ഉണ്ണി കൊടുങ്ങല്ലൂര്‍
ശാസ്ത്രീയനാമം
Selaginella rupestris
കുടുംബം
Selaginellaceae
മറ്റ് പേരുകള്‍
ഗരുഡപ്പച്ച, ഈശ്വരമുല്ല എന്നൊക്കെ പേരുകളുണ്ട്.
ഔഷധയോഗ്യ ഭാഗം
സമൂലം(പരമ്പരാഗതമായ ആയുര്‍വേദ മരുന്നാണ് കറളകം.
ഔഷധമായി ഉപയോഗിക്കേണ്ട വിധം
- പാമ്പുകടിയേറ്റാല്‍കറളകത്തിന്റെ പച്ച വേര് അരച്ച് പശുവിന്‍ പാലില്‍ ചേര്‍ത്ത് പാമ്പുകടിയേറ്റയാള്‍ക്ക് നല്കിയാല്‍ വളരെ ഘാടതയുള്ള വിഷം പെട്ടെന്ന് കയറുകയില്ല. ചെറിയ ഘാടതയില്ലാത്ത വിഷമാണെങ്കില്‍ ഇതിനാല്‍ (കറളകം)തന്നെശമിപ്പിക്കാന്‍ സാധിക്കും.
- കറളകത്തിന്റെ വേര് വളയുടെ രൂപത്തിലാക്കി ചെറിയകുട്ടികള്‍ക്ക് അപസ്മാരമുണ്ടാകുന്ന സമയത്ത് മണപ്പിച്ചതിന് ശേഷം(വള) കൈകളില്‍ ഇട്ടാല്‍ അപസ്മാര ഇളക്കം തടയാന്‍ സാധിക്കും.
- പഴക്കം ചെന്നചൊറികള്‍ക്ക് കറളകത്തിന്റെ വള്ളി, ഇല എന്നിവയുടെ നീരെടുത്ത് ആ നീരില്‍ കൊട്ടം ,കരിംജീരകം, എന്നിവ ചേര്‍ത്തരച്ച് കലക്കി അത്ര വെളിച്ചെണ്ണയും ചേര്‍ത്തത് കുറച്ച് ചൊറിയുള്ള ഭാഗത്ത് (വൃണം ഉള്ള) തേച്ചാല്‍ വൃണം കരിഞ്ഞ് പോകും.
- പനി, കഫക്കെട്ട് തുടങ്ങിയവയ്ക്ക് കറളകത്തിന്റെ വേര് ചേര്‍ത്തതാണ് കുട്ടികള്‍ക്കായി ഉപയോഗിക്കുന്നത്.
- സമൂലം ചേര്‍ത്തരച്ചതിന്റെ നീര് വയറിലെ അസുഖങ്ങള്‍ക്കും നീരിനും വയറുവേദനക്കും ഉപയോഗിക്കുന്നു. വയര്‍ അസുഖത്തിന് ഇലയരച്ച് കുടിച്ചാല്‍ സുഖപ്പെടും.
No comments :
Post a Comment