Saturday, 5 August 2017

ദശമൂലം

ഉണ്ണി കൊടുങ്ങല്ലൂര്‍


പത്ത് ഇനം സസ്യവേരുകളെയാണ് ദശമൂലം എന്നു പറയുന്നത്. ഇതിൽ കുമ്പിൾ (കുമിഴ്), കൂവളം, മുഞ്ഞ, പാതിരി,പലകപ്പയ്യാനി, ഓരില, മൂവില, കറുത്ത ചുണ്ട, വെളുത്ത ചുണ്ട,ഞെരിഞ്ഞിൽ എന്നിവ ഉൾപ്പെടുന്നു. ഇതിൽ ആദ്യത്തെ അഞ്ചെണ്ണത്തിനെ “മഹാപഞ്ചമൂലം” എന്നും അവസാനത്തെ  അഞ്ചെണ്ണത്തിനെ “ഹ്രസ്വപഞ്ചമൂലം” എന്നും  പറയുന്നു. ഇത് ആയുവേദ ഔഷധങ്ങളുണ്ടാക്കാൻ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ഔഷധം ആണ് ഇത്.
ദശമൂലം വാതവ്യാധിഹരൗഷധമായും കണക്കാക്കപ്പെടുന്നുശരീരവേദന, നീര്, വാതവികാരം തുടങ്ങിയവയെ ദശമൂലം ശമിപ്പിക്കുന്നു

No comments :

Post a Comment