ഉണ്ണി കൊടുങ്ങല്ലൂര്‍

ഏഷ്യൻ ചാംപ്യൻസ് ട്രോഫി സെമി ഫൈനൽ മൽസരത്തിൽനിന്ന്
ശ്രീജേഷ് മിന്നി; കൊറിയയെ മറികടന്ന് ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ഹോക്കി ഫൈനലിൽ
കൗണ്ടൻ (മലേഷ്യ)∙ ആവേശം പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മൽസരത്തിൽ ദക്ഷിണ കൊറിയയെ മറികടന്ന് ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയുടെ ഫൈനലിൽ കടന്നു. ഷൂട്ടൗട്ടിൽ ദക്ഷിണ കൊറിയയെ 5-4ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ സ്കോർ 4-4ൽ നിൽക്കെ നിർണായകമായ അഞ്ചാം കിക്ക് തടുത്തിട്ട ക്യാപ്റ്റൻ കൂടിയായ മലയാളി താരം പി.ആർ.ശ്രീജേഷാണ് ഇന്ത്യയുടെ വിജയശിൽപി. മലേഷ്യ-പാക്കിസ്ഥാൻ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
നേരത്തെ, നിശ്ചിത സമയത്ത് ഇരുടീമുകളും 2-2ൽ സമനില പാലിച്ചതോടെയാണ് മൽസരഫലം നിർണയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. കളി അവസാനിക്കാൻ ഏഴു മിനിറ്റ് ശേഷിക്കെ 2-1ന് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ട് മിനിറ്റിനുള്ളിൽ സമനില ഗോൾ കണ്ടെത്തിയാണ് മൽസരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഇന്ത്യയ്ക്കായി തൽവീന്ദർ സിങ് (15), രമൺദീപ് സിങ് (55) എന്നിവർ ഗോളുകൾ നേടി. ഇൻവൂ സിയോ (21), യാങ് ജിഹൂൻ എന്നിവര് കൊറിയയ്ക്കായി ലക്ഷ്യം കണ്ടു.
നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ-ദക്ഷിണ കൊറിയ മൽസരം സമനിലയിൽ അവസാനിച്ചിരുന്നു. അന്ന് ഇരുടീമുകളും ഓരോ ഗോൾ നേടിയാണ് സമനില പാലിച്ചത്. തുടർന്നുള്ള മൽസരങ്ങളെല്ലാം ജയിച്ച ഇന്ത്യ ഒന്നാം സ്ഥാനക്കാരായാണ് സെമിഫൈനലിന് യോഗ്യത നേടിയത്. ദക്ഷിണ കൊറിയ നാലാം സ്ഥാനക്കാരായും സെമിയിലെത്തി. ആവേശകരമായ ഷൂട്ടൗട്ടിൽ ദക്ഷിണ കൊറിയയ്ക്കായി അഞ്ചാം കിക്കെടുത്ത ദായിയോൾ ലീയുടെ കിക്കാണ് ശ്രീജേഷ് തടുത്തിട്ടത്. മൽസരത്തിനിടെ ഗോളെന്നുറപ്പിച്ച നാലോളം അവസരങ്ങളിൽ തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ശ്രീജേഷ് കാണികളുടെ കൈയടി വാങ്ങി.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment