Tuesday, 4 October 2016

പാചകവാതക സബ്സിഡിക്ക് ആധാർ നിർബന്ധമാക്കി അങ്ങനെ കരിഞ്ചന്ത ഒഴിവാക്കി മോഡി മാജിക്

ഉണ്ണി കൊടുങ്ങല്ലൂര്‍

പാചകവാതക സബ്സിഡിക്ക് ആധാർ നിർബന്ധമാക്കി

ന്യൂഡൽഹി: പാചകവാതക സബ്സിഡി ലഭിക്കുന്നതിന് ഏകീകൃത തിരിച്ചറിയിൽ രേഖയായ ആധാർ കാർഡ് നിർബന്ധമാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. എന്നാൽ നിലവിൽ ആധാർ കാർഡില്ലാത്തവർക്ക് പുതിയ കാർഡ് സ്വന്തമാക്കാൻ രണ്ട് മാസത്തെ ഇളവ് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്.

നിലവിൽ രാജ്യത്തെ ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിവർഷം 14.2 കിലോയുടെ 12 പാചകവാതക സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ നൽകി വരുന്നത്. വിപണിയിലെ നിരക്കിൽ പാചകവാതകം വാങ്ങുന്ന ഉപഭോക്താക്കൾക്കുള്ള സബ്സിഡി ബാങ്ക് അക്കൗണ്ടുകളിലാണ് സർക്കാർ നൽകിവരുന്നത്. എന്നാൽ സബ്സിഡിക്ക് അർഹനാണെന്ന് തെളിയിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയാണ് സർക്കാർ ഉത്തരവ്. ആധാർ കാർഡ് കൈവശമില്ലാത്തവർ പുതിയ കാർഡ് സ്വന്തമാക്കാൻ അപേക്ഷ നൽകണമെന്നും നവംബർ 30ന് ശേഷം ഇതിൽ ഇളവ് നൽകില്ലെന്നും പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

No comments :

Post a Comment