കെട്ട്, ഇവയില്‍ ഫലപ്രദമാണ്.
  14. ഇരുപതു മുതല്‍ മുപ്പതു മില്ലി വരെ ഇലയുടെ നീര്
    സമഭാഗം ഗോ മൂത്രവും ചേര്‍ത്ത് അതിരാവിലെ കഴിച്ചാല്‍
    പ്ലീഹ രോഗങ്ങള്‍ ശമിക്കും.ഇല അരച്ചു പ്ലീഹ
    സ്ഥിതി ചെയ്യുന്ന ഭാഗത്തിന് പുറത്തു പുരട്ടുകയും ചെയ്യാം.
അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍
ഇലകളിൽ ബാഷ്പശീലതൈഅലം, റേസിൻ, സുഗന്ധതൈലം,കാർബണിക അമ്‌ളങ്ങൾ, ആൽക്കലോയിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

No comments :

Post a Comment