Tuesday, 4 October 2016

കോഴിക്കോടും തൃശൂരും ഇനി ഗൂഗിൾ സ്‌റ്റേഷൻ modi majik

ഉണ്ണി കൊടുങ്ങല്ലൂര്‍

കോഴിക്കോടും തൃശൂരും ഇനി ഗൂഗിൾ സ്‌റ്റേഷൻ

റയിൽടെലുമായി സഹകരിച്ച് ഗൂഗിൾ ഇന്ത്യയിൽ പ്രഖ്യാപിച്ച ഗൂഗിൾ സ്റ്റേഷൻ പദ്ധതിയിൽ ഇനി കോഴിക്കോട് റെയിൽവേ സ്‌റ്റേഷനും. രാജ്യത്തെ 400 റെയിൽവേ സ്‌റ്റേഷനുകളിൽ അതിവേഗ വൈഫൈ ലഭ്യമാക്കാനുള്ള ഗൂഗിൾ സ്റ്റേഷൻ പദ്ധതിയിൽ ഇതുവരെ 52 സ്റ്റേഷനുകൾ ഓൺലൈനായപ്പോഴാണ് കേരളത്തിൽ നിന്നു മൂന്നു സ്‌റ്റേഷനുകൾക്ക് ആ ഭാഗ്യം ലഭിച്ചത്. ഇക്കഴിഞ്ഞ 25 മുതലാണ് തൃശൂരും കോഴിക്കോടും സൗജന്യ വൈഫൈ സേവനം ആരംഭിച്ചത്.
കേരളത്തിലാദ്യമായി ഗൂഗിൾ വൈഫൈ സേവനം ആരംഭിച്ചത് എറണാകുളം സൗത്ത് സ്റ്റേഷനിലാണ്, കഴിഞ്ഞ ഏപ്രിലിൽ. ആദ്യ 30 മിനിറ്റിൽ ഹൈസ്പീഡ് വൈഫ് എല്ലാവർക്കും സൗജന്യമാണ്. തുടർന്ന് ഉപയോഗിക്കേണ്ടവർക്ക് വിവിധ പ്ലാനുകൾ തിരഞ്ഞെടുക്കാം. ജനുവരിയിൽ മുംബൈ സെൻട്രൽ സ്റ്റേഷനിൽ തുടക്കമിട്ട പദ്ധതിയിൽ പ്രതിദിനം പുതിയ 15,000 ഉപയോക്തക്കളാണ് എത്തുന്നത്. 52 സ്റ്റേഷനുകളിലായി 35 ലക്ഷം പേർ പ്രതിമാസം വൈഫൈ ഉപയോഗിക്കുന്നു.
ഗൂഗിൾ സ്‌റ്റേഷൻ
ഇന്ത്യയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ ഹൈസ്പീഡ് വൈഫൈ ലഭ്യമാക്കാനുള്ള പദ്ധതി ആരംഭിച്ചതിനു ശേഷം ലഭിച്ച വലിയ സ്വീകരണമാണ് അതൊരു ബ്രാൻഡഡ് പദ്ധതിയായി മാറ്റാൻ ഗൂഗിളിനെ പ്രേരിപ്പിച്ചത്. ഇതുവരെ ഒരു റെയിൽടെൽ-ഗൂഗിൾ സംരംഭമായിരുന്ന വൈഫൈ പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് ഗൂഗിൾ സ്റ്റേഷൻ എന്നു പേരിട്ടത്. ഗൂഗിൾ ഫോർ ഇന്ത്യ എന്ന പേരിൽ നടന്ന പ്രഖ്യാപനങ്ങളിൽ ഏറ്റവും പ്രധാനമായിരുന്നു ഗൂഗിൾ സ്റ്റേഷൻ. യു ട്യൂബ് ഗോ, ഇന്ത്യയിൽ ആദ്യം അവതരിപ്പിച്ച ഗൂഗിൾ അലോ, പുതിയ ക്രോം, ഗൂഗിൾ ന്യൂസ് ലൈറ്റ് തുടങ്ങിയവയും ഇന്ത്യയിലെ ഉപയോക്താക്കൾക്കു വേണ്ടി ഗൂഗിൾ അവതരിപ്പിച്ചവയാണ്.
സ്‌കൂൾ മുതൽ മാൾ വരെ
രാജ്യത്തെ 400 റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ സ്ഥാപിക്കുന്നതോടെ അവസാനിക്കുന്നതല്ല ഗൂഗിൾ സ്‌റ്റേഷൻ പദ്ധതി. സ്‌കൂളുകളും ഷോപ്പിങ് മാളുകളും തുടങ്ങി വിവിധ സ്ഥാപനങ്ങൾ വഴി വൈഫൈ സംവിധാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് ഗൂഗിൾ സ്റ്റേഷൻ എന്നു പേരിട്ട് അവതരിപ്പിച്ചിരിക്കുന്നത്.
അടിസ്ഥാനസേവനദാതാക്കൾ, കേബിൾ ശൃംഖല ഓപ്പറേറ്റർമാർ, റീട്ടെയിൽ ശൃംഖലകൾ തുടങ്ങിയവർക്കും മറ്റു സ്ഥാപനങ്ങൾക്കും ഗൂഗിൾ സ്റ്റേഷൻ പദ്ധതിയിൽ പങ്കാളികളാകാം.പദ്ധതിയുമായി സഹകരിക്കുന്നവർക്ക് വരുമാനമുണ്ടാക്കുന്നതിനും വിവിധ ആശയങ്ങൾ ഗൂഗിളിന്റെ പക്കലുണ്ട്. വളരെ ലളിതമായി ആരംഭിച്ചെങ്കിലും രാജ്യത്ത് വൈഫൈ വിപ്ലവം ലക്ഷ്യമിട്ടുകൊണ്ടുള്ള മുന്നേറ്റമാണ് ഗൂഗിൾ സ്റ്റേഷൻ വിഭാവനം ചെയ്യുന്നത്. പദ്ധതിയെക്കുറിച്ച് കൂടുതലറിയാനും പങ്കാളികളാകാനും സന്ദർശിക്കുക: station.google.com

No comments :

Post a Comment