ഉണ്ണി കൊടുങ്ങല്ലൂര്‍
അഗര്‍ത്തല: തനിക്ക് സൗജന്യമായി ലഭിച്ച ബിഎംഡബ്‌ള്യൂ കാര്‍ ജന്മനാടായ അഗര്‍ത്തലയില്‍ നല്ല റോഡോ സര്‍വ്വീസ് സെന്ററുകളോ ഇല്ലാത്തതിനാല്‍ തിരിച്ചു നല്‍കാനുള്ള ഒളിംപ്യന്‍ ദീപ കര്‍മ്മാക്കറുടെ തീരുമാനത്തെ തുടര്‍ന്ന് അവരുടെ വീട്ടിലേക്കുള്ള റോഡ് അടിയന്തരമായി പുനര്‍നിര്‍മ്മിക്കുമെന്ന് ത്രിപുര സര്‍ക്കാര്‍ അറിയിച്ചു.
അഗര്‍ത്തലയിലെ തിരഞ്ഞെടുത്ത റോഡുകളില്‍ അടുത്ത മാസം അറ്റകുറ്റപ്പണി ആരംഭിക്കുമെന്നും അതില്‍ ദീപ കര്‍മ്മാക്കറുടെ വീട്ടിലേക്കുള്ള റോഡും പുനര്‍നിര്‍മ്മിക്കുമെന്നും ത്രിപുര പൊതുമരാമത്ത് വകുപ്പിലെ ചീഫ് എന്‍ഞ്ചിനീയറായ സോമേഷ് ചന്ദ്രദാസ് അറിയിച്ചു.
അഗര്‍ത്തലയിലെ തകര്‍ന്ന റോഡുകളിലൂടെ ആഡംബരകാര്‍ ഓടിച്ചാല്‍ ഉണ്ടാവുന്ന അവസ്ഥയെ തുടര്‍ന്നാണ് സമ്മാനമായി ലഭിച്ച കാര്‍ തിരിച്ചു നല്‍കുവാന്‍ ദീപയുടെ കുടുംബം തീരുമാനിച്ചത്. ത്രിപുരയില്‍ ബിഎംഡബ്‌ള്യൂവിന് സര്‍വ്വീസ് സെന്റര്‍ ഇല്ലാത്തതും, വണ്ടിയോടിക്കാന്‍ ഡ്രൈവര്‍മാരെ ലഭിക്കാത്തതും കാര്‍ തിരിച്ചു നല്‍കുന്നതാണ് നല്ലതെന്ന തീരുമാനത്തിലേക്ക് ദീപയേയും കുടുംബത്തേയും എത്തിച്ചു.
റിയോ ഒളിംപിക്‌സിലെ ശ്രദ്ധേയമായ പ്രകടനത്തെ തുടര്‍ന്നാണ് ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷനാണ് ദീപ കര്‍മ്മാക്കറിന് ബിഎംഡബ്‌ള്യൂ കാര്‍ സമ്മാനമായി നല്‍കിയത്. ബിഎംഡബ്‌ള്യൂ കാറിന്റെ മുന്‍ ബ്രാന്‍ഡ് അംബാസിഡറായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ദീപയ്ക്ക് ഈ കാറിന്റെ കീ കൈമാറിയത്.
എന്നാല്‍ ത്രിപുരയിലെ തകര്‍ന്ന റോഡുകളെ കുറിച്ചുള്ള ദീപയുടേയും കുടുംബത്തിന്റേയും പരസ്യപ്രതികരണം സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന് വലിയ അടിയായിരുന്നു.
മോശം റോഡുകളെക്കുറിച്ച് പരസ്യമായി പരാതി പറഞ്ഞ ദീപയും കുടുംബവും സംസ്ഥാനത്തെ നാണം കെടുത്തിയെന്ന വിമര്‍ശനവുമായി ത്രിപുര മന്ത്രിമാരും സിപിഎം നേതാക്കളും രംഗത്തുവന്നു. ഇത് പിന്നീട് ഭരണകക്ഷിയും പ്രതിപക്ഷകക്ഷികളും തമ്മിലുള്ള വാക്ക്‌പ്പോരിനും വഴിതുറന്നു.
റോഡുകള്‍ നന്നാക്കാന്‍ മെനക്കെടാതെ സര്‍ക്കാരും സിപിഎമ്മും ദീപയേയും കുടുംബത്തേയും വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് ബിജെപി വിമര്‍ശിച്ചു. എന്നാല്‍ കാര്‍ തിരിച്ചു കൊടുക്കുക എന്നത് ദീപയുടെ വ്യക്തിപരമായ തീരുമാനമാണെന്നും പക്ഷേ റോഡിന്റെ കാര്യം പരസ്യമായി പറയേണ്ടിയിരുന്നില്ലെന്നുമായിരുന്നു സിപിഎം സെക്രട്ടറി ബിജന്‍ ദഹറിന്റെ നിലപാട്.
ജൂലൈ-ആഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ത്രിപുരയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 44 പൂര്‍ണമായി തകര്‍ന്നിരുന്നു. ഇതോടെ ഇന്ധനവും ഭക്ഷണവും ലഭിക്കാതെ ദിവസങ്ങളോളം സംസ്ഥാനം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഒടുവില്‍ ബംഗ്ലാദേശിലൂടെ 19 ഓയില്‍ ടാങ്കറുകള്‍ കടത്തി വിട്ടാണ് ത്രിപുരയിലെ ഇന്ധനക്ഷാമം കേന്ദ്രം പരിഹരിച്ചത്.

സിപിഎമ്മിന് തിരിച്ചറിവ്: ദീപ കര്‍മ്മാക്കറുടെ വീട്ടിലേക്കുള്ള റോഡ് നന്നാക്കും
ത്രിപുരയിലെ തകര്‍ന്ന റോഡുകളെ കുറിച്ചുള്ള ദീപയുടേയും കുടുംബത്തിന്റേയും പരസ്യപ്രതികരണം സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന് വലിയ അടിയായിരുന്നു
Published: Oct 18, 2016, 06:32 PM IST
അഗര്‍ത്തല: തനിക്ക് സൗജന്യമായി ലഭിച്ച ബിഎംഡബ്‌ള്യൂ കാര്‍ ജന്മനാടായ അഗര്‍ത്തലയില്‍ നല്ല റോഡോ സര്‍വ്വീസ് സെന്ററുകളോ ഇല്ലാത്തതിനാല്‍ തിരിച്ചു നല്‍കാനുള്ള ഒളിംപ്യന്‍ ദീപ കര്‍മ്മാക്കറുടെ തീരുമാനത്തെ തുടര്‍ന്ന് അവരുടെ വീട്ടിലേക്കുള്ള റോഡ് അടിയന്തരമായി പുനര്‍നിര്‍മ്മിക്കുമെന്ന് ത്രിപുര സര്‍ക്കാര്‍ അറിയിച്ചു.
അഗര്‍ത്തലയിലെ തിരഞ്ഞെടുത്ത റോഡുകളില്‍ അടുത്ത മാസം അറ്റകുറ്റപ്പണി ആരംഭിക്കുമെന്നും അതില്‍ ദീപ കര്‍മ്മാക്കറുടെ വീട്ടിലേക്കുള്ള റോഡും പുനര്‍നിര്‍മ്മിക്കുമെന്നും ത്രിപുര പൊതുമരാമത്ത് വകുപ്പിലെ ചീഫ് എന്‍ഞ്ചിനീയറായ സോമേഷ് ചന്ദ്രദാസ് അറിയിച്ചു.
അഗര്‍ത്തലയിലെ തകര്‍ന്ന റോഡുകളിലൂടെ ആഡംബരകാര്‍ ഓടിച്ചാല്‍ ഉണ്ടാവുന്ന അവസ്ഥയെ തുടര്‍ന്നാണ് സമ്മാനമായി ലഭിച്ച കാര്‍ തിരിച്ചു നല്‍കുവാന്‍ ദീപയുടെ കുടുംബം തീരുമാനിച്ചത്. ത്രിപുരയില്‍ ബിഎംഡബ്‌ള്യൂവിന് സര്‍വ്വീസ് സെന്റര്‍ ഇല്ലാത്തതും, വണ്ടിയോടിക്കാന്‍ ഡ്രൈവര്‍മാരെ ലഭിക്കാത്തതും കാര്‍ തിരിച്ചു നല്‍കുന്നതാണ് നല്ലതെന്ന തീരുമാനത്തിലേക്ക് ദീപയേയും കുടുംബത്തേയും എത്തിച്ചു.
റിയോ ഒളിംപിക്‌സിലെ ശ്രദ്ധേയമായ പ്രകടനത്തെ തുടര്‍ന്നാണ് ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷനാണ് ദീപ കര്‍മ്മാക്കറിന് ബിഎംഡബ്‌ള്യൂ കാര്‍ സമ്മാനമായി നല്‍കിയത്. ബിഎംഡബ്‌ള്യൂ കാറിന്റെ മുന്‍ ബ്രാന്‍ഡ് അംബാസിഡറായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ദീപയ്ക്ക് ഈ കാറിന്റെ കീ കൈമാറിയത്.
എന്നാല്‍ ത്രിപുരയിലെ തകര്‍ന്ന റോഡുകളെ കുറിച്ചുള്ള ദീപയുടേയും കുടുംബത്തിന്റേയും പരസ്യപ്രതികരണം സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന് വലിയ അടിയായിരുന്നു.
മോശം റോഡുകളെക്കുറിച്ച് പരസ്യമായി പരാതി പറഞ്ഞ ദീപയും കുടുംബവും സംസ്ഥാനത്തെ നാണം കെടുത്തിയെന്ന വിമര്‍ശനവുമായി ത്രിപുര മന്ത്രിമാരും സിപിഎം നേതാക്കളും രംഗത്തുവന്നു. ഇത് പിന്നീട് ഭരണകക്ഷിയും പ്രതിപക്ഷകക്ഷികളും തമ്മിലുള്ള വാക്ക്‌പ്പോരിനും വഴിതുറന്നു.
റോഡുകള്‍ നന്നാക്കാന്‍ മെനക്കെടാതെ സര്‍ക്കാരും സിപിഎമ്മും ദീപയേയും കുടുംബത്തേയും വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് ബിജെപി വിമര്‍ശിച്ചു. എന്നാല്‍ കാര്‍ തിരിച്ചു കൊടുക്കുക എന്നത് ദീപയുടെ വ്യക്തിപരമായ തീരുമാനമാണെന്നും പക്ഷേ റോഡിന്റെ കാര്യം പരസ്യമായി പറയേണ്ടിയിരുന്നില്ലെന്നുമായിരുന്നു സിപിഎം സെക്രട്ടറി ബിജന്‍ ദഹറിന്റെ നിലപാട്.
ജൂലൈ-ആഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ത്രിപുരയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 44 പൂര്‍ണമായി തകര്‍ന്നിരുന്നു. ഇതോടെ ഇന്ധനവും ഭക്ഷണവും ലഭിക്കാതെ ദിവസങ്ങളോളം സംസ്ഥാനം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഒടുവില്‍ ബംഗ്ലാദേശിലൂടെ 19 ഓയില്‍ ടാങ്കറുകള്‍ കടത്തി വിട്ടാണ് ത്രിപുരയിലെ ഇന്ധനക്ഷാമം കേന്ദ്രം പരിഹരിച്ചത്.

© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment