Monday, 17 October 2016

വാട്‌സാപ്പിൽ ജനനേന്ദ്രീയത്തിന്റെ ചിത്രം അയച്ച വൈദികനെ പരാതിയെത്തുടർന്നു സഭാധികൃതർ ചുമതലകളിൽ നിന്നൊഴിവാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍മുളന്തുരുത്തി:വിശ്വാസിയായ ഭർതൃമതിക്ക് വാട്‌സാപ്പിൽ ജനനേന്ദ്രീയത്തിന്റെ ചിത്രം അയച്ച വൈദികനെ പരാതിയെത്തുടർന്നു സഭാധികൃതർ ചുമതലകളിൽ നിന്നൊഴിവാക്കി. മുളന്തുരുത്തിയിലെ ദേവാലയത്തിൽ സഹവികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ആരക്കുന്നം സ്വദേശിക്കാണ് സംഭവത്തിന്റെ പേരിൽ എട്ടിന്റെ പണി കിട്ടിയത്.
കഴിഞ്ഞ ദിവസം സന്ധ്യാപ്രാർത്ഥനക്ക് ശേഷമായിരുന്നു തന്റെ കാമം യുവതിയായ വിശ്വാസിയെ കാണിക്കുന്നതിനുള്ള യുവ വൈദികന്റെ പരാക്രമം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ഇയാൾ. സന്ദേശമെത്തുമ്പോൾ ഫോൺ യുവതിയുടെ ഭർത്താവിന്റെ കൈവശമായിരുന്നു. ചിത്രങ്ങൾ കണ്ട് കലിപൂണ്ട ഭർത്താവ് രാത്രി തന്നെ പള്ളിമേടയിലെത്തി വൈദികനെ വിളിച്ചിറക്കി തെറിയഭിഷേകം നടത്തിയെന്നാണ് പുറത്തായ വിവരം.
സംഭവം കൈവിട്ടുപോകുമെന്നു കണ്ടതോടെ ഇവിടെയുണ്ടായിരുന്ന മറ്റു വൈദികർ ഇടപെട്ട് രംഗം ശാന്തമാക്കിയെന്നും കുറ്റക്കാരനായ വൈദികനെതിരെ നടപടി സ്വീകരിക്കാമെന്ന മറ്റു വൈദികരുടെ ഉറപ്പിലാണ് യുവതിയുടെ ഭർത്താവ് പള്ളിമേടയിൽ നിന്നും പിൻവാങ്ങിയതെന്നുമാണ് സൂചന. തുടർന്ന് യുവതിയുടെ ഭർത്താവ് പള്ളിക്കമ്മറ്റിക്ക് തെളിവുസഹിതം പരാതി നൽകിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയനായ സഹവികാരിയെ സഭാനേതൃത്വം ചുമതലകളിൽ നിന്നും മാറ്റി നിർത്തിയതായുമാണ് ലഭ്യമായ വിവരം.
ഇയാൾക്കുപകരം വടവുകോട് പള്ളിയുടെ ചുമതലയുണ്ടായിരുന്ന വൈദികനെ മുളന്തുരുത്തിയിലേക്ക് നിയമിച്ചതായും അറിയുന്നു. വാട്‌സാപ്പ് ഗ്രൂപ്പുകളിൽ സജീവമായിരുന്ന സുമുഖനായ വൈദികൻ പ്രസംഗത്തിലും സഭാപരിപാലനത്തിലും ഏറെ തൽപ്പരനുമായിരുന്നു. അതുകൊണ്ടുതന്നെ സഭാമേലധികാരികൾക്ക് ഇയാളെക്കുറിച്ച് ഏറെ മതിപ്പും നിലനിന്നിരുന്നു.
കുടുംബയോഗങ്ങളിലും മറ്റും പങ്കെടുക്കാനെത്തുന്ന അവസരത്തിലാണ് ഇദ്ദേഹം വിശ്വാസികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുക. ചില വീടുകളിലെത്തിയാൽ ഫോണുമായി അടച്ചിട്ടമുറിയിൽ വൈദികൻ ഏറെ നേരം ചിലവഴിക്കാറുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹിതനായ വികാരിയും തന്റെ ഭാര്യയും തമ്മിൽ കുറച്ചുകാലമായി അതിരുവിട്ട ബന്ധം തുടരുന്നതായി ഭർത്താവിന് സംശയമുണ്ടായിരുന്നു.
ഇതേത്തുടർന്ന് ഇയാൾ ഭാര്യയുടെ ഫോൺ കൈവശപ്പെടുത്തി തെളിവെടുപ്പ് സംഘടിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു. ഇതിനിടെയാണ്് വൈദികന്റെ വാട്‌സാപ്പ് ദൃശ്യം ഭർത്താവിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

No comments :

Post a Comment