Wednesday, 7 September 2016

സ്വപ്നം ചില കാലമൊത്തിടും by ഗിരിജാദേവി ManoramaOnline | Tuesday 06 September 2016 12:05 PM IST സ്വപ്നം ചിലർക്ക് ചില കാലമൊത്തിടുമെന്നു പഴഞ്ചൊല്ല്. സ്വപ്നത്തെ ഭയക്കുന്നവരും സ്വപ്നം അനുഭവത്തിൽ വരുമെന്നു ചിന്തിക്കുന്നവരും ധാരാളമുണ്ട്. എന്നാൽ പുരാണത്തിൽ സ്വപ്നത്തിന് പ്രാധാന്യമുള്ളതായി പറയുന്നു. ജ്യോതിഷ ഗ്രന്ഥങ്ങളായ ഹോരയിലും പ്രശ്ന മാർഗത്തിലും വരാഹമിഹിരന്റെ യാത്രയെന്ന കൃതിയിലും രാമായണത്തിലും അഷ്ടാംഗ ഹൃദയത്തിലും, സ്വപ്നവും അതിന്റെ ഫലങ്ങളും പരിഹാര വിധികളും വിശദമായി പറഞ്ഞിട്ടുണ്ട്. കാണുന്ന സ്വപ്നങ്ങളെല്ലാം യാഥാർഥ്യങ്ങളാകണമെന്നില്ല. മനസിന്റെ സംഘർഷം കൊണ്ട് ഉൾ‌മനസിൽ രൂപം കൊള്ളുന്ന സ്വപ്നങ്ങൾ ഫലിക്കുകയില്ല. ∙ സ്വപ്നഫലം രാത്രി 9 നു മുൻപുകണ്ടാൽ 1 വർഷത്തിനകം അനുഭവവും 9 മുതൽ 12 നു മുമ്പ് കാണ്ടാൽ 6 മാസത്തിനുള്ളിൽ ഫലവും, 12 മുതൽ 3 നകം കണ്ടാൽ 3 മാസത്തിനുള്ളിൽ അനുഭവവും, 6 മണിക്കുള്ളിൽ കണ്ടാൽ 1 മാസത്തിനകം ഫലവും അതിനുശേഷം പ്രഭാതത്തിൽ കണ്ടാലുടനെയും ഉണ്ടാകും സ്വപ്നങ്ങൾ 7 വിധമുണ്ട് ∙ ദൃഷ്ടം- ഉണർന്നിരിക്കുമ്പോൾ കാണുന്ന വസ്തു സ്വപ്നം കാണുന്നത് ∙ ശ്രുതം- ഉണർന്നിരിക്കുമ്പോൾ ചെവികൊണ്ട് കേട്ടത് സ്വപ്നത്തിൽ കാണുന്നത് ∙ അനുഭവം-ഉണർന്നിരിക്കുമ്പോൾ ഭക്ഷിച്ചതോ മണത്തതോ ആയ വസ്തു സ്വപ്നത്തിൽ കാണുന്നത് ∙ പ്രാർഥിതം- ഉണർന്നിരിക്കുമ്പോൾ മനസിൽ വിചാരിച്ച കാര്യം സ്വപ്നത്തിൽ കാണുന്നത് ∙ കൽപിതം-ഉണർന്നിരിക്കുമ്പോൾ ആഗ്രഹിച്ചതോ അറിവില്ലായ്മയോ സങ്കൽപ്പിച്ചത് സ്വപ്നത്തിൽ കാണുക ∙ ഭാവിതം - മുൻപറഞ്ഞ കാര്യങ്ങളിലൊന്നിനും ബന്ധപ്പെടാതെ നിൽക്കുന്നതാണ് ഭാവിതം. ഇതു ഭാവിയിൽ ലഭിക്കുന്നതാണ്. ∙ ഭാവിജം- ശരീരത്തിലെ ത്രിദോഷ പ്രകൃതി അനുസരിച്ചുണ്ടാകുന്നത്. കുടുംബാഭിവൃത്തിക്ക് ഉള്ള നിർദ്ദേശങ്ങൾ ∙ രാവിലെ കുളിക്കാതെ ഒരു കർമ്മവും ചെയ്യാതിരിക്കുക. എണീറ്റാലുടനെ ദൈവത്തെയും പിതൃക്കളേയും സ്മരിച്ചശേഷം എണീക്കുക. ∙ ധാന്യങ്ങളും ആയുധങ്ങളും മറ്റു സാധനങ്ങളും ഗൃഹത്തിൽ ചിതറിക്കിടക്കുകയോ അങ്ങനെ കിടക്കുന്നതിൽ ചവിട്ടാനും പാടില്ല. ∙ സന്ധ്യ കഴിഞ്ഞാൽ, പാൽ, മോര്, തൈര്, നല്ലെണ്ണ എന്നിവ ദാനം ചെയ്യരുത്. ∙ അസ്തമയത്തിനു ശേഷം ധനവും കൊടുക്കാൻ പാടില്ല ∙ മുറവും ചൂലും ചാരി വയ്ക്കരുത് ∙ സൂര്യനഭിമുഖമായി രാവിലെ കിഴക്കും വൈകിട്ട് പടിഞ്ഞാറും തുപ്പരുത് ∙ തെക്കും പടിഞ്ഞാറും കൂവളം വളർത്തുന്നത് ഉത്തമം ∙ വീടിന്റെ മുൻവശത്ത് ചെരുപ്പ് (പ്രധാന വാതിലിനു മുമ്പിൽ) ഇടരുത് ∙ അടുക്കളയുടെ വടക്കുവശത്തേക്ക് അഴുക്ക് വെള്ളം തുറന്നുവിടരുത് ∙ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നിലവിളക്കു തെളിക്കണം. രാവിലെ കിഴക്കോട്ടും, വൈകിട്ട് പടിഞ്ഞാറോട്ടും തെളിക്കണം ∙രാവിലെ എണീറ്റ് തെക്കോട്ട് നോക്കുകയോ നടക്കുകയോ ചെയ്യരുത്. സ്വപ്നഫലങ്ങൾ ജ്യോതിശാസ്ത്രഫലമായി നാം കാണുന്ന ഓരോ സ്വപ്നത്തിനും അതിന്റേതായ ഗുണദോഷ ഫലങ്ങൾ ഉണ്ടായിരിക്കുന്നതാണ്. സ്വപ്നത്തിൽ അമൃതസ്വരൂപികളായ നമുക്ക് ഉണ്ടാക്കുന്ന ഓരോ സ്വപ്നങ്ങൾക്കനുസരിച്ച് ഉള്ള ഫലങ്ങൾ ചുവടെ ചേർക്കുന്നു. ∙ നല്ല തെളിഞ്ഞ വെള്ളമുള്ള കിണർ സ്വപ്നത്തിൽ ദർശിച്ചാൽ ധന ലാഭമുണ്ടാകും ∙ ആരാധനാലയങ്ങളുടെ രൂപം കണ്ടാൽ തീർഥാടനയോഗം ഉണ്ടാകും. ∙ സ്വഗൃഹത്തിൽ മലിനജലം കണ്ടാൽ ആരെങ്കിലും ദുരിതങ്ങൾ വിതയ്ക്കുന്ന ദോഷങ്ങൾ ചെയ്തിട്ടുണ്ടെന്നു തീരുമാനിക്കാം. മാത്രവുമല്ല രോഗങ്ങൾ വന്നു കഷ്ടപ്പെടുന്നതുമാകാം. ∙ ഒരു ഗുഹയിൽ തനിച്ച് കഴിയുന്നതായി കണ്ടാൽ കാരാഗൃഹവാസമുണ്ടാകാനും, അപമാനത്തിനും, ധനനഷ്ടത്തിനും കാര്യനാശത്തിനും ഫലം ∙ നിരപ്പില്ലാത്തതും താഴ്ന്നതുമായ പ്രദേശത്ത് ഫലവർഗ്ഗത്തെ കണ്ടാൽ അന്നത്തിനു വഴി തെളിയുമെന്നും ഫലം ∙ മുകളിൽ നിന്നു താഴേക്കു പതിക്കുന്നതായി കണ്ടാൽ ജീവിതത്തിൽ നിലംപരിശായി മാറും. ∙ മല കയറുന്നതായി കണ്ടാലും മുകളിൽ കയറി നിൽക്കുന്നതു കണ്ടാലും പ്രതിസന്ധികൾ തരണം ചെയ്യുകയും ആപത്തുകൾ ഒഴിഞ്ഞ് സുഖം പ്രാപിക്കുന്നതാണ്. ∙ പർവതാരോഹണത്തിനിടെ കാൽവഴുതി വീഴുന്നതുകണ്ടാൽ ജീവിത പരാജയവും ആരോഗ്യം നശിക്കുകയും അസുഖം വരികയും ചെയ്യും ∙ അഗ്നി സ്വപ്നദർശനത്തിൽ കണ്ടാൽ അഗ്നി ദോഷം ഉണ്ടാകാനും മറ്റുള്ളരുടെ ദോഷമുണ്ടാകും സാധ്യത ∙ കത്തിക്കൊണ്ടിരിക്കുന്ന നിലവിളക്കുകണ്ടാൽ തീർഥാടന യോഗമുണ്ടാകും ∙ സ്വന്തം കിടക്ക കത്തുന്നതായി കണ്ടാൽ അഗ്നി ഭയമുണ്ടാകും ∙ സമുദ്രം കടന്ന് യാത്രചെയ്യുന്നതായി കണ്ടാൽ വിദേശയാത്ര സമീപഭാവിയിൽ ലഭിക്കുമെന്ന് ഉറപ്പിക്കാം ∙ സ്വ വസതിയിൽ തീപിടിത്തം കണ്ടാൽ വീട്ടിലുള്ളവർക്കോ വേണ്ടപ്പെട്ടവർക്കോ ദർശനമുണ്ടാകുന്നയാൾക്കോ ഗുരുതര രോഗം ബാധിക്കുകയും വ്യക്തിക്കോ വീടിനോ അഗ്നിബാധയുണ്ടാകും. ∙ കുളിക്കുന്നതായി കണ്ടാൽ സമീപഭാവിയിൽ വേണ്ടപ്പെട്ടവർക്ക് മരണമുണ്ടാകും. ∙ ജലയാത്ര കണ്ടാൽ യാത്രകൾ പോകുകയും ജോലി ലഭിക്കുകയും ചെയ്യും ∙ മലിന ജനത്തിലൂടെയുള്ള യാത്രകണ്ടാൽ സമീപഭാവിയിൽ ഗുരുതര രോഗങ്ങളും ആപത്തുകളും വന്നുചേരും ∙ ജലപ്രവാഹം കാണുകയും ഉടൻ വറ്റിപ്പോയതായി തോന്നിയാൽ ആഹാരാദിയ്ക്ക് ബുദ്ധിമുട്ടും ധനക്ലേശവും ഉണ്ടാകും ∙ ജലത്തിൽ മുങ്ങിപ്പോകുന്നതായി കണ്ടാൽ ധനനഷ്ടവും പലവിധ വിപത്തുകളും ചീത്തപ്പേരും കുടുംബത്തിലുള്ളവർക്ക് വന്നുചേരും ∙ അഴുക്കുവെള്ളം അന്യർക്ക് നൽകുന്നതായി കണ്ടാൽ കർമ്മദോഷം കൊണ്ടും ക്ലേശങ്ങളുണ്ടാകും ∙ പർവതം പിളരുന്നതു കണ്ടാൽ മരണം ഫലം ∙ കൃഷിയിറക്കാത്ത ഉഴന്ന നിലം കണ്ടാൽ പൊതുജനവിരോധവും ധനനഷ്ടവും ഫലം ∙ വീടു പണിയുന്നതു കണ്ടാൽ ഗൃഹഭാഗ്യമുണ്ടാകും ∙ ആനയെ കണ്ടാൽ വാഹനഭാഗ്യം ∙ പട്ടിയെ കണ്ടാൽ മരണം നടക്കാൻ യോഗവും മഹാദേവക്ഷേത്ര ദർശനവും ഫലം ∙ സർപ്പത്തെ ദർശിച്ചാൽ വിഷഭോജനത്തിനും രോഗങ്ങൾക്കും. കുടുംബാംഗങ്ങൾക്ക് മരണവുമുണ്ടാകുന്നതാണ് ∙ ചന്ദ്രനെയോ, സൂര്യനെയോ കണ്ടാൽ ഉമാമഹേശ്വരരുടെ ഐശ്വര്യം ലഭിക്കും. പ്രേമസാഫല്യം ∙ ആയുധം കൊണ്ടുള്ള മുറിവുകണ്ടാൽ വിപത്തുകൾ ഫലം ∙ വാഹനാപകടം കണ്ടാൽ വിചാരിച്ച കാര്യം തകർന്നതായി തീരുമാനിക്കണം. ഒപ്പം മരണവും ഫലം ∙ ഭൂമി സ്വന്തമാക്കാൻ കഴിഞ്ഞതായി അവിവാഹിതർ കണ്ടാൽ സത്ഗുണ സമ്പന്നയായ ഇണയെ ലഭിക്കും. ∙ നെല്ലു കണ്ടാൽ അന്നത്തിന് വഴി കിട്ടും ∙ ഗ്രാമം സ്വപ്നം കണ്ടാൽ ദൂരയാത്രഫലം ∙ കാട്ടിലകപ്പെട്ടതായി കണ്ടാൽ കഷ്ട നഷ്ടങ്ങൾ ഉണ്ടാകും ∙ ഭൂമി കുലുക്കമോ, കറുപ്പുനിറത്തിലെ ഭൂമി ദർശനമോ കണ്ടാൽ കാര്യവിഘ്നവും കടുത്ത ദോഷ ഫലവുമുണ്ടാകും ∙ മറ്റുള്ളവർക്ക് ആഹാരം കൊടുക്കുന്നതായി കണ്ടാൽ സന്താനാഭിവൃദ്ധിയുണ്ടാകും ∙ ധാന്യക്കൂമ്പാരം കത്തുന്നതായി കണ്ടാൽ വിളവുനാശം ഫലം ∙ സ്വന്തം ശരീരത്തിൽ അഗ്നി പിടിക്കുന്നതു കണ്ടാൽ രോഗങ്ങളും മനഃക്ലേശവും ശത്രുക്കളുടെ ഉപദ്രവവും ഉണ്ടാകും ∙ പച്ചനെല്ലിക്ക തിന്നുന്നതു കണ്ടാൽ ശുഭഫലമുണ്ടാകും. പെറുക്കിയെടുക്കുന്നതു കണ്ടാൽ ധനവരവുണ്ടാകും ∙ പരുന്തിനെ കണ്ടാൽ ശത്രുക്കളിൽ നിന്നു രക്ഷപെടും, ചത്ത പരുന്തിനെകണ്ടാൽ മരണം സംഭവിക്കും ∙ പല്ലികളെ സ്വപ്നം കണ്ടാൽ ശത്രുക്കളുടെ ഉപദ്രവമുണ്ടാകും ∙ ഞണ്ടിനെ സ്വപ്നം കണ്ടാൽ ധാരാളം സഹായം ലഭിക്കും ∙ കീരിയെ കണ്ടാൽ ശത്രുനാശം ∙ ചീങ്കണ്ണിയെ കണ്ടാൽ പൊതുജനത്തിൽ നിന്നും ചതിയുണ്ടാകും ∙ ചിലന്തി വല കെട്ടുന്നതുകൊണ്ടാൽ ശത്രുക്കളുടെ ചതിക്കുഴിയിലകപ്പെടും ∙ ചൂരൽ വളരുന്നതു കണ്ടാൽ തൊഴിൽ നേട്ടം ∙ മത്സ്യം കണ്ടാൽ സാമ്പത്തിക നേട്ടം ∙ ചുവന്ന വസ്ത്രം കണ്ടാൽ അപകടം ∙ തലമുടി കണ്ടാൽ മറവി, തലയിലെന്തെങ്കിലും രോഗം വരാം ∙ തേങ്ങ കണ്ടാൽ ശത്രുശല്യം ഫലം ∙ തുളസിയില കണ്ടാൽ കാര്യസിദ്ധിയും സന്താന ലാഭവുമുണ്ടാകും ∙ നീല വസ്ത്രം കണ്ടാൽ ശത്രുനാശത്തെ ചിന്തിക്കണം ∙ പഞ്ചസാര കണ്ടാൽ കുടുംബത്തിൽ സന്തോഷം ഉണ്ടാകും ∙ പച്ച വസ്ത്രം കണ്ടാലും സന്തോഷത്തെ ചിന്തിക്കണം ∙ പുതിയ ചൂല് ഭാഗം വരും, ദുരിതമൊഴിയും ∙ പൂവിരിഞ്ഞതായി കണ്ടാൽ-സന്തോഷവും സമാധാനവും കിട്ടും ∙ വെള്ളവസ്ത്രം-മാറ്റത്തിനു സാധ്യത ∙ സരസ്വതി ക്ഷേത്രം കണ്ടാൽ പരീക്ഷയിൽ വിജയിക്കുമെന്ന് ചിന്തിക്കണം ക്ഷേത്ര ദർശനം ക്ഷേത്രത്തിലേക്ക് പോകുന്നതായോ ദർശനം നടത്തുന്നതായോ ക്ഷേത്രഗോപുര വാതിലിൽ കൂടി പ്രവേശിക്കുന്നതായോ സ്വപ്നം കണ്ടാൽ താങ്കളുടെ പരിശ്രമങ്ങൾ വിജയിക്കാൻ പോകുന്നെന്ന് ഉറപ്പിക്കണം. ക്ഷേത്രം അടഞ്ഞുകിടക്കുന്നതായി സ്വപ്നം കണ്ടാൽ തടസങ്ങളുണ്ടാകുമെന്നും നവഗ്രഹാനുഗ്രഹത്തോടെ അവയെ മാറ്റിയെടുക്കാമെന്നും ഉറപ്പിക്കണം പരിഹാരമായി കുടുംബദേവതാ ആരാധന മുടക്കം വന്നതിനാലും വഴിപാടു നേർച്ച നടത്താത്തിനാലും ഇഷ്ടദൈവത്തിന്റെ മുമ്പിൽ വിളക്കു കത്തിച്ചു പ്രാർഥിച്ചു തടസം മാറ്റണം ഉദ്യാനം-ഹരിതാഭമായ ഉദ്യോനത്തിൽ ഉലാത്തുന്നതായോ, ഉദ്യാനത്തിൽ വെള്ളമൊഴിക്കുന്നതായോ സ്വപ്നം കണ്ടാൽ കുടുംബത്തിൽ ഉടൻ തന്നെ ഐശ്വര്യവാനായ കുട്ടി പിറക്കുമെന്ന് അനുമാനിക്കാം. അതിലൂടെ ജീവിതം സമൃദ്ധമാകും. പരിഹാരമായി വിഘ്നേശ്വരനെ പ്രാർഥിക്കണം സുന്ദരി-സർവ്വാലങ്കാര ഭൂഷിതയായ ഐശ്വര്യവതിയും സുന്ദരിയുമായ ഒരു ലക്ഷ്മി താങ്കളുടെ വീട്ടിലേക്കു വരുന്നതായി സ്വപ്നത്തിൽ വീക്ഷിച്ചാൽ പട്ടിണി മാറി ഗൃഹത്തിൽ ലക്ഷ്മീ കടാക്ഷം വരും പരിഹാരം- മഹാലക്ഷ്മിയെ സ്വീകരിക്കാനായി വീടു വൃത്തിയാക്കി വിളക്കു കത്തിച്ചു മഹാലക്ഷമിക്ക് ഇരിപ്പിടം ഉറപ്പിക്കുക. © Copyright 2016 Manoramaonline. All rights reserved.

സ്വപ്നം ചില കാലമൊത്തിടും

സ്വപ്നം ചിലർക്ക് ചില കാലമൊത്തിടുമെന്നു പഴഞ്ചൊല്ല്. സ്വപ്നത്തെ ഭയക്കുന്നവരും സ്വപ്നം അനുഭവത്തിൽ വരുമെന്നു ചിന്തിക്കുന്നവരും ധാരാളമുണ്ട്. എന്നാൽ പുരാണത്തിൽ സ്വപ്നത്തിന് പ്രാധാന്യമുള്ളതായി പറയുന്നു. ജ്യോതിഷ ഗ്രന്ഥങ്ങളായ ഹോരയിലും പ്രശ്ന മാർഗത്തിലും വരാഹമിഹിരന്റെ യാത്രയെന്ന കൃതിയിലും രാമായണത്തിലും അഷ്ടാംഗ ഹൃദയത്തിലും, സ്വപ്നവും അതിന്റെ ഫലങ്ങളും പരിഹാര വിധികളും വിശദമായി പറഞ്ഞിട്ടുണ്ട്. കാണുന്ന സ്വപ്നങ്ങളെല്ലാം യാഥാർഥ്യങ്ങളാകണമെന്നില്ല. മനസിന്റെ സംഘർഷം കൊണ്ട് ഉൾ‌മനസിൽ രൂപം കൊള്ളുന്ന സ്വപ്നങ്ങൾ ഫലിക്കുകയില്ല.
∙ സ്വപ്നഫലം രാത്രി 9 നു മുൻപുകണ്ടാൽ 1 വർഷത്തിനകം അനുഭവവും 9 മുതൽ 12 നു മുമ്പ് കാണ്ടാൽ 6 മാസത്തിനുള്ളിൽ ഫലവും, 12 മുതൽ 3 നകം കണ്ടാൽ 3 മാസത്തിനുള്ളിൽ അനുഭവവും, 6 മണിക്കുള്ളിൽ കണ്ടാൽ 1 മാസത്തിനകം ഫലവും അതിനുശേഷം പ്രഭാതത്തിൽ കണ്ടാലുടനെയും ഉണ്ടാകും
സ്വപ്നങ്ങൾ 7 വിധമുണ്ട്
∙ ദൃഷ്ടം- ഉണർന്നിരിക്കുമ്പോൾ കാണുന്ന വസ്തു സ്വപ്നം കാണുന്നത്
∙ ശ്രുതം- ഉണർന്നിരിക്കുമ്പോൾ ചെവികൊണ്ട് കേട്ടത് സ്വപ്നത്തിൽ കാണുന്നത്
∙ അനുഭവം-ഉണർന്നിരിക്കുമ്പോൾ ഭക്ഷിച്ചതോ മണത്തതോ ആയ വസ്തു സ്വപ്നത്തിൽ കാണുന്നത്
∙ പ്രാർഥിതം- ഉണർന്നിരിക്കുമ്പോൾ മനസിൽ വിചാരിച്ച കാര്യം സ്വപ്നത്തിൽ കാണുന്നത്
∙ കൽപിതം-ഉണർന്നിരിക്കുമ്പോൾ ആഗ്രഹിച്ചതോ അറിവില്ലായ്മയോ സങ്കൽപ്പിച്ചത് സ്വപ്നത്തിൽ കാണുക
∙ ഭാവിതം - മുൻപറഞ്ഞ കാര്യങ്ങളിലൊന്നിനും ബന്ധപ്പെടാതെ നിൽക്കുന്നതാണ് ഭാവിതം. ഇതു ഭാവിയിൽ ലഭിക്കുന്നതാണ്.
∙ ഭാവിജം- ശരീരത്തിലെ ത്രിദോഷ പ്രകൃതി അനുസരിച്ചുണ്ടാകുന്നത്.
കുടുംബാഭിവൃത്തിക്ക് ഉള്ള നിർദ്ദേശങ്ങൾ
∙ രാവിലെ കുളിക്കാതെ ഒരു കർമ്മവും ചെയ്യാതിരിക്കുക. എണീറ്റാലുടനെ ദൈവത്തെയും പിതൃക്കളേയും സ്മരിച്ചശേഷം എണീക്കുക.
∙ ധാന്യങ്ങളും ആയുധങ്ങളും മറ്റു സാധനങ്ങളും ഗൃഹത്തിൽ ചിതറിക്കിടക്കുകയോ അങ്ങനെ കിടക്കുന്നതിൽ ചവിട്ടാനും പാടില്ല.
∙ സന്ധ്യ കഴിഞ്ഞാൽ, പാൽ, മോര്, തൈര്, നല്ലെണ്ണ എന്നിവ ദാനം ചെയ്യരുത്.
∙ അസ്തമയത്തിനു ശേഷം ധനവും കൊടുക്കാൻ പാടില്ല
∙ മുറവും ചൂലും ചാരി വയ്ക്കരുത്
∙ സൂര്യനഭിമുഖമായി രാവിലെ കിഴക്കും വൈകിട്ട് പടിഞ്ഞാറും തുപ്പരുത്
∙ തെക്കും പടിഞ്ഞാറും കൂവളം വളർത്തുന്നത് ഉത്തമം
∙ വീടിന്റെ മുൻവശത്ത് ചെരുപ്പ് (പ്രധാന വാതിലിനു മുമ്പിൽ) ഇടരുത്
∙ അടുക്കളയുടെ വടക്കുവശത്തേക്ക് അഴുക്ക് വെള്ളം തുറന്നുവിടരുത്
∙ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നിലവിളക്കു തെളിക്കണം. രാവിലെ കിഴക്കോട്ടും, വൈകിട്ട് പടിഞ്ഞാറോട്ടും തെളിക്കണം
∙രാവിലെ എണീറ്റ് തെക്കോട്ട് നോക്കുകയോ നടക്കുകയോ ചെയ്യരുത്.
സ്വപ്നഫലങ്ങൾ
ജ്യോതിശാസ്ത്രഫലമായി നാം കാണുന്ന ഓരോ സ്വപ്നത്തിനും അതിന്റേതായ ഗുണദോഷ ഫലങ്ങൾ ഉണ്ടായിരിക്കുന്നതാണ്. സ്വപ്നത്തിൽ അമൃതസ്വരൂപികളായ നമുക്ക് ഉണ്ടാക്കുന്ന ഓരോ സ്വപ്നങ്ങൾക്കനുസരിച്ച് ഉള്ള ഫലങ്ങൾ ചുവടെ ചേർക്കുന്നു.
∙ നല്ല തെളിഞ്ഞ വെള്ളമുള്ള കിണർ സ്വപ്നത്തിൽ ദർശിച്ചാൽ ധന ലാഭമുണ്ടാകും
∙ ആരാധനാലയങ്ങളുടെ രൂപം കണ്ടാൽ തീർഥാടനയോഗം ഉണ്ടാകും.
∙ സ്വഗൃഹത്തിൽ മലിനജലം കണ്ടാൽ ആരെങ്കിലും ദുരിതങ്ങൾ വിതയ്ക്കുന്ന ദോഷങ്ങൾ ചെയ്തിട്ടുണ്ടെന്നു തീരുമാനിക്കാം. മാത്രവുമല്ല രോഗങ്ങൾ വന്നു കഷ്ടപ്പെടുന്നതുമാകാം.
∙ ഒരു ഗുഹയിൽ തനിച്ച് കഴിയുന്നതായി കണ്ടാൽ കാരാഗൃഹവാസമുണ്ടാകാനും, അപമാനത്തിനും, ധനനഷ്ടത്തിനും കാര്യനാശത്തിനും ഫലം
∙ നിരപ്പില്ലാത്തതും താഴ്ന്നതുമായ പ്രദേശത്ത് ഫലവർഗ്ഗത്തെ കണ്ടാൽ അന്നത്തിനു വഴി തെളിയുമെന്നും ഫലം
∙ മുകളിൽ നിന്നു താഴേക്കു പതിക്കുന്നതായി കണ്ടാൽ ജീവിതത്തിൽ നിലംപരിശായി മാറും.
∙ മല കയറുന്നതായി കണ്ടാലും മുകളിൽ കയറി നിൽക്കുന്നതു കണ്ടാലും പ്രതിസന്ധികൾ തരണം ചെയ്യുകയും ആപത്തുകൾ ഒഴിഞ്ഞ് സുഖം പ്രാപിക്കുന്നതാണ്.
∙ പർവതാരോഹണത്തിനിടെ കാൽവഴുതി വീഴുന്നതുകണ്ടാൽ ജീവിത പരാജയവും ആരോഗ്യം നശിക്കുകയും അസുഖം വരികയും ചെയ്യും
∙ അഗ്നി സ്വപ്നദർശനത്തിൽ കണ്ടാൽ അഗ്നി ദോഷം ഉണ്ടാകാനും മറ്റുള്ളരുടെ ദോഷമുണ്ടാകും സാധ്യത
∙ കത്തിക്കൊണ്ടിരിക്കുന്ന നിലവിളക്കുകണ്ടാൽ തീർഥാടന യോഗമുണ്ടാകും
∙ സ്വന്തം കിടക്ക കത്തുന്നതായി കണ്ടാൽ അഗ്നി ഭയമുണ്ടാകും
∙ സമുദ്രം കടന്ന് യാത്രചെയ്യുന്നതായി കണ്ടാൽ വിദേശയാത്ര സമീപഭാവിയിൽ ലഭിക്കുമെന്ന് ഉറപ്പിക്കാം
∙ സ്വ വസതിയിൽ തീപിടിത്തം കണ്ടാൽ വീട്ടിലുള്ളവർക്കോ വേണ്ടപ്പെട്ടവർക്കോ ദർശനമുണ്ടാകുന്നയാൾക്കോ ഗുരുതര രോഗം
ബാധിക്കുകയും വ്യക്തിക്കോ വീടിനോ അഗ്നിബാധയുണ്ടാകും.
∙ കുളിക്കുന്നതായി കണ്ടാൽ സമീപഭാവിയിൽ വേണ്ടപ്പെട്ടവർക്ക് മരണമുണ്ടാകും.
∙ ജലയാത്ര കണ്ടാൽ യാത്രകൾ പോകുകയും ജോലി ലഭിക്കുകയും ചെയ്യും
∙ മലിന ജനത്തിലൂടെയുള്ള യാത്രകണ്ടാൽ സമീപഭാവിയിൽ ഗുരുതര രോഗങ്ങളും ആപത്തുകളും വന്നുചേരും
∙ ജലപ്രവാഹം കാണുകയും ഉടൻ വറ്റിപ്പോയതായി തോന്നിയാൽ ആഹാരാദിയ്ക്ക് ബുദ്ധിമുട്ടും ധനക്ലേശവും ഉണ്ടാകും
∙ ജലത്തിൽ മുങ്ങിപ്പോകുന്നതായി കണ്ടാൽ ധനനഷ്ടവും പലവിധ വിപത്തുകളും ചീത്തപ്പേരും കുടുംബത്തിലുള്ളവർക്ക് വന്നുചേരും
∙ അഴുക്കുവെള്ളം അന്യർക്ക് നൽകുന്നതായി കണ്ടാൽ കർമ്മദോഷം കൊണ്ടും ക്ലേശങ്ങളുണ്ടാകും
∙ പർവതം പിളരുന്നതു കണ്ടാൽ മരണം ഫലം
∙ കൃഷിയിറക്കാത്ത ഉഴന്ന നിലം കണ്ടാൽ പൊതുജനവിരോധവും ധനനഷ്ടവും ഫലം
∙ വീടു പണിയുന്നതു കണ്ടാൽ ഗൃഹഭാഗ്യമുണ്ടാകും
∙ ആനയെ കണ്ടാൽ വാഹനഭാഗ്യം
∙ പട്ടിയെ കണ്ടാൽ മരണം നടക്കാൻ യോഗവും മഹാദേവക്ഷേത്ര ദർശനവും ഫലം
∙ സർപ്പത്തെ ദർശിച്ചാൽ വിഷഭോജനത്തിനും രോഗങ്ങൾക്കും. കുടുംബാംഗങ്ങൾക്ക് മരണവുമുണ്ടാകുന്നതാണ്
∙ ചന്ദ്രനെയോ, സൂര്യനെയോ കണ്ടാൽ ഉമാമഹേശ്വരരുടെ ഐശ്വര്യം ലഭിക്കും. പ്രേമസാഫല്യം
∙ ആയുധം കൊണ്ടുള്ള മുറിവുകണ്ടാൽ വിപത്തുകൾ ഫലം
∙ വാഹനാപകടം കണ്ടാൽ വിചാരിച്ച കാര്യം തകർന്നതായി തീരുമാനിക്കണം. ഒപ്പം മരണവും ഫലം
∙ ഭൂമി സ്വന്തമാക്കാൻ കഴിഞ്ഞതായി അവിവാഹിതർ കണ്ടാൽ സത്ഗുണ സമ്പന്നയായ ഇണയെ ലഭിക്കും.
∙ നെല്ലു കണ്ടാൽ അന്നത്തിന് വഴി കിട്ടും
∙ ഗ്രാമം സ്വപ്നം കണ്ടാൽ ദൂരയാത്രഫലം
∙ കാട്ടിലകപ്പെട്ടതായി കണ്ടാൽ കഷ്ട നഷ്ടങ്ങൾ ഉണ്ടാകും
∙ ഭൂമി കുലുക്കമോ, കറുപ്പുനിറത്തിലെ ഭൂമി ദർശനമോ കണ്ടാൽ കാര്യവിഘ്നവും കടുത്ത ദോഷ ഫലവുമുണ്ടാകും
∙ മറ്റുള്ളവർക്ക് ആഹാരം കൊടുക്കുന്നതായി കണ്ടാൽ സന്താനാഭിവൃദ്ധിയുണ്ടാകും
∙ ധാന്യക്കൂമ്പാരം കത്തുന്നതായി കണ്ടാൽ വിളവുനാശം ഫലം
∙ സ്വന്തം ശരീരത്തിൽ അഗ്നി പിടിക്കുന്നതു കണ്ടാൽ രോഗങ്ങളും മനഃക്ലേശവും ശത്രുക്കളുടെ ഉപദ്രവവും ഉണ്ടാകും
∙ പച്ചനെല്ലിക്ക തിന്നുന്നതു കണ്ടാൽ ശുഭഫലമുണ്ടാകും. പെറുക്കിയെടുക്കുന്നതു കണ്ടാൽ ധനവരവുണ്ടാകും
∙ പരുന്തിനെ കണ്ടാൽ ശത്രുക്കളിൽ നിന്നു രക്ഷപെടും, ചത്ത പരുന്തിനെകണ്ടാൽ മരണം സംഭവിക്കും
∙ പല്ലികളെ സ്വപ്നം കണ്ടാൽ ശത്രുക്കളുടെ ഉപദ്രവമുണ്ടാകും
∙ ഞണ്ടിനെ സ്വപ്നം കണ്ടാൽ ധാരാളം സഹായം ലഭിക്കും
∙ കീരിയെ കണ്ടാൽ ശത്രുനാശം
∙ ചീങ്കണ്ണിയെ കണ്ടാൽ പൊതുജനത്തിൽ നിന്നും ചതിയുണ്ടാകും
∙ ചിലന്തി വല കെട്ടുന്നതുകൊണ്ടാൽ ശത്രുക്കളുടെ ചതിക്കുഴിയിലകപ്പെടും
∙ ചൂരൽ വളരുന്നതു കണ്ടാൽ തൊഴിൽ നേട്ടം
∙ മത്സ്യം കണ്ടാൽ സാമ്പത്തിക നേട്ടം
∙ ചുവന്ന വസ്ത്രം കണ്ടാൽ അപകടം
∙ തലമുടി കണ്ടാൽ മറവി, തലയിലെന്തെങ്കിലും രോഗം വരാം
∙ തേങ്ങ കണ്ടാൽ ശത്രുശല്യം ഫലം
∙ തുളസിയില കണ്ടാൽ  കാര്യസിദ്ധിയും സന്താന ലാഭവുമുണ്ടാകും
∙ നീല വസ്ത്രം കണ്ടാൽ ശത്രുനാശത്തെ ചിന്തിക്കണം
∙ പഞ്ചസാര കണ്ടാൽ കുടുംബത്തിൽ സന്തോഷം ഉണ്ടാകും
∙ പച്ച വസ്ത്രം കണ്ടാലും സന്തോഷത്തെ ചിന്തിക്കണം
∙ പുതിയ ചൂല് ഭാഗം വരും, ദുരിതമൊഴിയും
∙ പൂവിരിഞ്ഞതായി കണ്ടാൽ-സന്തോഷവും സമാധാനവും കിട്ടും
∙ വെള്ളവസ്ത്രം-മാറ്റത്തിനു സാധ്യത
∙ സരസ്വതി ക്ഷേത്രം കണ്ടാൽ പരീക്ഷയിൽ വിജയിക്കുമെന്ന് ചിന്തിക്കണം
ക്ഷേത്ര ദർശനം
ക്ഷേത്രത്തിലേക്ക് പോകുന്നതായോ ദർശനം നടത്തുന്നതായോ ക്ഷേത്രഗോപുര വാതിലിൽ കൂടി പ്രവേശിക്കുന്നതായോ സ്വപ്നം കണ്ടാൽ താങ്കളുടെ പരിശ്രമങ്ങൾ വിജയിക്കാൻ പോകുന്നെന്ന് ഉറപ്പിക്കണം. ക്ഷേത്രം അടഞ്ഞുകിടക്കുന്നതായി സ്വപ്നം കണ്ടാൽ തടസങ്ങളുണ്ടാകുമെന്നും നവഗ്രഹാനുഗ്രഹത്തോടെ അവയെ മാറ്റിയെടുക്കാമെന്നും ഉറപ്പിക്കണം പരിഹാരമായി കുടുംബദേവതാ ആരാധന മുടക്കം വന്നതിനാലും വഴിപാടു നേർച്ച നടത്താത്തിനാലും ഇഷ്ടദൈവത്തിന്റെ മുമ്പിൽ വിളക്കു കത്തിച്ചു പ്രാർഥിച്ചു തടസം മാറ്റണം
ഉദ്യാനം-ഹരിതാഭമായ ഉദ്യോനത്തിൽ ഉലാത്തുന്നതായോ, ഉദ്യാനത്തിൽ വെള്ളമൊഴിക്കുന്നതായോ സ്വപ്നം കണ്ടാൽ കുടുംബത്തിൽ ഉടൻ തന്നെ ഐശ്വര്യവാനായ കുട്ടി പിറക്കുമെന്ന് അനുമാനിക്കാം. അതിലൂടെ ജീവിതം സമൃദ്ധമാകും. പരിഹാരമായി വിഘ്നേശ്വരനെ പ്രാർഥിക്കണം
സുന്ദരി-സർവ്വാലങ്കാര ഭൂഷിതയായ ഐശ്വര്യവതിയും സുന്ദരിയുമായ ഒരു ലക്ഷ്മി താങ്കളുടെ വീട്ടിലേക്കു വരുന്നതായി സ്വപ്നത്തിൽ വീക്ഷിച്ചാൽ പട്ടിണി മാറി ഗൃഹത്തിൽ ലക്ഷ്മീ കടാക്ഷം വരും
പരിഹാരം- മഹാലക്ഷ്മിയെ സ്വീകരിക്കാനായി വീടു വൃത്തിയാക്കി വിളക്കു കത്തിച്ചു മഹാലക്ഷമിക്ക് ഇരിപ്പിടം ഉറപ്പിക്കുക.

No comments :

Post a Comment