ഉണ്ണി കൊടുങ്ങല്ലൂര്‍
വിദേശത്തേക്കു കടത്തുന്നതിനിടെ വിമാനത്താവളത്തിൽ നിന്നു പിടികൂടിയ നക്ഷത്ര ആമകളെ വിജയകരമായി പുനരധിവസിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമകളെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്കു തുറന്നുവിടുന്നതിനു മുൻപ് ചെയ്യേണ്ട മാർഗരേഖ മറ്റു സംസ്ഥാനങ്ങളിലെ വനം വകുപ്പിനു വേണ്ടി കേരളം തയാറാക്കുകയാണ്.
അടുത്ത മാസം ആദ്യം വന്യജീവി വാരം ആഘോഷിക്കാനിരിക്കെ, സംസ്ഥാന വനം വകുപ്പിനു വലിയ നേട്ടമാവുകയാണു ചിന്നാർ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ ഒരു വർഷത്തിലേറെയായുള്ള പ്രയത്നം. ആമ സംരക്ഷണ മാർഗരേഖ കേരളം ഉടൻ കേന്ദ്രത്തിനും സമർപ്പിക്കും.
അലങ്കാരത്തിനു വീടുകളിൽ വളർത്താനും ഭക്ഷണത്തിനുമായാണു നക്ഷത്രആമകളെ അനധികൃതമായി വിദേശത്തേക്കു കടത്തുന്നത്. ശ്രീലങ്ക വഴി കടത്താൻ വിമാനത്താവളത്തിൽ എത്തിച്ച ഇരുനൂറ് നക്ഷത്ര ആമകളെ നെടുമ്പാശേരിയിൽ 2015 ഓഗസ്റ്റ് 11നു പിടിച്ചിരുന്നു.
കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ നിന്നു കൃത്യമായ നിർദേശങ്ങളോടെ ചിന്നാർ വനംവകുപ്പ് അധികൃതർക്കു വിട്ടുകിട്ടിയ ആമകളെ ഓഗസ്റ്റ് 14 മുതൽ പ്രത്യേക കൂടുകളിൽ സൂക്ഷിക്കുകയായിരുന്നു. സൂര്യപ്രകാശത്തിൽ നിന്നു പരമാവധി ഒളിച്ചു ജീവിക്കുന്ന ഇവയുടെ ആഹാരവും ജീവിതരീതികളും ദിവസങ്ങൾനീണ്ട നിരീക്ഷണത്തിലൂടെയാണ് ഉദ്യോഗസ്ഥർ മനസ്സിലാക്കിയത്.
തുടക്കത്തിൽ ഒരു കൂടിൽ പാർപ്പിച്ചിരുന്ന ആമകളെ പിന്നീടു ഘട്ടംഘട്ടമായി അഞ്ചു കൂടുകളിലേക്കു മാറ്റി. ക്യാബേജ് ഇലകളായിരുന്നു ആദ്യ രണ്ടു ദിവസത്തെ ഭക്ഷണം. പിന്നീടു കള്ളിമുൾച്ചെടികൾ നൽകിയതോടെ അതായി പ്രിയങ്കരം. കൂടിനകത്തു തന്നെ ചെറുപയർ വിത്തുകൾ മുളപ്പിച്ചപ്പോൾ മറ്റെല്ലാം മറന്നു.
കൂടിനകത്തു തയാറാക്കി നൽകിയ കല്ലുകളുടെയും മരങ്ങളുടെയും വിടവുകളിലായിരുന്നു ഭൂരിഭാഗം സമയവും അവയുടെ വാസം. വല്ലപ്പോഴും വെളിച്ചത്തിലേക്കു വരുന്ന ആമകൾ വെള്ളം കുടിക്കുന്നതേയില്ലെന്നും കണ്ടെത്തി. രാവിലെയും വൈകിട്ടും കൃത്യസമയത്താണ് എല്ലാവരുടെയും ഭക്ഷണം. അതിനു ശേഷം വീണ്ടും ഇരുളിലേക്ക്.
ഇടയ്ക്കു മൂലയിൽ ഒത്തുകൂടുന്ന ആമക്കൂട്ടം ഒന്നിനു മുകളിൽ ഒന്നായി കൂടിന്റെ ഉയരത്തിനു പകുതിയോളം കയറുന്നതും ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. ഇരുനൂറ് ആമകളിൽ ഒന്നു മാത്രമാണ് ഒരു വർഷത്തിനിടെ ചത്തത്. ഓരോ സംഘമായി ചിന്നാറിലെ സ്വാഭാവിക ഭൂപ്രകൃതിയിലേക്ക് ആമകളെ തുറന്നുവിട്ടിരുന്നു.
കൂടിൽ ശേഷിക്കുന്ന പത്തുപേരെയും വന്യജീവി വാരാഘോഷ ഭാഗമായി തുറന്നുവിടും. ഡോ.അമിത് മല്ലിക്കിന്റെ നേതൃത്വത്തിലായിരുന്നു നക്ഷത്ര ആമകളുടെ പുനരധിവാസം. പത്തനംതിട്ട സ്വദേശിനി മായ, ഡോ.പിയൂഷ്, വനം വകുപ്പ് ഉദ്യോഗസ്ഥരായ സിബിൻ, പ്രഭു എന്നിവരും രണ്ടു വാച്ചർമാരും ചേർന്നാണു നക്ഷത്ര ആമകൾക്കു നവജീവൻ നൽകിയത്.

കേരളം നക്ഷത്ര ആമകളെ വിജയകരമായി പുനരധിവസിപ്പിക്കുന്ന ആദ്യ സംസ്ഥാനം

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment