Friday, 30 September 2016

നാഗരാജ ക്ഷേത്രത്തില്‍ നാഗച്ചിറകുകളുമായി അത്ഭുത ചിത്രശലഭം

ഉണ്ണി കൊടുങ്ങല്ലൂര്‍

നാഗരാജ ക്ഷേത്രത്തില്‍ നാഗച്ചിറകുകളുമായി അത്ഭുത ചിത്രശലഭം

October 1, 2016
shalabhamകുമാരനല്ലൂര്‍(കോട്ടയം): ചിറകുകളുടെ അഗ്രങ്ങളില്‍ നാഗരൂപവുമായി നാഗരാജാ ക്ഷേത്രത്തില്‍ അത്ഭുത ചിത്രശലഭം. കുമാരനല്ലൂര്‍ നാഗരാജാ ക്ഷേത്രത്തിലാണ് ഈ ചിത്രശലഭത്തെ കണ്ടത്. ആയില്യം മഹോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ നവീകരണം നടന്നുവരികയാണ്. പെയിന്റിംഗ് തൊഴിലാളിയായ വിജീഷാണ് ശലഭത്തെ ക്ഷേത്രത്തിനുള്ളില്‍ കണ്ടത്.
ആറിഞ്ചോളം വീതിയില്‍ ചിറകുവിരിച്ച ചിത്രശലഭത്തിന്റെ ചിറകുകളുടെ രണ്ടഗ്രങ്ങള്‍ക്കും സര്‍പ്പത്തിന്റെ തലയോട് സാദൃശ്യവുമുണ്ട്. നാഗരാജാവിന്റെ അനുഗ്രഹമാണ് ഈ ചിത്രശലഭത്തിനെന്നാണ് വിശ്വാസികളുടെ അഭിപ്രായം. ഏതാനും വര്‍ഷം മുന്‍പ് കാണിക്ക അര്‍പ്പിക്കുന്ന ഉരുളിയില്‍ സര്‍പ്പത്തെ കണ്ട അനുഭവവും ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് ക്ഷേത്രം ട്രഷറര്‍ സുരേഷ് പറഞ്ഞു. എല്ലാ മാസവും ആയില്യം നാളുകളില്‍ വിശേഷാല്‍ പൂജയും വഴിപാടുകളും പ്രസാദമൂട്ടും ഈ ക്ഷേത്രത്തില്‍ നടന്നുവരുന്നു.
അഭിപ്രായം രേഖപ്പെടുത്താം

Related News from Archive
Editor's Pick


ജന്മഭൂമി: http://www.janmabhumidaily.com/news486365#ixzz4LneHRmmB

No comments :

Post a Comment