ഉണ്ണി കൊടുങ്ങല്ലൂര്‍
ശാസ്ത്രനാമം
Pseudarthria viscida
മറ്റ് പേരുകള്‍
ശലപർണി എന്നും ഇത് അറിയപ്പെടുന്നു.
സമൂലം ഔഷധ യോഗ്യം, ഹൃദ്രോഗങ്ങള്‍ , രക്താര്‍ശ്ശസ്സ് , രക്തവാതം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു. മൂവിലയടങ്ങിയ പ്രധാന ഔഷധങ്ങള്‍ വലിയ നാരായണ തെലം, കല്യാണഘൃതം, ച്യവനപ്രാശം, ദശമൂലകഷായം. കർക്കിടക കഞ്ഞിയിൽ മൂവിലക്ക് ബെഹു സ്ഥാനം കൊടിത്തിട്ടുണ്ട്
വിവരണം
ദശമൂലങ്ങളില്‍ ഒന്നാണിത്. പടർന്നു വളരുന്ന ഒരു ഔഷധസസ്യമാണ് മൂവില. നിരവധി ഔഷധത്തില്‍ മൂവില ചേർക്കുന്നു
കർക്കിടക കഞ്ഞിയിൽ മൂവിലക്ക് ബഹു സ്ഥാനം കൊടുത്തിട്ടുണ്ട് .
കർക്കിടക കഞ്ഞിയിൽ മൂവിലക്ക് ബഹു സ്ഥാനം കൊടുത്തിട്ടുണ്ട് .
ഒരു മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇതിന്റെ തണ്ടുകൾ കനം കുഞ്ഞതും വെളുത്തതും നേർത്തതുമായ രോമങ്ങളാൽ അലംകൃതവുമാണ്. ദീർഘ വൃത്താകൃതിയിൽ കാണപ്പെടുന്ന ഇതിന്റെ ഇലകൾ ഒരു തണ്ടിൽ മൂന്നെണ്ണം വീതം ക്രമീകരിച്ചിരിക്കുന്നു. പൂക്കള്‍ക്ക് പിങ്ക്, പർപ്പിൾ എന്നീ നിറങ്ങൾ ആയിരിക്കും. വിത്തുകള്‍ക്ക് പയറിന്റെ സാദൃശ്യം കാണിക്കുന്നു. വയലറ്റ് നിറമുള്ള പൂക്കൾ വളരെ ചെറുതാണ്. വേരുകൾ വളരെ നേർത്തതാണ്.
താഴെ പറയുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് ആയി മൂവില ഉപയോഗിക്കുന്നു.
വാതം, പിത്തം, കഫം, ഹൃദ്രോഗങ്ങള്‍ , രക്താര്‍ശ്ശസ്സ്
ഔഷധയോഗ്യഭാഗം
വേര്
ഔഷധമായി ഉപയോഗിക്കേണ്ടവിധം
മൂവിലയുടെ വേര് അരച്ച് അജമാംസ സൂപ്പിൽ ചേർത്തു കഴിച്ചാൽ അസ്ഥി ഭംഗം എന്ന രോഗം മാറും. മൂവിലയും ഓരിലയും സമമെടുത്ത് പാൽകഷായം വെച്ച് കുടിച്ചാൽ ഹൃദയ രോഗങ്ങൾ മാറുന്നു. മുക്കുറ്റി, തിരുതാളി, പൂവാം കുരുന്നില, ഓരില,മൂവില,മുയൽ ചെവിയൻ, നെല്പന തുടങ്ങിയ സസ്യങ്ങൾ എല്ലാം ചേർത്ത് നന്നായി അരച്ച് തലയിൽ തേച്ച് കുളിക്കുന്നത് തലമുടിയുടെ വളർച്ചയ്ക്കും കരുത്തിനും ഏറെ ഉത്തമമാണ്.
ഔഷധകൂട്ടുകള്‍
മൂവിലയടങ്ങിയ പ്രധാന ഔഷധങ്ങള്‍ വലിയ നാരായണ തെലം,കല്യാണഘൃതം, ച്യവനപ്രാശം,ദശമൂലകഷായം എന്നിവയാണ്
No comments :
Post a Comment