Sunday, 16 October 2016

വിളിക്കാത്ത കല്ല്യാണത്തിന് ഉണ്ണാനെത്തിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരെ പോലീസ് പൊക്കിയത് കഴിച്ചുകൊണ്ടിരിക്കേ

ഉണ്ണി കൊടുങ്ങല്ലൂര്‍

വിളിക്കാത്ത കല്ല്യാണത്തിന് ഉണ്ണാനെത്തിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരെ പോലീസ് പൊക്കിയത് കഴിച്ചുകൊണ്ടിരിക്കേ

തിരുവനന്തപുരം: 'കല്ല്യാണത്തിന് ഉണ്ണാനിരിക്കുമ്പോള്‍ കല്ല്യാണക്കുറി കാണിക്കണം' എന്ന് നമ്മളില്‍ പലരും രസത്തിന് പറഞ്ഞു വയ്ക്കാറുണ്ട്. എന്നാല്‍, ഇത് ചിലപ്പോള്‍ യാഥാര്‍ത്ഥ്യമായേക്കാം എന്നതിന് ഉദാഹരണമാണ് തിരുവനന്തപുരത്ത് സംഭവിച്ചത്. വിളിക്കാത്ത കല്ല്യാണത്തിന് ഉണ്ണാന്‍ എത്തിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരെ കഴിച്ചുകൊണ്ടിരിക്കേ പോലീസ് പൊക്കി.
കഴക്കൂട്ടത്തെ ഒരു കല്ല്യാണപ്പന്തലിലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. ടെക്‌നോപാര്‍ക്ക് ജീവനക്കാരും എഞ്ചിനീയറിജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായത്. പത്രപ്പരസ്യം കണ്ടാണ് ഇവര്‍ കല്ല്യാണത്തിന് എത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി ഈ മണ്ഡപത്തില്‍ നിന്നും വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. നിരവധി വിവാഹപാര്‍ട്ടികളാണ് പരാതിയുമായി ഉടമയുടെ അടുത്ത് എത്തിയത്. വീണ്ടും ഇത് ആവര്‍ത്തിച്ചതോടെ ഉടമ പോലീസില്‍ വിവര അറിയിക്കുകയും വിളിക്കാതെ കല്ല്യാണത്തിന് എത്തിയവരെ ഇലയ്ക്കു മുന്നില്‍ നിന്നും കയ്യോടെ പൊക്കുകയുമായിരുന്നു. ഇത്തരക്കാരുടെ 'ഉണ്ണല്‍' കാരണം പല കല്ല്യാണങ്ങളിലും ക്ഷണിച്ചെത്തുന്ന അതിഥികള്‍ക്ക് നല്‍കാന്‍ ഭക്ഷണം തികയാറില്ലെന്നും ഇത് നാണക്കേടിന് ഇടവരുത്താറുണ്ടെന്നും വ്യാപക പരാതി ഉയര്‍ന്നിരുന്നു.

No comments :

Post a Comment