ഉണ്ണി കൊടുങ്ങല്ലൂര്‍

നീണ്ടകര പാലത്തിനു സമീപം നങ്കൂരമിട്ടിരിക്കുന്ന മൽസ്യബന്ധന ബോട്ടുകൾ. ചിത്രം: മനോരമ
നിറം മാറാത്ത ബോട്ടുകൾക്കെതിരെ ഇന്നു മുതൽ കർശന നടപടി
കൊല്ലം ∙ ഏകീകൃത നിറം നൽകാത്ത മീൻപിടിത്ത ബോട്ടുകൾക്കെതിരെ ഫിഷറീസ് വകുപ്പ് ഇന്നു മുതൽ കർശന നടപടി തുടങ്ങും. നിറം മാറാത്ത ബോട്ടുകൾ മൽസ്യബന്ധനത്തിനെത്തിയാൽ പിടിച്ചെടുത്തു പിഴയീടാക്കാൻ ഫിഷറീസ് ഡയറക്ടർ ഉത്തരവിട്ടതിനെ തുടർന്നു നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങളിൽ നിരീക്ഷണം ശക്തമാക്കി.
25,000 രൂപ വരെയാണു പിഴയെന്നു ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സി.ടി.സുരേഷ്കുമാർ അറിയിച്ചു. കേരളത്തിൽ റജിസ്റ്റർ ചെയ്ത മുഴുവൻ മീൻപിടിത്ത ബോട്ടുകളും ഏകീകൃത നിറമായ (കളർ കോഡിങ്) കടുംനീലയും ഓറഞ്ചും അടിക്കണമെന്ന് ഒന്നര വർഷം മുൻപു സംസ്ഥാന സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. രാജ്യസുരക്ഷ കണക്കിലെടുത്തു കടൽക്കൊള്ളക്കാരുടെയും ശത്രുരാജ്യങ്ങളുടെയും ബോട്ടുകളിൽ നിന്നു തദ്ദേശീയ മീൻപിടിത്ത ബോട്ടുകളെ തിരിച്ചറിയാൻ വേണ്ടിയാണ് ഏകീകൃത നിറം ഏർപ്പെടുത്തിയത്. കേരളത്തിലെ ബോട്ടുകളുടെ പള്ളയിൽ (ഹൾ) കടുംനീലയും വീൽഹൗസിൽ ഓറഞ്ചുമാണു നിറം.
ഇക്കഴിഞ്ഞ ട്രോളിങ് നിരോധനം കഴിഞ്ഞു കളർ കോഡിങ് കർശനമായി നടപ്പാക്കാൻ ഫിഷറീസ് വകുപ്പു തീരുമാനിച്ചെങ്കിലും ബോട്ടുടമ സംഘടനകളുടെ എതിർപ്പിനെ തുടർന്നു മാറ്റുകയായിരുന്നു. നിറമടിക്കാൻ ആവശ്യമായ ബോട്ട് യാർഡുകൾ ഇല്ലെന്ന കാരണം നിരത്തിയാണ് ഉടമകൾ എതിർത്തത്. ഇതിനിടെ ഒരു ബോട്ടുടമ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. സ്റ്റേ ഉത്തരവിന്റെ കാലാവധി കഴിഞ്ഞതോടെയാണ് ഇന്നു മുതൽ നിയമം കർശനമായി നടപ്പാക്കാൻ അധികൃതർ തീരുമാനിച്ചത്.
നീണ്ടകര – ശക്തികുളങ്ങര തുറമുഖങ്ങളിൽ നിന്നു പോകുന്ന 1,158 ബോട്ടുകളാണു ജില്ലയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ 80% ബോട്ടുകളും ഏകീകൃത നിറത്തിലേക്കു മാറിയിട്ടുണ്ടെന്നു നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ.സുഹൈർ അറിയിച്ചു. 300 താഴെ ബോട്ടുകൾ മാത്രമാണ് അവശേഷിക്കുന്നത്. കളർ കോഡിങ് നടപ്പാക്കാത്ത ബോട്ടുകളെ മീൻപിടിക്കാൻ അനുവദിക്കില്ലെന്ന് അറിയിപ്പു നൽകിയിട്ടുണ്ട്. ആലപ്പുഴ ഫിഷറീസ് വകുപ്പിനു കീഴിലുള്ള ബോട്ടിന്റെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. കടലിൽ ഇതു സംബന്ധിച്ചു പ്രഖ്യാപനം മുഴക്കാനും നടപടിയായി.
അതേസമയം ഏകീകൃത നിറത്തിലേക്കു മാറാൻ ഡിസംബർ വരെ സമയം അനുവദിക്കണമെന്നു ജില്ലാ ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പീറ്റർ മത്യാസ് ആവശ്യപ്പെട്ടു. 10% ബോട്ടുകൾക്കു മാത്രമാണു നിറം മാറ്റാനുള്ളത്. യാർഡുകളുടെ കുറവുമൂലമാണു കാലതാമസം നേരിട്ടത്. ഇപ്പോൾ സീസൺ ആയതിനാൽ ഈ ബോട്ടുകൾ പിടിച്ചെടുക്കുന്നതും യാർഡിൽ ഇടുന്നതും മീൻപിടിത്തത്തെ ബാധിക്കും. കണവ, ചെമ്മീൻ ഇനങ്ങൾ ധാരാളമായി കിട്ടിക്കൊണ്ടിരിക്കുന്ന സമയമാണ്. ഒരു മാസം കഴിഞ്ഞാൽ സീസൺ തീരും. അതോടെ മുഴുവൻ ബോട്ടുകളും ഏകീകൃത നിറത്തിലേക്കു മാറുമെന്നും അതുവരെ കർശന നടപടി പാടില്ലെന്നും പീറ്റർ മത്യാസ് ആവശ്യപ്പെട്ടു.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment