Saturday, 5 August 2017

അമുക്കുരം

ഉണ്ണി കൊടുങ്ങല്ലൂര്‍

ഔഷധ സസ്യങ്ങള്‍ (അമുക്കുരം)





ഔഷധ സസ്യങ്ങള്‍ അമുക്കുരം
botanical name     : withania somnifera
family               : solanaceae

sanskrit name       : aswagandha, varahika, vaajigandha
english name         : wnter chery
രസം     : കഷായതിക്തം
ഗുണം    : ലഘുസ്നിഗ്ധ
വീര്യം : ഉഷ്ണം
ഞരമ്പ്‌ രോഗങ്ങള്‍, വന്ധ്യത ആര്ത്രൈടിസ് ഇവയില്‍ ഫലപ്രദമാണ്.
നല്ല ഒരു ഉത്തെജകൌഷധമാണ് അമുക്കുരം. ശരീര ഭാരം കൂട്ടാനുള്ള കഴിവ് 
ഈ ഓഷധത്തിനുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശരീരത്തിനു
പ്രതിരോധ ശക്തി കൂട്ടുന്നു. ക്ഷീണ ശരീരം ഉള്ളവര്‍ ഇതിന്റെ കിഴങ്ങിന്റെ ചൂര്‍ണം
അഞ്ചു മുതല്‍ പതിനഞ്ചു ഗ്രാം വരെ തുടര്‍ച്ചയായി പതിനഞ്ചു ദിവസം 
കഴിച്ചാല്‍ ശരീര ഭാരം കൂടും. കുട്ടികളുടെ വളര്‍ച്ചക്ക്‌ ഇത്നല്ല ഔഷധമാണ്.  
ചൂര്‍ണ്ണം അഞ്ചു ഗ്രാം ഒരു ഗ്ലാസ്‌ പാലില്‍ ചേര്‍ത്ത് ദിവസവും കഴിക്കുന്നത്‌
ബീജത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും വന്ധ്യത അകറ്റുകയും ചെയ്യും.
അമുക്കുരത്തിന്റെ കിഴങ്ങ് ചുക്കുമായി ചേര്‍ത്തരച്ചു പുരട്ടുന്നത്
നീരിനെ കുറയ്ക്കും. ഒസ്ടിയോ ആര്ത്രൈടിസില്‍ ഇതിന്റെ കിഴങ്ങ് അരച്ച്
പുറമേ പുരട്ടാന്‍  
ഉപയോഗിക്കാം.

No comments :

Post a Comment