ഉണ്ണി കൊടുങ്ങല്ലൂര്‍
നിയന്ത്രണ രേഖയ്ക്കപ്പുറം പാക്ക് അധീന കശ്മീരിൽ തമ്പടിച്ചിരുന്ന ഭീകരക്യാംപിനു നേരെ മിന്നാലാക്രമണത്തിനു ഇന്ത്യൻ സേനയെ എത്തിച്ചത് റഷ്യൻ നിർമിത എം17 ഹെലികോപ്റ്ററുകളാണ്. വർഷങ്ങളായി ഇന്ത്യന്‍ സേന ഉപയോഗിക്കുന്ന കോപ്റ്ററാണ് ഇത്. താഴ്ന്നു പറക്കാൻ ശേഷിയുള്ളതാണ് ഈ കോപ്റ്ററുകൾ.
അതേസമയം, ഇന്ത്യൻ സേനയുടെ ഓരോ ദൗത്യവും നീക്കവും വിഡിയോയിൽ പകർത്തിയിട്ടുണ്ട്. അർധരാത്രി 12.30 നു തുടങ്ങിയ മിഷൻ പുലർച്ചെ നാലു വരെ തുടർന്നു. ഈ സമയത്തെല്ലാം സേനയുടെ നീക്കങ്ങളും ഭീകരരുടെ നീക്കങ്ങളും വിഡിയോയിൽ പകർത്തി. ആളില്ലാ വിമാനങ്ങൾ വഴിയാണ് വിവരങ്ങൾ സേനയ്ക്ക് ലഭിച്ചിരുന്നത്.
ഭീകരരെ നേരിടുന്ന ഫൊട്ടോകൾ, വിഡിയോകൾ എല്ലാം എടുത്തിട്ടുണ്ട്. ഇന്ത്യൻ സേന അതിർത്തി കടന്ന് ആക്രമിച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ ആരോപിച്ചപ്പോൾ വേണ്ട തെളിവുകൾ കയ്യിലുണ്ടെന്നും വേണ്ട സമയത്ത് പുറത്തുവിടുമെന്നും ഇന്ത്യൻ സേന അറിയിച്ചു. പത്താൻകോട്ട് ഭീകരരെ നേരിടാനും സേനയെ സഹായിച്ചത് ആളില്ലാ വിമാനങ്ങളായിരുന്നു.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment