Wednesday, 26 October 2016

വാഴേ നിനക്കുവേണ്ടി ഞാനിനി കേഴില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍
#TIP FOR THE DAY. BANANA BEETLE.
നമ്മുടെ സുഹൃത്ത് ശ്രീ വിജയഘോഷിന്റെ ഏത്ത വാഴ മൂപ്പെത്താതെ ഒടിഞ്ഞത് എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. പിണ്ടിപ്പുഴു ഒരു പ്രശ്നമേ അല്ല. ഇതിനെ നിയന്ത്രിക്കാൻ 100% ഫലപ്രദമായ പല ജൈവ ഉപാധികളും ഉണ്ട്.
1) വാഴക്കു ഒരു 3-4 മാസം പ്രായമാകുമ്പോൾ ഒരു വാഴക്കു 50 ഗ്രാം എന്ന തോതിൽ വേപ്പിൻ കുരു വേവിച്ചു പൊടിച്ചു ഇല കവിളുകളിൽ ഇടുക. (വേപ്പിൻ കുരു അങ്ങാടിക്കടകളിൽ കിട്ടും)
2)മേൽ പറഞ്ഞതിനു പകരമായി വഴക്കവിളുകളിൽ വേപ്പിൻ പിണ്ണാക്ക് പൊടിച്ചു ഇടുക. 
3) 100 ഗ്രാം വെളുത്തുള്ളിയും 200 ഗ്രാം കല്ലുപ്പും അരച്ചെടുത്തു 3 ലിറ്റർ വെള്ളത്തിൽ കലർത്തി 4 ഇല പ്രായം മുതൽ കുല വരുന്നത് വരെ ഇലക്കവിളുകളിൽ ഒഴിച്ച് കൊടുക്കുക.
4) ബാർസോപ്പ്‌ ചെറുതായി ചീകിയെടുത്തു 5-6 മാസം പ്രായമായ വാഴയുടെ കവിളുകളിൽ ഇട്ടു ലേശം വെള്ളം ഒഴിക്കുക. 

4) ബാർസോപ്പ്‌ ചെറുതായി ചീകിയെടുത്തു 5-6 മാസം പ്രായമായ വാഴയുടെ കവിളുകളിൽ ഇട്ടു ലേശം വെള്ളം ഒഴിക്കുക.
5) ഇതിനേക്കാൾ എല്ലാം എളുപ്പമായുള്ള ഒരു വിദ്യയുണ്ട്. അതാണ് ഞാൻ ചെയ്യാറുള്ളത്. . ഈ വിഷയത്തിൽ എന്റെ അനുഭവ പാഠം മുൻപൊരിക്കൽ ഞാൻ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ പ്രസക്ത ഭാഗങ്ങൾ താഴെ കൊടുക്കുന്നു.
" പിണ്ടിപ്പുഴുവിന് ഒരു ശാശ്വത ജൈവ പരിഹാരം.
കുല പകുതി വിളവെത്തും മുൻപ് വാഴ ഒടിഞ്ഞു വീഴുന്നു. ബനാന ബീറ്റിൽ വഴപ്പോളയിൽ സുഷിരം ഉണ്ടാക്കി മുട്ടയിടുന്നു. മുട്ട വിരിഞ്ഞ് ഇറങ്ങുന്ന പുഴുക്കൾ വാഴയുടെ ഉൾ ഭാഗം വൻ തോതിൽ തിന്നു നശിപ്പിക്കുന്നു. ബലക്ഷയം വന്ന് വാഴ ഒടിഞ്ഞു വീഴുന്നു. ജൈവ വാഴ കർഷകരെ സംബന്ധിച്ചിടത്തോളം ഉത്തരം കിട്ടാത്ത ഒരു സമസ്യയായി ഇത് ഇന്നും അവശേഷിക്കുന്നു.
ബിവേറിയ (Beauvaria Bassiana) ഒരു മിത്ര കുമിൾ ആണ്. ഈ കുമിൾ എല്ലാത്തരം ലാർവകളുടെയും ശരീരത്തിൽ കടന്ന് അതിനെ ഭക്ഷിച്ച് വംശ വർധന നടത്തുന്നു. അങ്ങിനെ എങ്കിൽ ഒരു പരീക്ഷണം ആകാം എന്നു വെച്ചു. ബിവേറിയ പൌഡർ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അത് നല്ലവണ്ണം തെളിഞ്ഞ ശേഷം അരിച്ച് സ്രിഞ്ച് ഉപയോഗിച്ച് ഒരു 10cc വെച്ചു എല്ലാ വഴകളുടെയും ചുവട്ടിലും മധ്യഭാഗത്തും മുകളിലും കുത്തി വെച്ചു. ബിവേറിയ ഒരു കുമിൾ (Fungus) ആണല്ലോ. ഈർപ്പം ഇല്ലാതെ അതിനു നിലനില്പ്പില്ല. വാഴക്കുള്ളിൽ ബിവേറിയയ്ക്കു വേണ്ട ഈർപ്പവും ഭക്ഷണവും സുലഭം. 2 വർഷം മുൻപാണ് പരീക്ഷണം ആരംഭിച്ചത്. അതിനു ശേഷം എന്റെ ഒരു വാഴ പോലും ഒടിഞ്ഞു വീണിട്ടില്ല. നീഡിൽ ഒരിഞ്ചിൽ കുറയാതെ വഴക്കുള്ളിൽ കടത്തി ഒരു ലേശം പിന്നോട്ട് വലിച്ചിട്ടു വേണം ഇന്ചെക്റ്റ് ചെയ്യാൻ. അല്ലെങ്കിൽ മരുന്ന് അകത്തു കടക്കത്തില്ല. രണ്ടു മാസത്തിൽ ഒരിക്കൽ ആവർത്തിക്കണം. ബിവേറിയ ദ്രാവക രൂപത്തിലും കിട്ടും. ഉപയോഗക്രമം കുപ്പിയിൽ ഉണ്ടാവും. ഉപയോഗിക്കുന്ന ബിവേറിയ ഗുണമേന്മ ഉള്ളതാവണം എന്ന് പ്രത്യേകം പറയണ്ടല്ലോ. All the best."

LikeShow more reactions
Comment
Comments
Nithyananda Sarma thanks for information
LikeReply57 mins
Kabeer T A ഒത്തിരി നന്ദി . ഈ പൗഡർ കൊണ്ട് മറ്റ് പാർശ്വ ഫലങ്ങൾ വല്ലതുമുണ്ടാകുമൊ
LikeReply53 mins
Sheeba Vinoden അറിവ് പകര്‍ന്നു തന്നതിന് നന്ദി
LikeReply10 mins
Unni Kodungallur

Write a comment...

No comments :

Post a Comment