ഉണ്ണി കൊടുങ്ങല്ലൂര്‍
പൂപ്പൽ (ഫംഗസ്, Fungi)
=====================
ജന്തുക്കളിൽ നിന്നും സസ്യങ്ങളിൽ നിന്നും വ്യത്യസ്തമായി യൂക്കാരിയോട്ടിക്ക് കോശ വളർച്ചാ ഘടനാ രീതിയിലുള്ള സൂക്ഷ്മ ജീവികളുടെ ജനുസ്സിന്റെ സാമ്രാജ്യം ആണ് പൊതുവായി ഫംഗസ് (ഫംഗി) എന്നറിയപ്പെടുന്നു. കിണ്വം (യീസ്റ്റ്) പോലെയുള്ള സൂക്ഷ്മ ജീവികളുടെ ജനുസ്സുകളെ ഉൾക്കൊള്ളുന്ന ഈ സാമ്രാജ്യത്തിലെ ഒരു പ്രധാന ഇനമാണ് കൂണുകൾ. ഫംഗസുകൾക്ക് സ്വയം ആഹാരം നിർമ്മിക്കുവാനുള്ള കഴിവില്ല. അതിനാൽ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നു. ചില ഫംഗസുകൾ ജീവനുള്ള ജന്തുക്കളിൽ നിന്നും സസ്യങ്ങളിൽ നിന്നും ആഹാരം വലിച്ചെടുക്കുന്നു. മറ്റു ചിലവ ജന്തുക്കളുടെയും സസ്യങ്ങളുടേയും ചീഞ്ഞഴുകുന്ന ശരീരഭാഗങ്ങൾ ആഹാരമായി ഉപയോഗിക്കുന്നു.

കൃഷിയിലെ ഒരു പ്രധാന വില്ലന്നാണ് ഫംഗസ്. തണുപ്പൻകാലവസ്ഥയിൽ പച്ചക്കറി കൃഷിയെ പെട്ടന്ന് ഫംഗസ് അക്രമിക്കുന്നു. ഒരുപക്ഷേ കീടാക്രമണത്തേകാൾ വലിയ പ്രസ്നങ്ങളാണ് ഫംഗസ്ബാധ കൃഷിയിൽ സൃഷ്ട്ടിക്കുന്നത്..
കൃഷിയെബാധിക്കുന്ന ഫംഗസ് രോഗങ്ങൾ
******************************************
ചൂർണ്ണ പൂപ്പ്:- ഇലകളുടെ മുകളിൽ വെളുത്ത പൊടികൊണ്ട് മുടുന്നു ഇലകൾ തവിട്ടു നിറമായി വാടിപ്പോകുന്നു
മൃദുരോമ പൂപ്പൽ:- ഇലയുടെ അടിഭാഗത്ത് വെള്ളം നനഞ്ഞ പോലുള്ള പാടുകൾ ഉണ്ടാകുകയും, തുടർന്ന് ഇലയുടെ മുകൾഭാഗത്ത് മഞ്ഞപ്പുള്ളികൾ പ്രത്യക്ഷപ്പെട്ട് ഇലകൾ കരിഞ്ഞുണങ്ങുന്നു.
ഇലപ്പുളിരോഗം :- ഇലപരപ്പിൽ തവിട്ട് / വെള്ള പുള്ളികൾ രുപപ്പെടുകയും ക്രമേണ ഇലകൾ കൊഴിയുന്നു. മുകളിൽ വിവരിച്ചവയാണ് പച്ചക്കറികളിൽ സർവ്വസാധാരണയായി കണ്ടുവരുന്ന ഫംഗസ് ജന്യരോഗങ്ങൾ. ഇവ ചെടികളുടെ ഇലകളിൽ വളർന്ന് ഹരിതകം തിന്ന് തീർക്കുന്നു. അതുകൊണ്ടുതന്നെ ചെടിയുടെ വളർച്ച കുറയുകയും ഹരിതകം നഷ്ടപ്പെട്ട ഇലകൾ കരിഞ്ഞ് പോകുകയും ചെയ്യുന്നു. അതുപേലെത്തന്നെ വേരുപടലങ്ങളിൽ വളരുന്ന ഫംഗസ് ചെടികൾ അഴുകിപോകുന്നതിന് കാരണമാകുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ ഇവ ഒരു ചെടിയിൽ നിന്നും മറ്റു ചെടികളിലേക്ക് പെട്ടന്ന് വ്യാപിക്കുകയും മെത്തം ചെടികളും നശിച്ച് പോകുവാൻ കാരണമാകുകയും ചെയ്യുന്നു.
സസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ ശേഷിയുള്ള, സ്യൂഡോമോണസ് തളിച്ച് കൊടുക്കുന്നതുകൊണ്ട് ഒരുപരുതിവരെ ഫംഗസ് ആക്രമണം വരാതെ ചെടികളെ സംരക്ഷിക്കാം. എന്നാൽ ഫംഗസ് ആക്രമണം കണ്ടാൽ എതെങ്കിലും ഒരു രാസ കുമിൾ നാശിനി ഉപയോഗിച്ചാൽ മാത്രമേ നമ്മുക്ക് ചെടികളെ രക്ഷിക്കാൻ സാധിക്കുകയൊളു. ഫംഗസ് ബാധ പെട്ടന്ന് വ്യാപിക്കുന്ന ഒരു രോഗമായതുകൊണ്ട് കൃഷിയുടെ തുടക്കത്തിലേ നാം ഒരു നല്ല കുമിൾനാശിനി ( fungicide ) കരുതേണ്ടതാണ്.
കോപ്പര്‍ ഒാക്സി ക്ലോറൈഡ്, വെറ്റബിള്‍ സള്‍ഫര്‍, ബോർഡോ മിശ്രിതം, കാര്‍ബന്‍ഡാസിം, Mancozeb തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കുന്ന കുമിൾനാശിനികൾ. വെറ്റബിൾ സൾഫർ വെള്ളരിവർഗ്ഗങ്ങളിൽ ഫംഗസ്സിനെതിരെ ഉപയോഗിക്കുമ്പോൾ, കോപ്പർ ഓക്സി ക്ലോറൈഡ് പയർവർഗ്ഗങ്ങൾ വെണ്ട ഇഞ്ചി മുതലായവയിൽ ഉപയോഗിക്കുന്നു. Carbendazin 12% + Mancozeb 63 % അടങ്ങിയ "SAAF " എന്ന ബ്രന്റ്നൈമിൽ ഗ്രീൻലാബൽ കുമിൾനാശിനി ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത് ചെടികളെ ഫംഗസ് ബാധയിൽ നിന്നും സംരക്ഷിക്കുന്നതോടൊപ്പം പ്രധിരോധവും നൽക്കുന്ന ഒരു ഉത്തമ കുമിൾനാശിനിയാണ്.

ഫംഗസ് കൊണ്ടുള്ള ഉപയോഗങ്ങൾ
************************************
ഭൂമിയിലെ ജൈവപദാർത്ഥങ്ങളുടെ ജീർണ്ണനത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്ന സൂക്ഷ്മ ജീവികളാണ് ഫംഗസ്സുകൾ. മേൽ പറഞ്ഞപോലെ നാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന പോഷക സംപുഷ്ടമായ കൂണുകൾ ഒരുതരം ഫംഗസ്സുകളാണ്. മാവ് പുളിക്കുന്നതിനും കിണ്വനത്തിനും(fermentation) ഈ സൂക്ഷ്മജീവികളുടെ സഹായം അത്യന്താപേക്ഷിതമാണ്. വൈൻ, സോയാസോസ് എന്നിവ കിണ്വനത്തിലൂടെയാണ് നിർമ്മിക്കുന്നത്. 1940 മുതൽ ഫംഗസ്സുകൾ രോഗാണുനാശകമായ ഔഷധം നിർമ്മിക്കുന്നതിനും ഉപയോഗിച്ചുവരുന്നു. ഉദ; അണുബാധ തടയാനായി വ്യാപകമായി ഉപയോഗിക്കുന്ന ഔഷധമായ പെന്‍സിലിന്‍, പെന്‍സീലിയം നൊട്ടേറ്റം എന്ന ഒരു തരം ഫംഗസില്‍ നിന്നാണ് പെന്‍സിലിന്‍ വേര്‍തിരിച്ചെടുക്കുന്നത്.
Krishnanunni Moolayil Sonney Cherian Ks Baburaj Sathy Nair വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു
#my_veg_garden

No comments :
Post a Comment