Thursday, 22 September 2016

പാകിസ്ഥാന് പണി പിന്നാലെ വരുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കുന്നതിനെ കുറിച്ച് ഇന്ത്യ ആലോചിക്കുന്നു

ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തെ തുടർന്നുള്ള സാഹചര്യത്തിൽ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കുന്നതിനെ പറ്റി ഇന്ത്യ ആലോചിക്കുന്നു. പാക് മണ്ണിൽ നിന്നുള്ള ഭീകരപ്രവർത്തനം തടയാൻ പാകിസ്ഥാൻ നടപടി എടുക്കുന്നില്ലെങ്കിൽ കരാർ റദ്ദാക്കാൻ മടിക്കില്ലെന്ന് തന്നെയാണ് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അടക്കമുള്ളവർ നൽകുന്ന സൂചന.

എല്ലാ സഹകരണ കരാറുകൾക്കും അതിൽ ഏർപ്പെടുന്ന കക്ഷികളുടെ ഉദ്ദേശശുദ്ധിയും സഹകരണവും പ്രധാനമാണെന്ന് വികാസ് സ്വരൂപ് അഭിപ്രായപ്പെട്ടു. ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിൽ 1960ലാണ് സിന്ധു നദീജല കരാർ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ചത്. കരാർ പ്രകാരം കിഴക്കൻ നദികളായ ബിയാസ്, രവി, സത്‌ലജ് എന്നീ നദികളിലെ വെള്ളത്തിന്റെ നിയന്ത്രണ അവകാശം ഇന്ത്യയ്ക്കും, പടിഞ്ഞാറൻ നദികളായ സിന്ധു, ചനാബ്, ഝലം നദികളിലെ വെള്ളത്തിന്റെ അവകാശം പാകിസ്ഥാനുമാണ്. സിന്ധു നദിയിൽ നിന്ന് 20 ശതമാനം വെള്ളം മാത്രമേ ഇന്ത്യക്ക് ലഭിക്കുകയുള്ളൂ. കരാർ റദ്ദായാൽ പാകിസ്ഥാനിലാണ് കൂടുതൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുക.

No comments :

Post a Comment