ഉണ്ണി കൊടുങ്ങല്ലൂര്‍
സ്‌റ്റോക്ക്‌ഹോം: ലോകത്തിലെ ഏറ്റവും ചെറിയ യന്ത്രഘടനയുടെ കണ്ടെത്തലിന് പിറകിലെ തലച്ചോറായ മൂന്ന് പേര്‍ക്കാണ് ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ഫ്രാന്‍സിിലെ സ്ട്രാസ്‌ബോര്‍ഗ് സര്‍വകലാശാലയിലെ ഴാന്‍ പിയറി സവാഷ്, അമേരിക്കയിലെ എവന്‍സ്റ്റണ്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ സര്‍ ജെ. ഫ്രെസര്‍ സ്‌റ്റോഡാര്‍ട്ട്, നെതര്‍ലന്‍ഡ്‌സിലെ ഗ്രോണിഗെന്‍ സര്‍വകലാശാലയിലെ ബര്‍ണാഡ് എല്‍ ഫെരിംഗ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
ഊര്‍ജം സന്നിവേശിപ്പിച്ചാല്‍ പ്രവര്‍ത്തനക്ഷമമാകുന്ന, നിയന്ത്രണവിധേയമായ ചലനങ്ങളുള്ള തന്മാത്രകള്‍ വകസിപ്പിച്ചെടുത്തതിനാണ് ഇവര്‍ നൊബേലിന് അര്‍ഹരായത്. ഒു കുഞ്ഞ് ലിഫ്റ്റ്, കൃത്രിമ പേശികള്‍, ഒരു കുഞ്ഞ് മോട്ടോര്‍ എന്നിവ കൊണ്ടാണ് ഇവര്‍ ഈ പരീക്ഷണം വിജയകരമാക്കിയത്.
സാങ്കേതികവിദ്യയെ എത്രമാത്രം ചെറുതാക്കാം എന്നു തെളിയിച്ച വിപ്ലവമാണ് ഇവര്‍ നടത്തിയത്. യന്ത്രങ്ങളെ പരമാവധി ചെറുതാക്കി രസതന്ത്രത്തിന് പുതിയൊരു മാനം നല്‍കുകയാണ് ഇവര്‍ ചെയ്തതെന്ന് നൊബേല്‍ സമിതി വിലയിരുത്തി.

രസതന്ത്ര നൊബേല്‍ ഏറ്റവും ചെറിയ യന്ത്രഘടനയുടെ കണ്ടെത്തലിന്
ഴാന്‍ പിയറി സവാഷ്, സര്‍ ജെ. ഫ്രെസര്‍ സ്‌റ്റോഡാര്‍ട്ട്, ബര്‍ണാഡ് എല്‍ ഫെരിംഗ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
Published: Oct 5, 2016, 03:45 PM IST
സ്‌റ്റോക്ക്‌ഹോം: ലോകത്തിലെ ഏറ്റവും ചെറിയ യന്ത്രഘടനയുടെ കണ്ടെത്തലിന് പിറകിലെ തലച്ചോറായ മൂന്ന് പേര്‍ക്കാണ് ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ഫ്രാന്‍സിിലെ സ്ട്രാസ്‌ബോര്‍ഗ് സര്‍വകലാശാലയിലെ ഴാന്‍ പിയറി സവാഷ്, അമേരിക്കയിലെ എവന്‍സ്റ്റണ്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ സര്‍ ജെ. ഫ്രെസര്‍ സ്‌റ്റോഡാര്‍ട്ട്, നെതര്‍ലന്‍ഡ്‌സിലെ ഗ്രോണിഗെന്‍ സര്‍വകലാശാലയിലെ ബര്‍ണാഡ് എല്‍ ഫെരിംഗ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
ഊര്‍ജം സന്നിവേശിപ്പിച്ചാല്‍ പ്രവര്‍ത്തനക്ഷമമാകുന്ന, നിയന്ത്രണവിധേയമായ ചലനങ്ങളുള്ള തന്മാത്രകള്‍ വകസിപ്പിച്ചെടുത്തതിനാണ് ഇവര്‍ നൊബേലിന് അര്‍ഹരായത്. ഒു കുഞ്ഞ് ലിഫ്റ്റ്, കൃത്രിമ പേശികള്‍, ഒരു കുഞ്ഞ് മോട്ടോര്‍ എന്നിവ കൊണ്ടാണ് ഇവര്‍ ഈ പരീക്ഷണം വിജയകരമാക്കിയത്.
സാങ്കേതികവിദ്യയെ എത്രമാത്രം ചെറുതാക്കാം എന്നു തെളിയിച്ച വിപ്ലവമാണ് ഇവര്‍ നടത്തിയത്. യന്ത്രങ്ങളെ പരമാവധി ചെറുതാക്കി രസതന്ത്രത്തിന് പുതിയൊരു മാനം നല്‍കുകയാണ് ഇവര്‍ ചെയ്തതെന്ന് നൊബേല്‍ സമിതി വിലയിരുത്തി.
© Copyright Mathrubhumi 2016. All rights reserved
No comments :
Post a Comment