Wednesday, 21 September 2016

റെയില്‍ ബജറ്റ് ഇനിയില്ല; 92 വര്‍ഷത്തെ കീഴ് വഴക്കം ഇനി ചരിത്രം

ഉണ്ണി കൊടുങ്ങല്ലൂര്‍

റെയില്‍ ബജറ്റ് ഇനിയില്ല; 92 വര്‍ഷത്തെ കീഴ് വഴക്കം ഇനി ചരിത്രം


റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ശുപാര്‍ശ നേരത്തെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി അംഗീകരിച്ചിരുന്നു
Published: Sep 21, 2016, 01:42 PM IST

ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റിനെ പൊതു ബജറ്റിനോട് ലയിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. റെയില്‍വേ ബജറ്റ് പൊതുബജറ്റിനൊപ്പം ചേര്‍ക്കുന്നതിനുള്ള റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ശുപാര്‍ശ നേരത്തെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി അംഗീകരിച്ചിരുന്നു. പുതിയ തീരുമാനം അടുത്ത വര്‍ഷം നടപ്പിലാക്കും.
പുതിയ പരിഷ്‌കരണത്തിനൊപ്പം ബജറ്റവതരണം നടത്താനായി ജനവരി അവസാനവാരം പാര്‍ലമെന്റ് വിളിച്ചു കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഫിബ്രവരിയിലെ അവസാനത്തെ പ്രവര്‍ത്തി ദിവസമാണ് ഇതുവരെ ബജറ്റ് അവതരിപ്പിച്ചിരുന്നത്. ഇനി റെയില്‍ ബജറ്റ് ഉണ്ടാകില്ലെന്നും ഒറ്റ ബജറ്റ് മാത്രമേ ഉണ്ടാകൂ എന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.
92 വര്‍ഷമായി നിലവില്‍ നിന്ന രീതിയാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് ആരംഭിച്ച രീതി മാറ്റണമെന്ന് നിതി ആയോഗ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം.

No comments :

Post a Comment