ഉണ്ണി കൊടുങ്ങല്ലൂര്‍
ശാസ്ത്രീയനാമം
Pergularia daemia
വിവരണം
ഉഷ്ണമേഖലാപ്രദേശങ്ങളിൽ കണ്ടുവരുന്നഒരുവള്ളിച്ചെടിയാണ് വേലിപ്പരുത്തി. വള്ളിച്ചെടിയായി പടന്നു വളരുന്ന ഒരു സസ്യമാണിത്. തണ്ടുകൾ പച്ച നിറമുള്ളതും രോമാവൃതവുമാണ്. തണ്ടുകളിൽഹൃദയാകാരത്തിലുള്ളതും പച്ച നിറമുള്ളതുമായ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. പത്ര കക്ഷത്തിൽ നിന്നും ഉണ്ടാകുന്ന തണ്ടുകളിൽ മഞ്ഞ കലർന്ന പച്ച നിറമുള്ള പൂക്കൾ കുലകളായി കാണപ്പെടുന്നു. താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന രാമാവൃതമായ കായ്കൾക്കുള്ളിലായി വിത്തുകൾ കാണപ്പെടുന്നു. പ്രത്യേകപരിചരണം ഒന്നും ആവശ്യമില്ലാത്ത ഈ ചെടി ധാരാളം ഔഷധ ഗുണങ്ങള്ഉള്ളതാണ്
ഔഷധയോഗ്യഭാഗം
വേര്
ഔഷധഗുണം
വേലിപ്പരുത്തി വേര് അരച്ച് പശുവിന്‍ പാലില്‍ കുടിച്ചാല്‍ ആന്ത്രവായുവിന് നല്ലതാണ്.
No comments :
Post a Comment