ഉണ്ണി കൊടുങ്ങല്ലൂര്‍
ശാസ്ത്രീയനാമം
Datura stramonium
ഒരു കുറ്റിച്ചെടിയാണ് ഉമ്മം. ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം. ആയുധ അവശിഷ്ടങ്ങളിൽ നിന്നും TNT മാറ്റുവാൻ ശേഷി ഉമ്മത്തിന് ഉണ്ട്.
മറ്റ്പേരുകള്‍
ഉമ്മത്ത്, കരുകൂമത, കുമത
വിവരണം
നീല, വെള്ള എന്നിങ്ങനെ രണ്ടുതരം ഉമ്മമുണ്ട്. നീല ഉമ്മമാണ് വളരെ ഫലപ്രദം. സമൂലമാണ് ഔഷധമായി ഉപയോഗിക്കുന്നത്. 3 അടി വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം.
വെളുത്തുമ്മം
ഉമ്മത്ത്, കരുകൂമത, കുമത എന്നെല്ലാം അറിയപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് വെളുത്തുമ്മം അഥവാവെളുത്ത ഉമ്മം. (ശാസ്ത്രീയനാമം: Datura metel). അലങ്കാരച്ചെടിയായും ഔഷധസസ്യമായും നട്ടുവളർത്തുന്നു. 3000വർഷത്തോളമായിട്ടുണ്ടാവും ഇതൊരു ഔഷധസസ്യമായ്ക് ഉപയോഗിച്ചുതുടങ്ങിയിട്ട്. ചൈനയിലെ നാട്ടുവൈദ്യത്തിൽ വെളുത്ത ഉമ്മം വ്യാപകമായി ഉപയോഗിച്ചുവരുന്നു. Datura ജനുസിലെ മറ്റു അംഗങ്ങളെപ്പോലെ വെളുത്തുമ്മവും വിഷമാണ്.ചതച്ച ഇലയും വേരും വെള്ളത്തിൽ ഇട്ട് കുറെ നേരം വച്ച് ഊറ്റിയെടുത്ത നീര് വളരെ ശക്തിയുള്ള മയക്കുമരുന്നാണ്.
കറുത്തുമ്മം
ഉമ്മം എന്നറിയപ്പെടുന്ന ഉമ്മത്ത് ഭാരതം മുഴുവൻ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്. സംസ്കൃതത്തിൽ ഇതിന്റെ പേര് ധുർധുരം എന്നാണ്. പൂക്കളെ അടിസ്ഥാനമാക്കി പലതരം ഉണ്ട്,എങ്കിലും വെള്ളനിറത്തിൽ പൂക്കൾ ഉണ്ടാകുന്നവയും നീലയിൽ കറുപ്പ് നിറം ചേർന്നിട്ടുള്ളയുമാണ് സാധാരണ കേരളത്തിൽകാണപ്പെടുന്നത്.
ശുദ്ധീകരണം
ഉമ്മത്തിൻ കായ് 12 മണിക്കൂർ ഗോമൂത്രത്തിൽ ഇട്ടു വ്ച്ചിരുന്ന് കഴുകി ഉമികളഞ്ഞു് എടുത്താൽ ശുദ്ധിയാകും. കായ് മോരിൽ പുഴുങ്ങി എടുത്താലും ശുദ്ധിയാകും
ഔഷധയോഗ്യഭാഗം
കായ്, ഇല, വേര്, പൂവ്
മറ്റ്ഉപയോഗങ്ങള്‍
ഉമ്മത്തിന്റെ കായ് കള്ള്, കഞ്ചാവ്,റാക്ക് തുടങ്ങിയ ലഹരി വസ്തുക്കൾക്ക് അമിത ലഹരിയുണ്ടാക്കാൻ ചേർക്കുന്നു.പേൻ, ഈര്, താരൻ തുടങ്ങിയവയ്ക്ക് ഉമ്മത്തില ഇടിച്ചുപിഴിഞ്ഞ നീരിൽ കായ് അരച്ചുപുരട്ടിയാൽ മതിയാകും.താളക തൈലത്തിലും കനകാസവത്തിലും ഒരു ചേരുവയാണ്. ചതച്ച ഇലയും വേരും വെള്ളത്തില്‍ ഇട്ട് കുറെ നേരം വച്ച് ഊറ്റിയെടുത്ത നീര് വളരെ ശക്തിയുള്ള മയക്കുമരുന്നാണ്.
താഴെ പറയുന്ന അസുഖങ്ങളുടെ ചികിത്സയ്ക്ക് ആയി ഉമ്മം ഉപയോഗിച്ച് വരുന്നു.
വിഷചികില്സയ്ക്ക്
ആമവാതം
സന്ധിവാതം
ചൊറി, ചിരങ്ങ്
താരന്‍, കഷണ്ടി
ശ്വാസംമുട്ട്
ഉമ്മത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍
മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയ്‌ഡുകൾ ഇതില്‍ അടങ്ങിയിരിക്കുന്നു.
ഔഷധമായി ഉപയോഗിക്കേണ്ട വിധം
ഉണങ്ങിയ ഉമ്മത്തിൻകായ ഒരു ഭാഗവും തഴുതാമ വേര് മൂന്നു ഭാഗവും ചേർത്ത് കഷായം വെച്ച് കഴിക്കുന്നത് പേപ്പട്ടി വിഷത്തിനു നല്ലതാണ്.ഉമ്മത്തിന്റെ വേര് പൊടിച്ചു വേദനയുള്ള പല്ലിൽ വെച്ചാൽ ആശ്വാസം കിട്ടും.വിഷചികിത്സയില്‍ തേള്‍ പഴുതാര എന്നിവയുടെ ദംശമുണ്ടായാല്‍,ആഭാഗത്തു പുരട്ടുവാനായി വിഷചികിത്സയില്‍ ഇതിന്റെ കായ ഉപയോഗിക്കാറുണ്ട്.എന്നാല്‍ വിഷചികിത്സയില്‍ തേള്‍ പഴുതാര എന്നിവയുടെ ദംശമുണ്ടായാല്‍, ആഭാഗത്തു പുരട്ടുവാനായി വിഷചികിത്സയില്‍ ഇതിണ്റ്റെ കായ ഉപയോഗിക്കാറുണ്ട്. കായ രണ്ടായി പകുത്ത്, ഒരു പകുതിക്കകത്തുള്ള കുരു നീക്കം ചെയ്ത ശേഷം, അവിടെ ഇന്തുപ്പു നിറച്ചു കറൂകനാമ്പു കൊട്ടു രണ്ടു പകുതികളും കൂട്ടി ചുറ്റിക്കെട്ടി കാടിവെള്ളത്തില്‍ പുഴുങ്ങി അരച്ചിടുന്നത് വിഷഹരവും വ്രണശോധകവുമണ്.ശ്വാസംമുട്ടലിന് പരിഹാരമായി ഉമ്മത്തില ഉണക്കിപ്പൊടിച്ചത് ചുരുട്ടി ചുരുട്ട്പോലെ വലിച്ചാൽ ആശ്വാസം ലഭിക്കും. പക്ഷേ ഈ പ്രവൃത്തി അമിതമായാൽ തലചുറ്റൽ, ഛർദ്ദിതുടങ്ങിയഅസ്വസ്ഥതകൾ ഉണ്ടാക്കും. താരൻ, കഷണ്ടി, മുടികൊഴിച്ചിൽ എന്നീ അസുഖങ്ങൾക്ക് ഉമ്മത്തിലയിട്ട് എണ്ണകാച്ചിതേക്കുന്നത് നല്ലതാണ്.
ഇല അരച്ച് നീരും വേദനയുമുള്ള സന്ധികളില്‍ പുരട്ടുകയാണെങ്കില്‍നീരും വേദനയും എളുപ്പം മാറിക്കിട്ടും. ആമവാതത്തിന് ഉമ്മത്തില അരച്ച് മൂന്നുനേരം സന്ധികളില്‍ പുരട്ടുക. ഒരു മണിക്കൂറിനു ശേഷം തുടച്ചുകളയുക.പേപ്പട്ടി വിഷംത്തിന് ഉണങ്ങിയ കായും തഴുതാമയുംസമൂലം തുല്ല്യ അളവിലെടുത്ത് കഷായംവെച്ച്കൊടു
ഇല അരച്ച് നീരും വേദനയുമുള്ള സന്ധികളില്‍ പുരട്ടുകയാണെങ്കില്‍നീരും വേദനയും എളുപ്പം മാറിക്കിട്ടും. ആമവാതത്തിന് ഉമ്മത്തില അരച്ച് മൂന്നുനേരം സന്ധികളില്‍ പുരട്ടുക. ഒരു മണിക്കൂറിനു ശേഷം തുടച്ചുകളയുക.പേപ്പട്ടി വിഷംത്തിന് ഉണങ്ങിയ കായും തഴുതാമയുംസമൂലം തുല്ല്യ അളവിലെടുത്ത് കഷായംവെച്ച്കൊടു
ക്കുകയോ അവ ഉണക്കിപ്പൊടിച്ച് 400.മി.ലി. ഗ്രാം മുതല്‍ 600.മി.ലി. ഗ്രാം വരെദിവസം മൂന്നു നേരം കഴിക്കുകയോ ചെയ്താല്‍ പേപ്പട്ടി വിഷം ശമിക്കും.സ്തനത്തില്‍ പഴുപ്പും നീരും വേദനയും വരുമ്പോള്‍ ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും കൂടി അരച്ച്പൂശിയാല്‍ ശമനമുണ്ടാകും.ആര്‍ത്തവത്തിന്റെ സമയത്തുണ്ടാകുന്ന വയറു വേദന മാറാന്‍ ഉമ്മത്തിന്റെ ഇലയിട്ടു വെന്ത വെള്ളം തുണിയില്‍ മുക്കി നാഭിയിലും അടിവയറ്റിലും ആവി പിടിച്ചാല്‍ ശമനം കിട്ടും. മുടികൊഴിച്ചില്‍ മാറാന്‍ 10:1 എന്ന അളവില്‍ വെളിച്ചെണ്ണയും ഉമ്മത്തിലനീരും ചേര്‍ത്ത് കാച്ചിയ എണ്ണ 20മിനിട്ട് തലയില്‍ തേച്ച് പിടിപ്പിച്ച് കുളിച്ചാല്‍ മുടികൊഴിച്ചില്‍ മാറും
No comments :
Post a Comment